പരവൂർ രാമചന്ദ്രൻ

Paravoor Ramachandran
Paravoor Ramachandran-Actor
Date of Death: 
ചൊവ്വ, 4 January, 2011

വളരെ നേരത്തെ തന്നെ നാടകവേദികളിൽ സജീവമായിരുന്നു പരവൂർ രാമചന്ദ്രൻ. പെരുമ്പാവൂർ നാടകശാലയിലൂടെ ആയിരുന്നു തുടക്കം. എഴുപതുകളിൽ കാളിദാസ കലാ കേന്ദ്രയിലും പ്രവൃത്തിച്ചു. നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. 1996 ൽ സത്യഭാമക്കൊരു പ്രേമലേഖനം ആയിരുന്നു ആദ്യ മലയാളസിനിമ . പിന്നീട് ദില്ലിവാല രാജകുമാരൻ, സപനലോകത്തെ ബാലഭാസ്കരൻ തുടങ്ങി ഒരു പിടി ചിത്രങ്ങൾ.യക്ഷിയും ഞാനും ആയിരുന്നു അവസാന ചിത്രം. രാജസേനൻ സിനിമകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 2011 ജനുവരി ഒന്നിന് അന്തരിച്ചു. ഭാര്യ : സതി മക്കൾ : സന്ധ്യ , സായിചരണ്‍.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തൂവൽക്കൊട്ടാരം രാമഭദ്രൻസത്യൻ അന്തിക്കാട് 1996
രജപുത്രൻ ഡോ റഹ്മാൻഷാജൂൺ കാര്യാൽ 1996
ഹാർബർപി അനിൽ,ബാബു നാരായണൻ 1996
സത്യഭാമയ്ക്കൊരു പ്രേമലേഖനം രാമവർമ്മരാജസേനൻ 1996
സ്വപ്നലോകത്തെ ബാലഭാസ്കരൻ കൈമൾരാജസേനൻ 1996
ദില്ലിവാലാ രാജകുമാരൻരാജസേനൻ 1996
കഥാനായകൻരാജസേനൻ 1997
സൂപ്പർമാൻറാഫി - മെക്കാർട്ടിൻ 1997
കോട്ടപ്പുറത്തെ കൂട്ടുകുടുംബം ഡി ഐ ജി രാമകൃഷ്ണൻപപ്പൻ നരിപ്പറ്റ 1997
കിലുകിൽ പമ്പരംതുളസീദാസ് 1997
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം പൂതക്കോടം വേലപ്പൻരാജസേനൻ 1998
മലബാറിൽ നിന്നൊരു മണിമാരൻ നെല്ലിപ്പറമ്പിൽ ബേബിപപ്പൻ 1998
ഞങ്ങൾ സന്തുഷ്ടരാണ്രാജസേനൻ 1998
ഏഴുപുന്നതരകൻപി ജി വിശ്വംഭരൻ 1999
എഫ്. ഐ. ആർ. ഹോം മിനിസ്റ്റർഷാജി കൈലാസ് 1999
നരിമാൻ കുരുവിളകെ മധു 2001
സ്വർഗ്ഗവാതിൽഎസ് ചന്ദ്രൻ 2001
കനൽക്കിരീടംകെ ശ്രീക്കുട്ടൻ 2002
ശിവംഷാജി കൈലാസ് 2002
ദി കിംഗ് മേക്കർ ലീഡർദീപൻ 2003
Submitted 12 years 6 months ago byAchinthya.