അക്കരെ
ഇക്കരെ നിൽക്കുമ്പോൾ അക്കരെ നിൽക്കുന്നത് എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്ന മനുഷ്യന്റെ അടിസ്ഥാനപരമായ സ്വഭാവസവിശേഷത ചോദ്യം ചെയ്യപ്പെടുന്ന ചിത്രം.ഗൾഫിലെ പണത്തിന്റെ പളപളപ്പ് നാട്ടിലെ ഉന്നതനായ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ കുടുംബപശ്ചാത്തലത്തെ മാറ്റി മറിക്കുന്നതാണ് പ്രമേയം. നാട്ടിലെ മത്തിക്കറിയും താലൂക്ക് ഓഫീസിലെ ജോലിയും മാത്രമായിരുന്നാൽപ്പോര എന്ന ഭാര്യയുടെ പരാതി മൂലം ടൈപ്പ് റ്റൈപ്പിഗും തയ്യലുമൊക്കെ മാറിമാറിപ്പഠിക്കാൻ നിർബന്ധിതനാവുന്ന തഹസീൽദാരായ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ദുര്യോഗവസ്ഥയാണ് ചിത്രം പ്രതിപാദിക്കുന്നത്.
Actors & Characters
Actors | Character |
---|---|
തഹസീൽദാർ ഗോപി | |
ജോണി | |
ഇസ്മൈൽ | |
സുധൻ | |
ജോണിയുടെ കൂട്ടുകാരൻ | |
രാഷ്ട്രീയക്കാരൻ | |
പത്മാവതി | |
തയ്യൽക്കാരന്റെ മകൾ വൽസല | |
രമണി (തഹസീൽദാരുടെയും പത്മാവതിയുടെയും മകൾ) | |
തഹസീൽദാരുടെയും പത്മാവതിയുടെയും മകൻ | |
കലക്ടറുടെ റോളിൽ |
കഥ സംഗ്രഹം
- പ്രശസ്ത കഥാകൃത്ത് ശ്രീ പി കെ നന്ദനവർമ്മയുടെ "അക്കരെ" എന്നു തന്നെ പേരുള്ള കഥയെ അവലംബമാക്കിയെടുത്ത ചിത്രം.
- 1984ൽ പുറത്തിറങ്ങിയതാണെങ്കിലും കാലാതിവർത്തിയായി എന്നും നിൽക്കുന്ന സാമൂഹിക പ്രമേയമാണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്.
- സംവിധായകൻ എൻ കെ ശശിധരൻ തന്നെ നിർമ്മിച്ച ചിത്രം.
- അറേബ്യൻ പണം ഏറെ മാറ്റങ്ങൾ വരുത്തിയ തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിയായ എൻ കെ ശശിധരൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു ശേഷം കന്നിച്ചിത്രമായി തിരഞ്ഞെടുത്തത് ഒരു ദുബായിക്കഥയാണെന്നത് കൗതുകമാണ്.
- ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം.
- ക്‌ളൈമാക്സ് രംഗം പൂർണ്ണമായും തഹസീൽദാരുടെ ചിന്തയിലൂടെയാണ് പ്രേക്ഷകർക്ക് ദൃശ്യമാവുന്നത്. അത്ര നേരവും യഥാർത്തമായ സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നതെങ്കിലും മാനുഷികമായ അക്കരപ്പച്ച എന്ന മെറ്റഫർ ആണ് ചിത്രം ആത്യന്തികമായി ചർച്ച ചെയ്യപ്പെടേണ്ടതെന്ന് ക്‌ളൈമാക്സിലെ ഒറ്റസീനിലൂടെ മാത്രം പ്രേക്ഷകന് വെളിവാക്കപ്പെടുന്നു.
- ഗാനങ്ങൾ ഇല്ല
ഗൾഫിൽ നിന്ന് അവധിക്കെത്തുന്ന ജോണിയുടേയും (നെടുമുടി വേണൂ) അയാളെ സ്വീകരിക്കാനെത്തുന്ന സുഹൃത്തിലൂടെയുമാണ് (ശ്രീനിവാസൻ) കഥ തുടങ്ങുന്നത്. കാറു കേടായി വഴിയിലായിപ്പോയ തഹസീൽദാർ ഗോപി ( ഭരത് ഗോപി) ഇവരോടൊപ്പം യാത്ര ചെയ്യുന്നു. പണ്ട് ഗൾഫിൽപ്പോകാൻ ചില സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിക്കൊടുത്ത തഹസീൽദാർ ഗോപിയോട് ജോണിക്ക് ബഹുമാനമുണ്ട്. ജോണിയുടെ ഗൾഫ് വിശേഷവും പത്രാസും ഗോപി ശ്രദ്ധിക്കുന്നുണ്ട്..വീട്ടിലെത്തിയ ഗോപി ഭാര്യ പത്മാവതി (മാധവി) യോട് ജോണിയെക്കണ്ട കാര്യം വിവരിക്കുന്നു. തഹസീൽദാരെങ്കിലും ഒരു ഗവണ്മെന്റ് ജീവനക്കാരന്റെ എല്ലാവിധ അരിഷ്ടതകളോടെയും ജീവിക്കുന്ന ഗോപിക്ക് ഗൾഫിലേക്ക് എത്താൻ വല്ല മാർഗ്ഗവുമുണ്ടോയെന്ന് ജോണിയോട് തിരക്കാൻ പത്മാവതി ഉപദേശിക്കുന്നു. തുടർന്ന് രണ്ട് പേരും കൂടി ജോണിയെ കാണാനെത്തുന്നു. പ്രായമുള്ള അപ്പനും പ്രായം കുറഞ്ഞ വേലക്കാരിയെയും ഒപ്പമുള്ള ജോണിയുടെ കുസൃതിത്തരങ്ങൾ ഒക്കെ കണ്ടറിഞ്ഞിട്ടും പത്മാവതിയും ഗോപിയും ആതിഥേയനായ ജോണിയുടെ സമ്മാനവും മദ്യവുമൊക്കെ സ്വീകരിക്കുന്നുണ്ട്..ടൈപ്പിംഗ് പഠിക്കുന്നവർക്കാണ് ഗൾഫിൽ ജോലി സാധ്യത എന്ന് ജോണി ഉപദേശിക്കുന്നുണ്ടെങ്കിലും ജോണി എന്ത് ജോലി ചെയ്താണ് ഇത്രയധികം പണമുണ്ടാക്കുന്നതെന്ന് പറയുന്നില്ല. പിറ്റേ ദിവസം മുതൽ തഹസീൽദാർ ഓഫീസിലെ സമയത്തിനു ശേഷം ടൈപ്പിംഗ് പഠനവും ആരംഭിക്കുന്നു..ഇക്കാലയളവിലാണ് ഗൾഫിൽ നിന്ന് അവധിക്കു വന്ന ഇസ്മായിൽ (മമ്മൂട്ടി) പഞ്ചായത്തിൽ മാത്രം ലഭ്യമായ സിമന്റ് ചോദിച്ച് തഹസീൽദാരിന്റെ അടുത്ത് എത്തുന്നത്. പുത്തൻ പണക്കാരനായി മാറിയ ഇസ്മായിലിന്റെ നിർദ്ദേശം ഗൾഫിലെ സാധ്യത തയ്യൽക്കാർക്ക് ആണെന്നതാണ്..തുടർന്ന് തയ്യൽക്കാരന്റെയും മകൾ വിലാസിനിയുടേയും (റാണി പത്മിനി) വീട്ടിൽ രാത്രി വൈകി തയ്യൽ പഠിക്കാനെത്തുന്ന തഹസീൽദാരിനെ ഒരു ദിവസം വിലാസിനി ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്നു. വിലാസിനിയോടൊപ്പം കിടന്ന് ഉറങ്ങിയ ഗോപി കള്ളനെ പിടിക്കാനുള്ള നാട്ടുകാരുടെ ശ്രമത്തിനൊപ്പം ഇറങ്ങിയെങ്കിലും അബദ്ധവശാൽ കള്ളനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് പിടിയിലാവുന്നു. വിലാസിനിയുമായുള്ള ബന്ധത്തിന്റെ വാർത്ത ഓഫീസിലും മറ്റും അറിയുന്നുവെങ്കിലും കൂടുതൽ പ്രശ്നത്തിലേക്കെത്തുന്നില്ല..ഗൾഫിൽ നിന്ന് വന്ന പത്മാവതിയുടെ ബന്ധുക്കാരൻ സുതൻ (മോഹൻലാൽ) പറയുന്നത് ഗൾഫിൽ എന്ത് പണിയും ചെയ്യാൻ, ചുമട്ട് തൊഴിൽ വരെ ചെയ്യാൻ തയ്യാറാണെങ്കിൽ താനുണ്ടാക്കിയ കാറും പണവുമൊക്കെ കൈവരുമെന്നതാണ്. സുതൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന കാമവർദ്ധിനി ഉപയോഗിച്ച് അലങ്കോലമായിപ്പോയ രാത്രിയെ ഓർത്ത് ജാള്യതയിൽ ചിന്താധീനനായി ഇരിക്കുന്ന ഗോപിയെയാണ് ക്ലൈമാക്സിനു തൊട്ട് മുമ്പ് കാണുന്നത്..
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ, റിലീസ് തീയതി |