റഷീദ് പാറക്കൽ

Rasheed Parakkal
എഴുതിയ ഗാനങ്ങൾ:6
സംവിധാനം:4
കഥ:4
സംഭാഷണം:8
തിരക്കഥ:7

ചലച്ചിത്ര സംവിധായകന്‍, തിരകഥാകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധേയന്‍.

സമീര്‍ എന്ന ചിത്രം തിരകഥയെഴുതി സംവിധാനം ചെയ്തുകൊണ്ട് സിനിമാ മേഖലയില്‍ തുടക്കം. 2016ല്‍ സംഗീത സംവിധായകന്‍ ശിവറാം നാഗലശ്ശേരിയുടെ ഈണത്തില്‍ രചിച്ച 'മഴ ചാറും ഇടവഴിയില്‍..' എന്ന ഗാനം വിദ്യാധരന്‍ മാസ്റ്ററുടെ ശബ്ദത്തില്‍ പുറത്തുവന്ന് വളരെയധികം ആസ്വാദകശ്രദ്ധ നേടിയിരുന്നു. ആ ഗാനം സമീര്‍ എന്ന സിനിമയില്‍ ഉപയോഗിച്ചിട്ടും ഉണ്ട്.

ഗള്‍ഫ് മലയാളികളുടെ വിഷമതകള്‍ വിഷയമാക്കി 'ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍' എന്ന പേരില്‍ രചിച്ച ആദ്യത്തെ നോവല്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ഒരുപിടി പുസ്തകങ്ങള്‍ കൂടി എഴുതിയിട്ടുണ്ട്. എഴുതി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമുകള്‍ ശ്രദ്ധിക്കപ്പെടുകയും ചില പുരസ്കാരങ്ങള്‍ നേടുകയും ചെയ്തത് സിനിമാവഴിയില്‍ ആത്മവിശ്വസം നല്‍കി. ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ' സമീര്‍ ' എന്ന ചലചിത്രം ആവിഷ്കരിച്ചത്.

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശി ആണ്.

അദ്ദേഹത്തിന്‍റെ ഫെയ്ബുക്ക് പ്രൊഫൈല്‍ഇവിടെ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സുന്ദര കല്ല്യാണംചന്ദ്രമോഹൻ 2011
കരി മണൽത്തൊഴിലാളീ 1നരണിപ്പുഴ ഷാനവാസ് 2015
സൂഫിയും സുജാതയും ഷിബുക്കത്തുള്ളാ സഖാഫിനരണിപ്പുഴ ഷാനവാസ് 2020

ഗാനരചന

റഷീദ് പാറക്കൽ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
യമുന ഒഴുകും കാലമെല്ലാംസുന്ദര കല്ല്യാണംഅസീസ് - സേവിയർ 2011
റീച്ചാർജ് അലകളിൽ ആക്റ്റീവ് ആകണസുന്ദര കല്ല്യാണംഅസീസ് - സേവിയർരഞ്ജൻരാജ്,ഷീന,യൂനസ് സിയോ 2011
മിഴിയിണയിൽ വിരിയും വർണ്ണസുന്ദര കല്ല്യാണംഅസീസ് - സേവിയർഅസീസ് - സേവിയർ,നിമ്മി വിശ്വനാഥ്‌ 2011
മഴചാറും ഇടവഴിയിൽസമീർശിവറാംവിദ്യാധരൻ 2020
മരുഭൂവിൻ തിരയല്ലേസമീർസുദീപ് പാലനാട്ആൽഫ്രഡ് എബി ഐസക്,ഭദ്ര രാജിൻ 2020
നിലാവിന്റെ കീറു മെടഞ്ഞുമനോരാജ്യംയുനുസെയോസിതാര കൃഷ്ണകുമാർ,വി വി പ്രസന്ന 2024
Submitted 9 years 7 months ago byNeeli.
Contributors: 
ContributorsContribution
പ്രൊഫൈൽ