മണിക്കുട്ടൻ

Manikkuttan
Manikkuttan
Date of Birth: 
Sunday, 2 March, 1986

മലയാളചലച്ചിത്ര നടൻ. ജെയിംസിന്റെയും ഏലിയമ്മയുടെയും മകനായി 1986 മാർച്ച് 2ന് തിരുവനന്തപുരത്ത് ജനിച്ചു. തോമസ് ജെയിംസ് എന്നാണ് മണിക്കുട്ടന്റെ യഥാർത്ഥനാമം. മണിക്കുട്ടന്റെ സ്കൂൾ വിദ്യാഭ്യാസം  St. Mary's Higher Secondary School, പട്ടത്തായിരുന്നു. മഹാത്മാഗാന്ധി കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദവും നേടി. ചില ക്യാമ്പസ് ചിത്രങ്ങളിലൂടെയാണ് മണിക്കുട്ടൻ അഭിനയം തുടങ്ങുന്നത്. സൂര്യ ടി വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി സീരിയലിലെ അഭിനയമാണ് മണിക്കുട്ടനെ പ്രശസ്തനാക്കിയത്. 1999-ൽ കെ ജയകുമാർ സംവിധാനം ചെയ്ത വർണ്ണച്ചിറകുകൾ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ബോയ് ഫ്രണ്ട്  എന്നചിത്രത്തിൽ നായകനായി. ഒരു തമിഴ് ചിത്രമടക്കം അൻപതോളം ചിത്രങ്ങളിൽ മണിക്കുട്ടൻ അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വർണ്ണച്ചിറകുകൾ ബാലുകെ ജയകുമാർ 1999
ബോയ് ഫ്രണ്ട്വിനയൻ 2005
കളഭം പാർത്ഥസാരഥിപി അനിൽ 2006
ഛോട്ടാ മുംബൈ സൈനുഅൻവർ റഷീദ് 2007
ബഡാ ദോസ്ത് നന്ദുവിജി തമ്പി 2007
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ അലക്സ്വിനയൻ 2007
മായാവി സതീശൻഷാഫി 2007
ഹാർട്ട് ബീറ്റ്സ്വിനു ആനന്ദ് 2007
പോസിറ്റീവ് ഉദയൻവി കെ പ്രകാശ് 2008
കുരുക്ഷേത്രമേജർ രവി 2008
മിന്നാമിന്നിക്കൂട്ടംകമൽ 2008
ഫ്ലാഷ്സിബി മലയിൽ 2008
പാസഞ്ചർ സുധീന്ദ്രൻരഞ്ജിത്ത് ശങ്കർ 2009
മേഘതീർത്ഥം ബാലുയു ഉണ്ണി 2009
ചാവേർപ്പട അമീർ സുൽത്താൻടി എസ് ജസ്പാൽ 2010
എൽസമ്മ എന്ന ആൺകുട്ടി ജെറിലാൽ ജോസ് 2010
വലിയങ്ങാടി അനന്തുസലിം ബാബ 2010
തത്ത്വമസിസുനിൽ 2010
ഡോക്ടർ ലൗ വെങ്കിടിബിജു അരൂക്കുറ്റി 2011
കുഞ്ഞളിയൻ വിനയൻസജി സുരേന്ദ്രൻ 2012

അതിഥി താരം

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
L2 എമ്പുരാൻപൃഥ്വിരാജ് സുകുമാരൻ 2025
ലൂസിഫർപൃഥ്വിരാജ് സുകുമാരൻ 2019