മേരി ഷൈല
Mary Shyla
നീയെന്റെപ്രാർത്ഥനകേട്ടു
നീയെന്റെമാനസംകണ്ടു
ഹൃദയത്തിൻ അൾത്താരയിൽ
വന്നെൻ അഴലിൻകൂരിരുൾമാറ്റി....."-കാറ്റുവിതച്ചവൻ എന്ന ചിത്രത്തിലെ പൂവച്ചൽ ഖാദർ രചിച്ച് പീറ്റർ റൂബൻ സംഗീതം നൽകിയ ഈ സൂപ്പർഹിറ്റ് കൃസ്തീയ ഭക്തിഗാനത്തിന് ശബ്ദം പകർന്ന ഗായികയാണ് മേരി ഷൈല. ക്രിസ്ത്യൻആർട്‌സ് എന്നൊരു ഗായകസംഘത്തിലെ പ്രധാന ഗായികയായിരുന്നു മേരിഷൈല. ക്രിസ്ത്യൻ ആർട്സിന്റെ സുവർണ്ണകാലത്ത് റേഡിയോ സിലോണിലെ ഏറ്റവും പ്രശസ്ത ഗായക ശബ്ദമായിരുന്ന ജെ.എം.രാജുവുമൊത്ത് അനേക ഗാനങ്ങൾ മേരി ഷൈല ആലപിച്ചിട്ടുണ്ട്.
സഹപ്രവർത്തകനായ സതീഷിനെ വിവാഹം ചെയ്തതോടെ മേരി ഷൈല സംഗീതലോകത്തുനിന്നും പിൻവാങ്ങി. ബാംഗ്ലൂരിൽ ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് ഇപ്പോൾ. മൂന്ന് പെണ്മക്കളാണ് അവർക്കുള്ളത്. സുകന്യ,സഞ്ജന,ശരണ്യ.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
നീയെന്റെ പ്രാർത്ഥന കേട്ടു | കാറ്റു വിതച്ചവൻ | പൂവച്ചൽ ഖാദർ | പീറ്റർ-റൂബൻ | 1973 |
Submitted 15 years 3 months ago byജിജാ സുബ്രഹ്മണ്യൻ.
Contributors:
Contribution |
---|
https://m.facebook.com/groups/176498502408742?view=permalink&id=1730330830358827 |