നിണമണിഞ്ഞ കാൽപ്പാടുകൾ
കോശിസ്സാറിന്റെ മകൾ തങ്കമ്മയും തോമാച്ചന്റെ മകൻ തങ്കച്ചനും പ്രേമബദ്ധരാണ്. തോമാച്ചൻ മരിച്ചതോടെ തങ്കച്ചൻ പട്ടാളത്തിൽ ചേർന്നു. കോശിസ്സാർ മരിച്ചതോടെ അശരണയായ തങ്കമ്മയ്ക്കും അമ്മച്ചിയ്ക്കും സഹായം എന്ന പേരിൽ എത്തിയ പീലിപ്പോച്ചൻ എന്ന പൂവാലൻ തങ്കമ്മയ്ക്ക് പേരുദോഷം വരുത്തിവയ്ക്കുകയും അവധിയ്ക്കെത്തിയ തങ്കച്ചൻ ഇതു വിശ്വസിച്ച് അവളെ കൈവെടിയുകയും ചെയ്യുന്നു. യുദ്ധത്തിൽ പരിക്കേറ്റ തങ്കച്ചനെ ശുശ്രൂഷിച്ച ലിസി എന്ന നേഴ്സ് തങ്കച്ചന്റെ കഥ കേട്ട് തങ്കമ്മ നിരപരാധിനി യാണെന്ന് വാദിച്ചു. നാട്ടിലെത്തിയ തങ്കച്ചൻ കണ്ടത് കശാപ്പുശാല നടത്തുന്ന ഒരു മദ്യപാനിയുടെ ഭാര്യയായിക്കഴിഞ്ഞ തങ്കമ്മയെ ആണ്. പട്ടാളത്തിൽ ഉറ്റചെങ്ങാതിയായ സ്റ്റീഫൻ മരിച്ചപ്പോൾ അയാളുടെ അന്തിമാഭിലാഷമനുസരിച്ച് സ്റ്റീഫന്റെ സോദരി അമ്മിണിയെ തങ്കച്ചൻ വിവാഹം ചെയ്തു. ആദ്യരാത്രിയുടെ ചൂടാറും മുൻപ് തങ്കച്ചന് യുദ്ധരംഗത്തേക്കു പോകേണ്ടിയും വന്നു.
Actors & Characters
Actors | Character |
---|---|
തങ്കച്ചൻ | |
തങ്കമ്മ | |
കോശി സാർ | |
സ്റ്റീഫൻ | |
ചാക്കോ | |
അമ്മിണി | |
റാഹേൽ | |
കുഞ്ഞൂഞ്ഞ് | |
ചായക്കട ജോലിക്കാരൻ | |
പോറ്റി | |
തങ്കച്ചന്റെ അമ്മ | |
അമ്മിണിയുടെ അമ്മ | |
ലിസി | |
നർത്തകി | |
കുറുപ്പച്ചൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
എൻ എൻ പിഷാരടി | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 963 |
കഥ സംഗ്രഹം
മധുവിന്റെ രംഗപ്രവേശം ഈ സിനിമയിലൂടെ ആയിരുന്നു.
സത്യൻ അഭിനയിക്കേണ്ടിയിരുന്ന റോളിൽ നിന്നും അദ്ദേഹം പിന്മാറി. മരിച്ച കഥാപാത്രത്തിന്റെ ഫോടോ (സത്യന്റെ) വച്ച് ഷൂട് ചെയ്യാൻ രംഗമൊരുക്കിയത് കണ്ട് സത്യൻ പിണങ്ങിപ്പിരിയുകയാണുണ്ടായത് എന്ന് ശോഭന പരമേശ്വരൻ നായർ ഓർമ്മിയ്ക്കുന്നു. പെട്ടെന്ന് ഒരാളെ കണ്ടെത്തി അദ്ദേഹം. ഡെൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം കഴിഞ്ഞെത്തിയ മാധവൻ നായർ എന്ന മധു.
പ്രസിദ്ധസാഹിത്യകൃതികൾ ചലച്ചിത്രരൂപമെടുക്കുന്ന പ്രവണത ഇതോടെ ആഴത്തിൽ വേരുറച്ചു. നോവലിലെ ദുഃഖകരമായ അന്ത്യം മാറ്റി ശുഭോദർക്കമാക്കിയിട്ടുണ്ട് സിനിമയിൽ.
“അനുരാഗനാടകത്തിൻ” എന്ന പാട്ട് ഉദയഭാനുവിനെ കൂടുതൽ പോപുലർ ആക്കി.