പാലാ തങ്കം

Pala Thankam
Pala Thankam
Date of Death: 
Sunday, 10 January, 2021

പാലായ്ക്ക് സമീപം അരുണാപുരത്ത് രാഘവന്‍ നായരുടെയും ലക്ഷമി കുട്ടിയമ്മയുടെയും മകളായി ജനനം. ചെറുപ്പകാലം മുതൽ തന്നെ സംഗീതം അഭ്യസിച്ചു. പുലിയന്നുർ വിജയന്‍ ഭാഗവതരായിരുന്നു ആദ്യ ഗുരു. പിന്നീട് ചങ്ങനാശ്ശേരി എ .പി .ആര്‍ വര്‍മ്മയുടെ പക്കൽ നിന്നും സംഗീതം അഭ്യസിച്ചു.സത്യൻ അഭിനയിച്ച കെടാവിളക്ക് എന്ന ചിത്രത്തിൽ താമര മലര് പോൽ, തെക്ക് പാട്ടിൻ എന്നിങ്ങനെ രണ്ട് പാട്ടുകൾ പാടുവാൻ അവസരം ലഭിച്ചു. അതിനായി മദ്രാസിലെത്തിയ തങ്കത്തിന് അവിചാരിതമായി സത്യന്റെ ഒപ്പമൊരു വേഷം ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്തു. പക്ഷേ ആ ചിത്രം പുറത്തു വന്നില്ല. പക്ഷേ അത് പാലായിലെ സാംസ്കാരിക വേദികളിൽ സജീവമാകാൻ അവരെ സഹായിച്ചു. അങ്ങനെയാണ് പാലാ തങ്കം എന്ന പേരു വീണത്. പതിനാലാം വയസ്സിൽ നാടകത്തിലെത്തി. ആദ്യമായിഎൻ എൻ പിള്ളയുടെ വിശ്വകേരള നാടക സമതിയിലാണ് അഭിനയിച്ചത്. മൗലികാവകാശം എന്ന നാടകത്തില്‍ അന്നക്കുട്ടി എന്ന കഥാപാത്രമാണ് ആദ്യം അവതരിപ്പിച്ചത്. അതിനു ശേഷം ചങ്ങനാശ്ശേരി ഗീതാ തീയറ്റേഴ്‌സിൽ നാല് കൊല്ലം സഹകരിച്ചു.പിജെ ആന്റണി,ഗോവിന്ദന്‍ കുട്ടി (ജ്യോതി തീയേറ്റർസ്) എന്നീ പ്രമുഖരുടെ നാടകസമിതികളിലും പ്രവര്‍ത്തിച്ചു. 

സിനിമയിലേക്ക് തിരികെയത്തിയത്സീത എന്ന ചിത്രത്തിൽകുശലകുമാരിക്ക് ശബ്ദം നൽകിക്കൊണ്ടായിരുന്നു. അന്ന്കുഞ്ചാക്കോയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഡബ്ബിംഗ് അറിഞ്ഞു കൂടാതിരുന്നിട്ടു കൂടി ശബ്ദം നൽകിയത്.കടലമ്മ എന്ന ചിത്രത്തിൽ ഒരു ചെറു വേഷം അഭിനയിക്കുകയും ചെയ്തു. പിന്നീട് ഉദയ സ്റ്റുഡിയോയുടെ തന്നെറബേക്ക എന്ന ചിത്രത്തിൽ സത്യന്റെ അമ്മയായി അഭിനയിച്ചു. റബേക്കയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ കെ പി എ സിയുടെ നാടകങ്ങളിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചു.തോപ്പിൽ ഭാസിയുംഎസ്. പി. പിള്ളയുമാണ് അന്നവരെ ക്ഷണിച്ചത്. ശരശയ്യ എന്ന നാടകത്തില്‍കെ പി ഉമ്മറിന്‍റെ അമ്മയായി ആദ്യം അഭിനയിച്ചു.നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി, സര്‍വ്വേക്കല്ല്, മൂലധനം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. അതിനിടയിൽ തങ്കത്തിന്റെ വിവാഹം കഴിഞ്ഞു. തിരുവനന്തപുരം കൈതമുക്ക് സ്വദേശി ശ്രീധരൻ തമ്പിയെന്ന പോലീസ് ഓഫീസറെയാണ് അവർ വിവാഹം കഴിച്ചത്.പൊൻകുന്നം വർക്കിയുടെ നാടകത്തിൽ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് അവരുടെ ഭർത്താവ് ഒരപകടത്തിൽ മരിച്ചു. സാമ്പത്തികമായി നാടകത്തേക്കാൾ സിനിമയാണ് നല്ലതെന്ന തിരിച്ചറിവിൽ അവർ മക്കൾക്കൊപ്പം മദ്രാസിലേക്ക് പോയി. 

കെ പി എ സിയിൽ അഭിനയിക്കുന്ന സമയത്ത്,പി ഭാസ്ക്കരന്റെതറവാട്ടമ്മ എന്ന ചിത്രത്തിൽ അഭിനയിക്കാനായി ക്ഷണം ലഭിച്ചുവെങ്കിലും നാടകം ആ അവസരം മുടക്കി. പിന്നീട്പാറപ്പുറം വഴിതുറക്കാത്ത വാതില്‍ എന്ന ചിത്രത്തിലേക്ക് ഭാസ്കരൻ മാഷ്‌ വിളിച്ചു. അതിലെ വേഷം  ശ്രദ്ധിക്കപ്പെട്ടതോടെ, തങ്കത്തെ തേടി കൂടുതൽ അവസരങ്ങൾ വന്നെത്തി.ഇന്നല്ലെങ്കിൽ നാളെ,നിറകുടം,കലിയുഗം,അനുഭവങ്ങൾ പാളിച്ചകൾ,ഏണിപ്പടികൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചു.ബോബനും മോളിയും എന്ന ചിത്രത്തിൽ ബോബൻ എന്ന കഥാപാത്രത്തിന് ശബ്ദം നൽകുവാൻ സംവിധായകൻശശികുമാർ നടത്തിയ അന്വേഷണം പാലാ തങ്കത്തിൽ എത്തുകയായിരുന്നു. ആ ചിത്രത്തിൽ അവർ ശബ്ദം നൽകിയത് ആ കഥാപാത്രമായി അഭിനയിച്ചമാസ്റ്റർ ശേഖറിനായിരുന്നു. പിന്നീട് ഡബ്ബിംഗിൽ ധാരാളം അവസരങ്ങൾ അവരെ തേടിയെത്തി. നായിക കഥാപാത്രങ്ങൾ, കുട്ടികൾ, വയസ്സായ സ്ത്രീകൾ, പക്ഷിമൃഗാദികൾ തുടങ്ങി, ചില ചിത്രങ്ങളിലെ ഒരു സീനിലെ മൂന്നും നാലും കഥാപാത്രങ്ങൾക്കു വരെ അവർ ശബ്ദം നൽകി.ശിക്ഷ എന്ന ചിത്രത്തിൽസാധനയ്‌ക്ക് ശബ്ദം നൽകി.ശാരദ,ലക്ഷ്മി,സീമ,വിജയശ്രീ,ശ്രീവിദ്യ തുടങ്ങി,ഷീലയ്ക്കുംജയഭാരതിക്കും ഒഴികെ ബാക്കിയെല്ലാ നായികമാർക്ക് വേണ്ടിയും ആ കാലത്ത് തങ്കം ശബ്ദം നൽകി.ലിസ എന്ന ഹൊറർ ചിത്രത്തിൽഭാവനിക്ക് ശബ്ദം നൽകിയത് തങ്കമാണ്.കൃഷ്ണാ ഗുരുവായൂരപ്പാ എന്ന ചിത്രത്തിൽബേബി ശാലിനിക്കു വേണ്ടി അവർ ശബ്ദം നൽകി.  പ്രേംനസീർ,മധു, ഉമ്മർ,സുകുമാരൻ,ജയൻ, ശാരദ, ജയഭാരതി ഉൾപ്പെടെയുള്ള അഭിനേതാക്കൾക്കൊപ്പം അമ്മ വേഷങ്ങളിൽ അഭിനയിച്ചു.യാഗാഗ്നിയാണ് അവസാനം അഭിനയിച്ച ചിത്രം. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനു ശേഷം പത്തനാപുരത്തെ ഒരു സ്വകാര്യ അനാഥാലയത്തില്‍ വിശ്രമ ജീവിതം നയിക്കുകയാണ് അവരിപ്പോൾ.

മക്കൾ : സോമശേഖരൻ തമ്പി, ബാഹുലേയൻ തമ്പി,അമ്പിളി (ഡബ്ബിംഗ്)

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
റെബേക്ക മറിയഎം കുഞ്ചാക്കോ 1963
കടലമ്മഎം കുഞ്ചാക്കോ 1963
കള്ളിച്ചെല്ലമ്മപി ഭാസ്ക്കരൻ 1969
തുറക്കാത്ത വാതിൽപി ഭാസ്ക്കരൻ 1970
അച്ഛന്റെ ഭാര്യതിക്കുറിശ്ശി സുകുമാരൻ നായർ 1971
ഗംഗാ സംഗമം തെയ്യമ്മജെ ഡി തോട്ടാൻ,ബി കെ പൊറ്റക്കാട് 1971
മറുനാട്ടിൽ ഒരു മലയാളിഎ ബി രാജ് 1971
അനുഭവങ്ങൾ പാളിച്ചകൾകെ എസ് സേതുമാധവൻ 1971
ആഭിജാത്യംഎ വിൻസന്റ് 1971
നൃത്തശാലഎ ബി രാജ് 1972
ഗന്ധർവ്വക്ഷേത്രം നേഴ്സ്എ വിൻസന്റ് 1972
സംഭവാമി യുഗേ യുഗേഎ ബി രാജ് 1972
പണിമുടക്ക്പി എൻ മേനോൻ 1972
ആറടിമണ്ണിന്റെ ജന്മി മുരളിയുടെ അമ്മപി ഭാസ്ക്കരൻ 1972
ടാക്സി കാർപി വേണു 1972
അക്കരപ്പച്ചഎം എം നേശൻ 1972
തീർത്ഥയാത്രഎ വിൻസന്റ് 1972
മറവിൽ തിരിവ് സൂക്ഷിക്കുകജെ ശശികുമാർ 1972
അഴകുള്ള സെലീനകെ എസ് സേതുമാധവൻ 1973
അജ്ഞാതവാസം നഴ്സ്എ ബി രാജ് 1973

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
സ്വാതി തമ്പുരാട്ടിഫൈസൽ അസീസ് 2001
മേഘസന്ദേശംരാജസേനൻ 2001
ചെങ്കോൽസിബി മലയിൽ 1993
ഭൂമിഗീതംകമൽ 1993
അവളറിയാതെആഷാ ഖാൻ 1992
കടലോരക്കാറ്റ്സി പി ജോമോൻ 1991
നാളെ എന്നുണ്ടെങ്കിൽസാജൻ 1990
രുഗ്മിണികെ പി കുമാരൻ 1989
ജന്മാന്തരംതമ്പി കണ്ണന്താനം 1988
തോരണംജോസഫ് മാടപ്പള്ളി 1988
ഭീകരൻപ്രേം 1988
കട്ടുറുമ്പിനും കാതുകുത്ത്ഗിരീഷ് 1986
അകലങ്ങളിൽജെ ശശികുമാർ 1986
കാവേരിരാജീവ് നാഥ് 1986
ഈറൻ സന്ധ്യജേസി 1985
മൗനനൊമ്പരംജെ ശശികുമാർ 1985
അർച്ചന ആരാധനസാജൻ 1985
പുഴയൊഴുകും വഴിഎം കൃഷ്ണൻ നായർ 1985
കൃഷ്ണാ ഗുരുവായൂരപ്പാഎൻ പി സുരേഷ് 1984ശാലിനി
ഇതാ ഇന്നു മുതൽടി എസ് സുരേഷ് ബാബു 1984