മോഹൻലാൽ

Mohanlal
Mohanlal-Actor
Date of Birth: 
Saturday, 21 May, 1960
മോഹൻ ലാൽ
Mohan Lal
ആലപിച്ച ഗാനങ്ങൾ:33
സംവിധാനം:1

1960 മെയ് 21ന് വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി പത്തനംതിട്ടയിലെ ഇലന്തൂർ എന്ന സ്ഥലത്ത് ജനനം. മോഹൻലാൽ വിശ്വനാഥൻ നായർ എന്നതാണ് അദ്ദേഹത്തിന്റെ പൂർണ്ണമായ പേര്. മുടവൻ മുകൾ സ്കൂളിലും തിരുവനന്തപുരം മോഡൽ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം എം ജി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും നേടി. 1978ൽ ഡോ.അശോക് കുമാർ സംവിധാനം ചെയ്ത “തിരനോട്ടം” എന്ന ചലച്ചിത്രത്തിലൂടെ മലയാളസിനിമാരംഗത്തേക്കു കടന്നു വന്നതെങ്കിലും 1980ൽഫാസിൽ ചെയ്ത സംവിധാനം ചെയ്ത “മഞ്ഞിൽ വിരിഞ്ഞ പൂക്കളി”ലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചു പറ്റി. മോഹൻലാലിന്റെ ആദ്യത്തെ ചിത്രമെന്നും മഞ്ഞിൽ വിരിഞ്ഞ പൂക്കളേ വിശേഷിപ്പിക്കുന്നുണ്ട്. തുടർന്നു വന്ന ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മോഹൻ‌ലാൽ മലയാളത്തിലെ എക്കാലത്തേയും മികച്ച നായകനടന്മാരിൽ ഒരാളായിത്തീർന്നു. നൃത്തരംഗങ്ങളിലും ഹാസ്യരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമുള്ള ലാലിന്റെ അഭിനയവഴക്കം നിരവധി ആരാധകരെ നേടാൻ കാരണമായിട്ടുണ്ട്. 

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളിൽ അഭിനയിച്ച്  ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു.  ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 2010ലും കാലിക്കറ്റ് സർവ്വകലാശാല 2018ലും ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

340-തിലധികം സിനിമകളിൽ അഭിനയിച്ച മോഹൻലാൽ  പിന്നണിഗായകനായും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.  വിശ്വശാന്തി ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ പ്രസ്ഥാനവും തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ്. 1977-78 കാലഘട്ടത്തിൽ സംസ്ഥാന ലെവലിൽ ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്നു മോഹൻലാൽ. പ്രണവം ആർട്സ് എന്ന ബാനറിൽ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. 

ഭാര്യ സുചിത്ര സിനിമാ സംവിധായകനായസുരേഷ് ബാലാജിയുടെ സഹോദരിയും ചലച്ചിത്ര നിർമ്മാതാവും അഭിനേതാവുമായ കെ ബാലാജിയുടെ മകളുമാണ്. മകൻപ്രണവ് മോഹൻലാൽ ബാലതാരമായും നായകനായും അസിസ്റ്റന്റ് ഡയറക്റ്ററായും മലയാള സിനിമയിൽ പ്രവർത്തിച്ചിരുന്നു. മകൾ വിസ്മയ. സഹോദരൻ പ്യാരേലാൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിലിറ്ററി സർവ്വീസിലിരിക്കെ മരണപ്പെടുകയായിരുന്നു. മോഹൻലാലിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നആന്റണി പെരുമ്പാവൂരാണ് മോഹൻലാലിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സുഹൃത്തായും അദ്ദേഹത്തിന്റെ ജീവിതത്തിനോട് അടുത്ത് നിൽക്കുന്ന മറ്റൊരു വ്യക്തിത്വം.ആശീർവാദ് സിനിമാസ്  എന്ന ബാനറിൽ മോഹൻലാൽ നായകനായ ഏറെ സിനിമകളുടെ നിർമ്മാതാവ് കൂടിയായി മാറിയിരുന്നു ആന്റണി പെരുമ്പാവൂർ. 

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രണ്ടു ജന്മംനാഗവള്ളി ആർ എസ് കുറുപ്പ് 1978
തിരനോട്ടം കുട്ടപ്പൻപി അശോക് കുമാർ 1978
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നരേന്ദ്രൻഫാസിൽ 1980
അഹിംസ മോഹൻഐ വി ശശി 1981
തേനും വയമ്പും വർമ്മപി അശോക് കുമാർ 1981
ഊതിക്കാച്ചിയ പൊന്ന് നന്ദകുമാർപി കെ ജോസഫ് 1981
അട്ടിമറി ഷാൻജെ ശശികുമാർ 1981
തകിലുകൊട്ടാമ്പുറം പോൾബാലു കിരിയത്ത് 1981
സഞ്ചാരി ഡോ ശേഖർബോബൻ കുഞ്ചാക്കോ 1981
ധന്യ പോൾഫാസിൽ 1981
ധ്രുവസംഗമം ശങ്കരൻ കുട്ടിജെ ശശികുമാർ 1981
എന്റെ മോഹങ്ങൾ പൂവണിഞ്ഞു വിനുഭദ്രൻ 1982
എനിക്കും ഒരു ദിവസം ബാബുശ്രീകുമാരൻ തമ്പി 1982
മദ്രാസിലെ മോൻ ലാൽജെ ശശികുമാർ 1982
പടയോട്ടം കണ്ണൻജിജോ പുന്നൂസ് 1982
ഒരു മൊട്ടു വിരിഞ്ഞപ്പോൾജി പി ബാലൻ 1982
കാളിയമർദ്ദനം ജോണിജെ വില്യംസ് 1982
ഞാനൊന്നു പറയട്ടെ ശേഖരൻ കുട്ടികെ എ വേണുഗോപാൽ 1982
എന്തിനോ പൂക്കുന്ന പൂക്കൾ സുരേന്ദ്രൻഗോപിനാഥ് ബാബു 1982
ആ ദിവസം ബോസ്എം മണി 1982

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
നീയറിഞ്ഞോ മേലേ മാനത്ത്കണ്ടു കണ്ടറിഞ്ഞുചുനക്കര രാമൻകുട്ടിശ്യാം 1985
സിന്ദൂരമേഘം ശൃംഗാരകാവ്യംഒന്നാനാം കുന്നിൽ ഓരടി കുന്നിൽചുനക്കര രാമൻകുട്ടിരഘു കുമാർ 1985
കാടുമീ നാടുമെല്ലാംചിത്രംഷിബു ചക്രവർത്തികണ്ണൂർ രാജൻ 1988
ഹേ മൂന്നുമൂനയിലെചിത്രംകണ്ണൂർ രാജൻ 1988
ആരുമില്ല അഗതിയെനിക്കൊരുപാദമുദ്രട്രഡീഷണൽവിദ്യാധരൻ 1988
മൈ നെയിം ഈസ് സുധീഏയ് ഓട്ടോബിച്ചു തിരുമലരവീന്ദ്രൻമധ്യമാവതി 1990
പൊൻ തിടമ്പ് ചൂടും പൂവനങ്ങൾബട്ടർ‌ഫ്ലൈസ്കെ ജയകുമാർരവീന്ദ്രൻ 1993
അബലത്വമല്ല അടിമത്വമല്ലഗാന്ധർവ്വംകൈതപ്രംഎസ് പി വെങ്കടേഷ് 1993
വഴിയോരം വെയിൽ കായുംകളിപ്പാട്ടംബിച്ചു തിരുമലരവീന്ദ്രൻമോഹനം 1993
ഏഴിമല പൂഞ്ചോലസ്ഫടികംപി ഭാസ്ക്കരൻഎസ് പി വെങ്കടേഷ് 1995
പരുമലച്ചെരുവിലെസ്ഫടികംപി ഭാസ്ക്കരൻഎസ് പി വെങ്കടേഷ് 1995
കൈതപ്പൂവിൻ - Dകണ്ണെഴുതി പൊട്ടുംതൊട്ട്കാവാലം നാരായണപ്പണിക്കർഎം ജി രാധാകൃഷ്ണൻ 1999
തീർച്ച ഇല്ലാജനംഉസ്താദ്ഗിരീഷ് പുത്തഞ്ചേരി,കണ്ണൻ പരീക്കുട്ടിവിദ്യാസാഗർ 1999
തകിലു പുകിലുരാവണപ്രഭുഗിരീഷ് പുത്തഞ്ചേരിസുരേഷ് പീറ്റേഴ്സ് 2001
കറുകറെ കറുത്തൊരു പെണ്ണാണ്ബാലേട്ടൻഗിരീഷ് പുത്തഞ്ചേരിഎം ജയചന്ദ്രൻ 2003
അങ്ങേത്തലഉടയോൻഗിരീഷ് പുത്തഞ്ചേരിഔസേപ്പച്ചൻ 2005
പുതുമണ്ണ്ഉടയോൻഅറുമുഖൻ വെങ്കിടങ്ങ്ഔസേപ്പച്ചൻ 2005
ജീവിതം ഒരു തീവ്രവ്രതമാക്കിയോൻമാടമ്പിഅനിൽ പനച്ചൂരാൻഅനിൽ പനച്ചൂരാൻ 2008
അണ്ണാരക്കണ്ണാ വാ പൂവാലാഭ്രമരംഅനിൽ പനച്ചൂരാൻമോഹൻ സിത്താരപീലു 2009
നാത്തൂനേ നാത്തൂനേഒരു നാൾ വരുംമുരുകൻ കാട്ടാക്കടഎം ജി ശ്രീകുമാർ 2010

പ്രശസ്തമായ സംഭാഷണങ്ങൾ

ആഹാ... അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം... എന്തൊരു സംഗീതാത്മകം... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലുണ്ട്.

Character: 
ദാസൻ
Actor/Actress: 

ദാസൻ : അവള് ജയിച്ച് കഴിയുമ്പോ ഞങ്ങള് മനോഹരമായ ഒരു നഴ്സിംഗ് ഹോം കെട്ടും, പിന്നെ ഞാനൊരു വെലസ് വെലസും, ഞാനായിരിക്കും അതിന്റെ നടത്തിപ്പുകാരൻ. അപ്പോ വല്ല ക്യാൻസറോ കുഷ്ഠമോ പിടിച്ചോണ്ട് വന്നാൽ ഞാൻ നിന്നെ ദാ ഇങ്ങനെ ശ്ശ്..ന്ന് പിഴിഞ്ഞെടുക്കും..കാശ് തന്നില്ലെങ്കിൽ ആ ക്യാൻസറോട് കൂടി അപ്പ ഗെറ്റൗട്ടടിക്കും..

വിജയൻ : ഹ്..ഹ്..ഹ്..എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.

ദാസൻ : നടക്കുമെടാ നടക്കും..

വിജയൻ : നടക്കും, ഒരു ഗതിയുമില്ലാതെ നീ പെരുവഴീക്കുട നടക്കും.

Character: 
ദാസനും വിജയനും

അവാർഡുകൾ

അവാർഡ്അവാർഡ് വിഭാഗംവർഷംsort ascendingസിനിമ
ദേശീയ ചലച്ചിത്ര അവാർഡ്പ്രത്യേക ജൂറി പുരസ്കാരം 2016പുലിമുരുകൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച നടൻ 2007പരദേശി
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്മികച്ച നടൻ 2007പരദേശി
ഫിലിം ഫെയർ അവാർഡ്മികച്ച നടൻ 2007പരദേശി
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച നടൻ 2005തന്മാത്ര
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്മികച്ച നടൻ 2005ഉദയനാണ് താരം
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച നടൻ 1999വാനപ്രസ്ഥം
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച ചിത്രത്തിന്റെ നിർമ്മാതാവ് 1999വാനപ്രസ്ഥം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ ചിത്രം 1995കാലാപാനി
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച നടൻ 1995കാലാപാനി
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച നടൻ 1991ഭരതം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച നടൻ 1991കിലുക്കം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ ചിത്രം 1991ഭരതം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച നടൻ 1991അഭിമന്യു
ദേശീയ ചലച്ചിത്ര അവാർഡ്പ്രത്യേക ജൂറി പുരസ്കാരം 1989കിരീടം
സംസ്ഥാന ചലച്ചിത്ര അവാർഡ്പ്രത്യേക ജൂറി പുരസ്കാരം 1988പാദമുദ്ര
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച നടൻ 1986ടി പി ബാ‍ലഗോപാലൻ എം എ