നാരായണൻ കുട്ടി

Narayanan Kutti
കലാഭവൻ നാരായണൻ കുട്ടി
ആലപിച്ച ഗാനങ്ങൾ:1

മലയാള ചലച്ചിത്ര നടൻ. തിരുവനന്തപുരത്ത് ജനിച്ചു. പഠിയ്ക്കുന്ന സമയത്തുതന്നെ അനുകരണകലയിൽ തത്പരനായിരുന്നു നാരായണൻകുട്ടി. വിദ്യാഭ്യാസത്തിനുശേഷം കൊച്ചിൻ കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി ചേർന്നതോടെ അദ്ദേഹം മിമിക്രിവേദികളിൽ സജീവമാകാൻ തുടങ്ങി. കലാഭവൻ നാരായണൻകുട്ടി എന്ന പേരിലും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. 1986-ൽ ഒന്നുമുതൽ പൂജ്യം വരെ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് നാരായണൻകുട്ടി തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. തുടർന്ന് നൂറ്റി അൻപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. എല്ലാം കോമഡി റോളുകളായിരുന്നു. മലയാളിപ്രേക്ഷകരുടെ പ്രിയ ഹാസ്യതാരമായി നാരായണൻകുട്ടി മാറി. 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒന്നു മുതൽ പൂജ്യം വരെരഘുനാഥ് പലേരി 1986
കവാടം ആന്റണികെ ആർ ജോഷി 1988
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ കൃഷ്ണൻ കുട്ടിവിജി തമ്പി 1990
ഉള്ളടക്കംകമൽ 1991
കിഴക്കൻ പത്രോസ് കണ്ടക്ടർടി എസ് സുരേഷ് ബാബു 1992
ഫസ്റ്റ് ബെൽപി ജി വിശ്വംഭരൻ 1992
മഹാനഗരംടി കെ രാജീവ് കുമാർ 1992
സൗഭാഗ്യംസന്ധ്യാ മോഹൻ 1993
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി ആക്രിക്കാരൻപി അനിൽ,ബാബു നാരായണൻ 1993
സിറ്റി പോലീസ് നാരായണൻ കുട്ടിവേണു നായർ 1993
മാനത്തെ കൊട്ടാരം മാപ്പ് വിൽപ്പനക്കാരൻസുനിൽ 1994
ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമിപി കെ ബാബുരാജ് 1994
നെപ്പോളിയൻസജി 1994
ചുക്കാൻ ടെയിലറിംഗ് മാസ്റ്റർതമ്പി കണ്ണന്താനം 1994
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ്രാജസേനൻ 1994
കിടിലോൽക്കിടിലംപോൾസൺ 1995
ദി പോർട്ടർപത്മകുമാർ വൈക്കം 1995
കീർത്തനംവേണു ബി നായർ 1995
മിമിക്സ് ആക്ഷൻ 500ബാലു കിരിയത്ത് 1995
ടോം ആൻഡ് ജെറികലാധരൻ അടൂർ 1995

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഒന്നാം മല കേറി പോകേണ്ടേകല്യാണരാമൻകൈതപ്രംബേണി-ഇഗ്നേഷ്യസ് 2002

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ചൈതന്യംജയൻ അടിയാട്ട് 1995കുതിരവട്ടം പപ്പു