പ്രേം പ്രകാശ്

Prem Prakash
ആലപിച്ച ഗാനങ്ങൾ:1

കെ കെ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും ഏഴു മക്കളിൽ ഏറ്റവും ഇളയമകനായി കൊച്ചിയിൽ ജനിച്ചു. കോട്ടയം സി എം എസ്‌ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 1968ൽ പുറത്തിറങ്ങിയ കാർത്തിക എന്ന ചിത്രത്തിലൂടെ പിന്നണിഗായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ചു. പിന്നീട് ഏറെ മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങി. സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള സിനിമയിൽ സുന്ദരവില്ലനും ഗായകനുമൊക്കെയായിരുന്ന ജേഷ്ഠൻ ജോസ് പ്രകാശ്.നിരവധി മലയാള സിനിമകൾക്ക് മികച്ച തിരക്കഥയൊരുക്കി രംഗത്തെത്തിയ ബോബി-സഞ്ജയ്, തങ്കം എന്നിവരാണ് മക്കൾ. ഭാര്യ ഡെയ്സി ലൂക്ക് കോട്ടയം സി എം എസ്‌ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പണിതീരാത്ത വീട് ഹരികെ എസ് സേതുമാധവൻ 1973
ഉദയം ഉണ്ണിപി ഭാസ്ക്കരൻ 1973
ചട്ടക്കാരികെ എസ് സേതുമാധവൻ 1974
സീമന്തപുത്രൻഎ ബി രാജ് 1976
ആരാധനമധു 1977
രാപ്പാടികളുടെ ഗാഥകെ ജി ജോർജ്ജ് 1978
ഒരിടത്തൊരു ഫയൽവാൻ വെടിക്കാരന്‍ ലൂക്കാപി പത്മരാജൻ 1981
കള്ളൻ പവിത്രൻ കുറുപ്പ്പി പത്മരാജൻ 1981
ഇടവേള രവിയുടെ ചേട്ടൻമോഹൻ 1982
കൂടെവിടെ? ക്യാപ്റ്റൻ ജോർജ്പി പത്മരാജൻ 1983
പ്രതിജ്ഞ ഇൻസ്പെക്ടർപി എൻ സുന്ദരം 1983
എന്റെ കാണാക്കുയിൽജെ ശശികുമാർ 1985
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽപ്രിയദർശൻ 1985
കരിയിലക്കാറ്റുപോലെ മേനോൻ (ഹരികൃഷ്ണന്റെ സുഹൃത്ത്)പി പത്മരാജൻ 1986
ഈ കൈകളിൽകെ മധു 1986
സീസൺപി പത്മരാജൻ 1989
ഒരുക്കം കുട്ടികൃഷ്ണൻകെ മധു 1990
ജോണി വാക്കർ കോച്ച് മോഹന കൃഷ്ണൻജയരാജ് 1992
മായാമയൂരംസിബി മലയിൽ 1993
ആകാശദൂത്സിബി മലയിൽ 1993

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
പെരുവഴിയമ്പലംപി പത്മരാജൻ 1979
കൂടെവിടെ?പി പത്മരാജൻ 1983
പറന്നു പറന്നു പറന്ന്പി പത്മരാജൻ 1984
എന്റെ കാണാക്കുയിൽജെ ശശികുമാർ 1985
ഈ കൈകളിൽകെ മധു 1986
കുഞ്ഞാറ്റക്കിളികൾജെ ശശികുമാർ 1986
പുത്രൻജൂഡ് അട്ടിപ്പേറ്റി 1994
ഹൈവേജയരാജ് 1995
നീ വരുവോളംസിബി മലയിൽ 1997
എന്റെ വീട് അപ്പൂന്റേംസിബി മലയിൽ 2003
ശങ്കരനും മോഹനനുംടി വി ചന്ദ്രൻ 2011
അയാളും ഞാനും തമ്മിൽലാൽ ജോസ് 2012
എവിടെകെ കെ രാജീവ് 2019

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കാർത്തിക നക്ഷത്രത്തെകാർത്തികയൂസഫലി കേച്ചേരിഎം എസ് ബാബുരാജ് 1968

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
അവതാരംജോഷി 2014
ഫോർ ഫ്രണ്ട്സ്സജി സുരേന്ദ്രൻ 2010