പി ശ്രീകുമാർ

P Sreekumar
സംവിധാനം:3
കഥ:3
തിരക്കഥ:1

മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. 1946 മാർച്ച് 9- ന് പരമേശ്വരൻ നായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. 1968- ൽ കണ്ണൂർ ഡീലക്‌സ് എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം കുറേ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 1985- ലാണ് പി. ശ്രീകുമാർ സംവിധാനത്തിലേയ്ക്ക് കടക്കുന്നത്. തോപ്പിൽ ഭാസിയുടെ കയ്യും തലയും പുറത്തിടരുത് എന്ന നാടകം സിനിമയാക്കിക്കൊണ്ടായിരുന്നു അദ്ദേഹം സംവിധായകനാകുന്നത്. അതിനുശേഷം പി.ശ്രീകുമാർ 1987- ൽ അടൂർ ഗോപാലകൃഷ്ണന്റെ സിനിമയായ അനന്തരം -ത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു.

 പി.ശ്രീകുമാർ കഥ, തിരക്കഥ,സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്ത സിനിമയാണ് അസ്ഥികൾ പൂക്കുന്നു 1989- ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1994- ൽ മമ്മൂട്ടിയെ നായകനാക്കി വിഷ്ണു എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. 1993- ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ കളിപ്പാട്ടം - ത്തിന്റെ കഥ ശ്രീകുമാറിന്റേതായിരുന്നു. എം മുകുന്ദന്റെ സീത എന്ന നോവൽ അതേ പേരിൽ സിനിമയാക്കി പി. ശ്രീകുമാർ സിനിമ നിര്‍മാതാവായി. പിന്നീട് നിർമിച്ച ചിത്രമായിരുന്നുസ്വർണ്ണപക്ഷികൾ അദ്ദേഹം നിർമ്മാതാവായി ഈ സിനിമയിൽ ഭാര്യ വസന്തയുടെ പേരാണ് കൊടുത്തിരിക്കുന്നത്. എൺപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പി. ശ്രീകുമാറിന്റെ ഭാര്യ വസന്ത. രണ്ടു മക്കൾ ചിന്തു, ദേവി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കണ്ണൂർ ഡീലക്സ്എ ബി രാജ് 1969
എഴുതാത്ത കഥഎ ബി രാജ് 1970
ജയിക്കാനായ് ജനിച്ചവൻജെ ശശികുമാർ 1978
സീത സുരേന്ദ്രൻപി പി ഗോവിന്ദൻ 1980
സ്വർണ്ണപ്പക്ഷികൾ രവിപി ആർ നായർ 1981
മയില്‍പ്പീലിരാധാകൃഷ്ണൻ 1981
കനകാംബരങ്ങൾഎൻ ശങ്കരൻ നായർ 1988
ഈഗിൾഅമ്പിളി 1991
അവളറിയാതെആഷാ ഖാൻ 1992
പൈലറ്റ്സ്രാജീവ് അഞ്ചൽ 2000
സൂസന്ന പ്ലാന്റർ വർക്കിടി വി ചന്ദ്രൻ 2000
കവർ സ്റ്റോറി സച്ചിദാനന്ദൻജി എസ് വിജയൻ 2000
വക്കാലത്തു നാരായണൻ കുട്ടിടി കെ രാജീവ് കുമാർ 2001
പുലർവെട്ടംഹരികുമാർ 2001
ഡാനിടി വി ചന്ദ്രൻ 2001
ഒന്നാമൻ മന്ത്രിതമ്പി കണ്ണന്താനം 2002
എന്റെ ഹൃദയത്തിന്റെ ഉടമ കാർക്കോടകൻ ശിവശങ്കരൻ നായർഭരത് ഗോപി 2002
പാഠം ഒന്ന് ഒരു വിലാപംടി വി ചന്ദ്രൻ 2003
കഥാവശേഷൻടി വി ചന്ദ്രൻ 2004
പറഞ്ഞു തീരാത്ത വിശേഷങ്ങൾ കുഞ്ഞമ്മാവൻഹരികുമാർ 2005

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അസ്ഥികൾ പൂക്കുന്നുപി ശ്രീകുമാർ 1989

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
സീതപി പി ഗോവിന്ദൻ 1980