പി എൻ മേനോൻ

P N Menon
P N Menon-Art-Director
സംവിധാനം:19
കഥ:4
സംഭാഷണം:4
തിരക്കഥ:5

പൂർണനാമം:പാലിശ്ശേരി നാരായണൻകുട്ടി മേനോൻ

സ്റ്റുഡിയോയിക്കുള്ളിൽ ഒതുങ്ങിനിന്ന മലയാളസിനിമയെ 1969 ൽ 'ഓളവും തീരവും' എന്ന ചിത്രത്തിലൂടെ' വാതിൽപ്പുറത്തേക്ക് കൊണ്ടുവന്നപ്പോൾ, പി എൻ മേനോൻ, സിനിമയുടെ ചരിത്രത്തിലിടം നേടിയ ഒരു വിപ്ലവത്തിനാണ് നാന്ദികുറിച്ചത്. സംവിധായകന്‍, കലാസംവിധായകന്‍, പോസ്റ്റര്‍ ഡിസൈനര്‍, കഥാകൃത്ത്‌, നിര്‍മ്മാതാവ്‌ എന്നത് കൂടാതെ നല്ലൊരു സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം.

1928 ൽ വടക്കാഞ്ചേരിയിൽ ജനിച്ച പി എൻ മേനോന് ചെറുപ്പത്തിൽ തന്നെ ചിത്രരചനയില്‍ അഭിരുചിയുണ്ടായിരുന്നു. തൃശൂർ സ്കൂൾ ഓഫ് ആർട്ടിൽ നിന്നും പഠിച്ചിറങ്ങിയ മേനോൻ നേരെ മദ്രാസിലേക്ക് വണ്ടികയറി.തുടർന്ന് മദ്രാസില്‍ വിജയവാഹിനി, പ്രസാദ്‌ സ്റ്റുഡിയോകളില്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. തമിഴില്‍ 'പേശും പടം' തെലുങ്കില്‍ 'ഡിക്‌ടര്‍' എന്നീ മാസികകള്‍ക്കായി അക്കാലത്ത്‌ ചിത്രങ്ങളും വരച്ചിട്ടുണ്ട്‌. സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. അമ്പതുകളുടെ തുടക്കത്തില്‍ തമിഴ്‌നാട്ടില്‍ സേലം മോഡേണ്‍ തീയേറ്റേഴ്‌സിലും രത്‌ന സ്‌റ്റുഡിയോയിലും കുറച്ചുകാലം ജോലി ചെയ്‌ത അദ്ദേഹത്തിനു ചില നാടക കലാകാരന്‍മാരുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധമാണ്‌ പി എന്‍ മേനോനെ നാടക കലാസംവിധായകനാക്കിയത്. തുടർന്ന് 1960 മുതൽ തമിഴ് സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചു തുടങ്ങി.

തമിഴ്‌ ചലച്ചിത്രരംഗത്തു കലാസംവിധായകനെന്ന നിലയില്‍ പേരെടുത്ത പി എന്‍ മേനോനെ മലയാളത്തിലെത്തിച്ചത് പി ഭാസ്‌കരനാണ്. അദ്ദേഹത്തിന്റെ 'ലൈലാ മജ്‌നു' എന്ന ചലച്ചിത്രത്തിലൂടെയാണ്‌ മേനോന്‍ മലയാളത്തില്‍ തന്റെ സാന്നിദ്ധ്യമറിയിച്ചത്‌. തുടർന്ന് നിരവധി മികച്ച സിനിമകള്‍ക്കുവേണ്ടി മേനോന്‍ സെറ്റൊരുക്കി. ഭാഗ്യജാതകം, നിണമണിഞ്ഞ കാല്‍പാടുകള്‍, മണവാട്ടി, അരക്കില്ലം, ചെകുത്താന്റെ കോട്ട, നിശാഗന്ധി തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ കലാസംവിധാന മികവു കൊണ്ട്‌ ശ്രദ്ധനേടി. 'ചിലമ്പൊലി' എന്ന ചിത്രത്തിന്റെ കലാസംവിധായകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ്‌ ആ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ മണിസ്വാമിയുമായി മേനോൻ പരിചയപ്പെടുന്നത്‌. ഈ പരിചയമാണു മോനോനെ പിന്നീട് സംവിധായകനാക്കിയത്. 1965 ല്‍ വൃന്ദാവന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മണിസ്വാമി നിര്‍മ്മിച്ച 'റോസി' ആണ് പി എൻ മേനോന്റെ ആദ്യ സംവിധാനസംരംഭം.ഓളവും തീരവും, ഗായത്രി, കുട്ട്യേടത്തി, മാപ്പുസാക്ഷി, മലമുകളിലെ ദൈവം, ചെമ്പരത്തി തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനമികവിന്റെ ഉദാഹരണങ്ങൾ ആണ്. 

ഇക്കൂട്ടത്തിൽ ഗായത്രി 1973 ലെയും മലമുകളിലെ ദൈവം 1983 ലെയും മികച്ച പ്രാദേശിക ചിത്രത്തിനുളള ദേശീയ പുരസ്‌കാരങ്ങള്‍ നേടി. 2002ലെ ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവായ അദ്ദേഹത്തിന്‌ നിരവധി സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത ഓളവും തീരവും1970 ലെ മികച്ച ചിത്രം, സംവിധായകന്‍ എന്നീ സംസ്ഥാനപുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

2004 ൽ പുറത്തിറങ്ങിയ നേർക്കുനേർ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. 2008 സെപ്റ്റംബർ 9 ന് പി എൻ മേനോൻ അന്തരിച്ചു.

ഭാരതീ മേനോൻ ആണ് ഭാര്യ. രാജശ്രീ, ജയശ്രീ എന്നിവർ മക്കളാണ്. പ്രശസ്ത സംവിധായകനായ ഭരതൻ അദ്ദേഹത്തിന്റെ ജ്യേഷ്ഠപുത്രനാണ്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
നേർക്കു നേരെ 2004
പടിപ്പുരപി എൻ മേനോൻ 1988
മലമുകളിലെ ദൈവംകല്പറ്റ ബാലകൃഷ്ണൻ 1986
കടമ്പപി എൻ മേനോൻ 1983
അസ്ത്രംജോൺ പോൾ 1983
അർച്ചന ടീച്ചർപി എൻ മേനോൻ 1981
ഉദയം കിഴക്കു തന്നെതിക്കോടിയൻ 1978
ടാക്സി ഡ്രൈവർജി വിവേകാനന്ദൻ 1977
ഓടക്കുഴൽപി എൻ മേനോൻ 1975
ദർശനംപി എൻ മേനോൻ 1973
ഗായത്രിമലയാറ്റൂർ രാമകൃഷ്ണൻ 1973
മഴക്കാറ്തോപ്പിൽ ഭാസി 1973
ചായംമലയാറ്റൂർ രാമകൃഷ്ണൻ 1973
ചെമ്പരത്തിമലയാറ്റൂർ രാമകൃഷ്ണൻ 1972
പണിമുടക്ക്തോപ്പിൽ ഭാസി 1972
കുട്ട്യേടത്തിഎം ടി വാസുദേവൻ നായർ 1971
മാപ്പുസാക്ഷിഎം ടി വാസുദേവൻ നായർ 1971
ഓളവും തീരവുംഎം ടി വാസുദേവൻ നായർ 1970
റോസിഎം കെ മണി 1965

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിണമണിഞ്ഞ കാൽ‌പ്പാടുകൾ കുറുപ്പച്ചൻഎൻ എൻ പിഷാരടി 1963
മോഹിനിയാട്ടം മോഹിനിയുടെ അച്ഛൻശ്രീകുമാരൻ തമ്പി 1976

സംഭാഷണം എഴുതിയ സിനിമകൾ

ഡിസൈൻ

തലക്കെട്ട് സംവിധാനം വര്‍ഷം
നമ്മുടെ നാട്കെ സുകുമാരൻ 1990
ധ്വനിഎ ടി അബു 1988
ശംഖ്നാദംടി എസ് സുരേഷ് ബാബു 1988
താലബാബു രാധാകൃഷ്ണൻ 1988
ആര്യൻപ്രിയദർശൻ 1988
ആരണ്യകംടി ഹരിഹരൻ 1988
ഒന്നിനു പിറകെ മറ്റൊന്ന്തുളസീദാസ് 1988
ആദ്യപാപംപി ചന്ദ്രകുമാർ 1988
അനുരാഗിഐ വി ശശി 1988
അബ്കാരിഐ വി ശശി 1988
ഇസബെല്ലമോഹൻ 1988
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾകമൽ 1988
പടിപ്പുരപി എൻ മേനോൻ 1988
അഗ്നിമുഹൂർത്തംസോമൻ അമ്പാട്ട് 1987
കാണാൻ കൊതിച്ച്പി സുകുമാരൻ 1987
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്കൊച്ചിൻ ഹനീഫ 1987
നാടോടിക്കാറ്റ്സത്യൻ അന്തിക്കാട് 1987
അമൃതം ഗമയടി ഹരിഹരൻ 1987
ഋതുഭേദംപ്രതാപ് പോത്തൻ 1987
ശ്രീധരന്റെ ഒന്നാം തിരുമുറിവ്സത്യൻ അന്തിക്കാട് 1987

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

തലക്കെട്ട് സംവിധാനം വര്‍ഷം
ഓർക്കാപ്പുറത്ത്കമൽ 1988
കുറുക്കൻ രാജാവായിപി ചന്ദ്രകുമാർ 1987
നീലക്കുറിഞ്ഞി പൂത്തപ്പോൾഭരതൻ 1987
കാര്യം നിസ്സാരംബാലചന്ദ്ര മേനോൻ 1983
കിന്നാരംസത്യൻ അന്തിക്കാട് 1983
ഊമക്കുയിൽബാലു മഹേന്ദ്ര 1983
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്പി ജി വിശ്വംഭരൻ 1983
ഞാൻ ഏകനാണ്പി ചന്ദ്രകുമാർ 1982
പാതിരാവും പകൽ‌വെളിച്ചവുംഎം ആസാദ് 1974
കാവ്യമേളഎം കൃഷ്ണൻ നായർ 1965

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
പടിപ്പുരപി എൻ മേനോൻ 1988

പരസ്യം

തലക്കെട്ട് സംവിധാനം വര്‍ഷം
നമ്മുടെ നാട്കെ സുകുമാരൻ 1990
ധ്വനിഎ ടി അബു 1988
ആരണ്യകംടി ഹരിഹരൻ 1988
ഓർക്കാപ്പുറത്ത്കമൽ 1988
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾകമൽ 1988
മണിവത്തൂരിലെ ആയിരം ശിവരാത്രികൾഫാസിൽ 1987
ഋതുഭേദംപ്രതാപ് പോത്തൻ 1987
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്സത്യൻ അന്തിക്കാട് 1986
അനുബന്ധംഐ വി ശശി 1985
കരിമ്പിൻ പൂവിനക്കരെഐ വി ശശി 1985
രംഗംഐ വി ശശി 1985
അലകടലിനക്കരെജോഷി 1984
പ്രേംനസീറിനെ കാണ്മാനില്ലലെനിൻ രാജേന്ദ്രൻ 1983
ഈറ്റില്ലംഫാസിൽ 1983
ഇടവേളമോഹൻ 1982

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
മലമുകളിലെ ദൈവംപി എൻ മേനോൻ 1986
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്പി ജി വിശ്വംഭരൻ 1983
മാ നിഷാദഎം കുഞ്ചാക്കോ 1975
നീലപ്പൊന്മാൻഎം കുഞ്ചാക്കോ 1975
മഴക്കാറ്പി എൻ മേനോൻ 1973
ചെമ്പരത്തിപി എൻ മേനോൻ 1972
അരക്കില്ലംഎൻ ശങ്കരൻ നായർ 1967
ഇന്ദുലേഖകലാനിലയം കൃഷ്ണൻ നായർ 1967
റൗഡികെ എസ് സേതുമാധവൻ 1966
ഓടയിൽ നിന്ന്കെ എസ് സേതുമാധവൻ 1965
ദാഹംകെ എസ് സേതുമാധവൻ 1965
അന്നകെ എസ് സേതുമാധവൻ 1964
മണവാട്ടികെ എസ് സേതുമാധവൻ 1964
അമ്മയെ കാണാൻപി ഭാസ്ക്കരൻ 1963
നിണമണിഞ്ഞ കാൽ‌പ്പാടുകൾഎൻ എൻ പിഷാരടി 1963
ചിലമ്പൊലിജി കെ രാമു 1963
ഡോക്ടർഎം എസ് മണി 1963
ഭാഗ്യജാതകംപി ഭാസ്ക്കരൻ 1962
ലൈലാ മജ്‌നുപി ഭാസ്ക്കരൻ 1962
Submitted 14 years 6 months ago byrakeshkonni.
Contributors: 
ContributorsContribution
പ്രൊഫൈൽ തിരുത്തി അയച്ചു