നിയാസ്

Niyas

മലയാള ചലച്ചിത്ര നടൻ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ജനിച്ചു. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് കോൺവെന്റ് സ്ക്കൂൾ, ബോയ്സ് ഹൈസ്ക്കൂൾ കരുനാഗപ്പള്ളി, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, ആസാൻ മെമ്മോറിയൽ ഹോട്ടൽ മാനേജ്മെന്റ് കോളേജ് ചെന്നൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു നിയാസിന്റെ വിദ്യാഭ്യാസം.

നിയാസിന്റെ ആദ്യ ചിത്രം 1990- ൽ റിലീസ് ചെയ്ത ക്ഷണക്കത്ത് ആയിരുന്നു.ദുബായ്,ബ്ലാക്ക്,ഗ്രാമഫോൺ,പ്രണയം  എന്നിവയുൾപ്പെടെ നാൽപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മീസാൻ എന്ന സിനിമയിൽ ഒരു ഗാനം (ടൈറ്റിൽ സോംഗ്) നിയാസ് പാടിയിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ക്ഷണക്കത്ത്ടി കെ രാജീവ് കുമാർ 1990
സരോവരംജേസി 1993
ദുബായ്ജോഷി 2001
യൂത്ത് ഫെസ്റ്റിവൽജോസ് തോമസ് 2004
ബസ് കണ്ടക്ടർ റെയിസ്വി എം വിനു 2005
തസ്ക്കരവീരൻപ്രമോദ് പപ്പൻ 2005
ബ്ലാക്ക് ഡാലിയബാബുരാജ് 2009
ക്രിസ്ത്യൻ ബ്രദേഴ്സ്ജോഷി 2011
അർജ്ജുനൻ സാക്ഷി ഉണ്ണീ നടരാജൻരഞ്ജിത്ത് ശങ്കർ 2011
പ്രണയം സജിബ്ലെസ്സി 2011
രക്തരക്ഷസ്സ്ആർ-ഫാക്ടർ 2014
ഓവർ ടേക്ക്ജോൺ ജോസഫ് 2017
ഖലീഫമുബിഹഖ്‌ 2018
കരിങ്കണ്ണൻപപ്പൻ നരിപ്പറ്റ 2018
മീസാൻജബ്ബാർ ചെമ്മാട് 2021