മുകുന്ദൻ

Mukundan
മുകുന്ദൻ

മലയാള ചലച്ചിത്ര,നാടക,സീരിയൽ നടൻ. ഒറ്റപ്പാലത്ത് ജനിച്ചു. തൃശ്ശൂർ സ്കുൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ മുകുന്ദൻ നാടകവേദികളിലാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1991-ൽ കൗമാര സ്വപ്നങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മുകുന്ദൻ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. 1994-ൽ പൊന്തന്മാട, പവിത്രം, സൈന്യം എന്നീ സിനിമകളിൽ അഭിനയിച്ചു. സൂസന്ന, മുബൈപോലീസ്, സകുടുംബം ശ്യാമള, അബ്രഹമിന്റെ സന്തതികൾ... എന്നിവയുൾപ്പെടെ അൻപതിലധികം സിനിമകളിൽ മുകുന്ദൻ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം കാരക്ടർ റോളുകളായിരുന്നു ചെയ്തിരുന്നത്. ടെലിവിഷൻ പരമ്പരകളിലെ പ്രധാന നടന്മാരിലൊരാളായിരുന്നു മുകുന്ദൻ. ജ്വാലയായ്, സ്ത്രീ, ചന്ദ്രോദയം, പകൽ മഴ, സ്വാമി അയ്യപ്പൻ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സീരിയലുകളിൽ മുകുന്ദൻ അഭിനയിച്ചിട്ടുണ്ട്.

മുകുന്ദന്റെ ആദ്യ ഭാര്യ മഞ്ജു പിള്ള. ആ വിവാഹ ബന്ധം വേർപിരിഞ്ഞതിനുശേഷം മുകുന്ദൻ വിദ്യാലക്ഷ്മിയെ വിവാഹം ചെയ്തു. രണ്ടു കുട്ടികളാണ് മുകുന്ദനുള്ളത്,  അത്പന, ധനുർ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കൗമാര സ്വപ്നങ്ങൾകെ എസ് ഗോപാലകൃഷ്ണൻ 1991
പൊന്തൻ‌മാ‍ടടി വി ചന്ദ്രൻ 1994
പവിത്രം കോളേജ് സ്ടുഡന്റ്റ്ടി കെ രാജീവ് കുമാർ 1994
സൈന്യംജോഷി 1994
കഴകംഎം പി സുകുമാരൻ നായർ 1995
വിസ്മയം ചന്ദ്രപ്പൻരഘുനാഥ് പലേരി 1998
സൂസന്നടി വി ചന്ദ്രൻ 2000
ഒരു ചെറുപുഞ്ചിരി ജയൻഎം ടി വാസുദേവൻ നായർ 2000
പതാക ഗൗതമൻകെ മധു 2006
സുഭദ്രം ശ്രീലാൽ ദേവരാജ് 2007
കോളേജ് കുമാരൻതുളസീദാസ് 2008
കേരള കഫെ ജേണലിസ്റ്റ് (ഹാപ്പി ജേണി)രഞ്ജിത്ത് ബാലകൃഷ്ണൻ,എം പത്മകുമാർ,ശങ്കർ രാമകൃഷ്ണൻ,ഷാജി കൈലാസ്,ഉദയ് അനന്തൻ,അഞ്ജലി മേനോൻ,ബി ഉണ്ണികൃഷ്ണൻ,ശ്യാമപ്രസാദ്,അൻവർ റഷീദ്,രേവതി,ലാൽ ജോസ് 2009
പുള്ളിമാൻ സുലൈമാൻഅനിൽ കെ നായർ 2010
സകുടുംബം ശ്യാമള സൂപ്രണ്ട്രാധാകൃഷ്ണൻ മംഗലത്ത് 2010
പോപ്പിൻസ് സിനിമാ നിരൂപകൻവി കെ പ്രകാശ് 2012
തൽസമയം ഒരു പെൺകുട്ടി ഡോക്ടർടി കെ രാജീവ് കുമാർ 2012
വൈറ്റ് പേപ്പർ സതീഷ്രാധാകൃഷ്ണൻ മംഗലത്ത് 2012
നോർത്ത് 24 കാതം എസ് ഐഅനിൽ രാധാകൃഷ്ണമേനോൻ 2013
നത്തോലി ഒരു ചെറിയ മീനല്ല വാസു(സെക്യൂരിറ്റി)വി കെ പ്രകാശ് 2013
നടൻ ബേബിക്കുട്ടൻകമൽ 2013

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ദേവസ്പർശംവി ആർ ഗോപിനാഥ് 2018
ലോ പോയിന്റ്ലിജിൻ ജോസ് 2014