മധു

Madhu
Date of Birth: 
Saturday, 23 September, 1933
മാധവൻ നായർ
Madhavan Nair
ആലപിച്ച ഗാനങ്ങൾ:3
സംവിധാനം:12
തിരക്കഥ:1

മലയാള ചലച്ചിത്ര നടൻ, സംവിധായകൻ, നിർമ്മാതാവ്.  തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്തമകനായി മധു എന്ന മാധവൻ നായർ 1933 സെപ്റ്റംബർ 23ന് ജനിച്ചു. കുന്നുകുളം എൽ പി സ്ക്കൂൾ, എസ് എം വി സ്ക്കൂൾ, പേട്ട മിഡിൽ സ്ക്കൂൾ, സെന്റ് ജോസഫ് ഹൈസ്ക്കൂൾ എന്നീ വിദ്യാലയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എം ജി കോളേജിൽ നിന്നും പ്രീഡിഗ്രിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഹിന്ദിയിൽ ബിരുദവും നേടി. വിദ്യാർത്ഥിയായിരിക്കെ നാടകരംഗത്ത്‌ സജീവമായി പ്രവർത്തിച്ചു. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അദ്ദേഹം നാഗർകോവിൽ സ്കോട് ക്രിസ്റ്റ്യൻ കോളേജിൽ അദ്ധ്യാപകനായി.

1959 ൽ അദ്ധ്യാപക ജോലി രാജിവച്ച്‌ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അവിടുത്തെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായിരുന്നു അദ്ദേഹം. നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്താണ്‌രാമു കര്യാട്ടുമായി അടുപ്പത്തിലായത്‌. രാമു കാര്യാട്ടിന്റെമൂടുപടംഎന്ന ചിത്രത്തിലെ മേക്കപ്പ് ടെസ്റ്റിന് മദിരാശിയിലെത്തിയെങ്കിലും മധുവിന്റെ ആദ്യ ചിത്രംശോഭനാ പരമേശ്വരൻ നായരുടെനിണമണിഞ്ഞ കാൽപ്പാടുകളാണ്.. മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞപ്പോൾ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞ "നിണമണിഞ്ഞ കാൽപ്പാടുകളിൽ" അവസരം ലഭിക്കുകയായിരുന്നു. അതിന്റെ നിർമ്മാതാവായ ശോഭനാ പരമേശ്വരൻ നായരും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചപി ഭാസ്ക്കരനും ചേർന്നാണ് മാധവൻ നായർക്ക് മധു എന്ന പേരു നൽകിയത്.

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്നചെമ്മീൻ ആണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അഭിനയത്തിനു പുറമേ സംവിധായകൻ, നിർമാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, തുടങ്ങിയ റോളുകളിലും തിളങ്ങി.ഭാർഗവീ നിലയം,ഏണിപ്പടികൾ,ഓളവും തീരവും,സിന്ദൂരച്ചെപ്പ്,ഇതാ ഇവിടെ വരെ,നഖങ്ങൾ,അസ്തമയം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളെ മധു അവതരിപ്പിച്ചു. മലയാള സിനിമ മദ്രാസിൽനിന്ന്  കേരളത്തിലേക്ക്‌ പറിച്ചുനടപ്പെട്ട കാലഘട്ടത്തിൽ തിരുവനന്തപുരത്ത്‌ വെള്ളൈക്കടവ് എന്ന സ്ഥലത്ത് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചു. പിന്നീട് തൊണ്ണൂറുകളിൽ അദ്ദേഹം സ്റ്റുഡിയൊ ഏഷ്യാനെറ്റിന് വിറ്റു. 1970 ൽ പുറത്തിറങ്ങിയപ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് സിന്ദൂരച്ചെപ്പ്,നീലക്കണ്ണുകൾ,തീക്കനൽ എന്നിവയുൾപ്പെടെ പതിനാലോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. സതി,മാന്യശ്രീ വിശ്വാമിത്രൻ,അക്കൽദാമ തുടങ്ങിയ പതിനാറ് ചിത്രങ്ങൾ നിർമ്മിച്ചു. കെ.എ അബ്ബാസിന്റെ 'സാഥ് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു മധുവിന്റെ ഹിന്ദിയിലുള്ള അരങ്ങേറ്റം. ഒരു യുഗസന്ധ്യ എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.രമണൻ എന്ന സിനിമയിൽ അദ്ദേഹം മൂന്നു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ മധു ഇരുപതോളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

2004 ൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയൽ അവാർഡ് നേടിയ മധുവിനെ 2013 ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഉദയം പടിഞ്ഞാറ് 1986
ഒരു യുഗസന്ധ്യമധു 1986
ആരാധനജോർജ്ജ് ഓണക്കൂർ 1977
ധീര സമീരേ യമുനാ തീരേചേരി വിശ്വനാഥ് 1977
തീക്കനൽതോപ്പിൽ ഭാസി 1976
കാമം ക്രോധം മോഹംപി ആർ ചന്ദ്രൻ 1975
അക്കൽദാമപി ആർ ചന്ദ്രൻ 1975
മാന്യശ്രീ വിശ്വാമിത്രൻകൈനിക്കര കുമാരപിള്ള 1974
നീലക്കണ്ണുകൾഎസ് എൽ പുരം സദാനന്ദൻ 1974
സതി 1972
സിന്ദൂരച്ചെപ്പ്യൂസഫലി കേച്ചേരി 1971
പ്രിയസി രാധാകൃഷ്ണന്‍ 1970

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിണമണിഞ്ഞ കാൽ‌പ്പാടുകൾ സ്റ്റീഫൻഎൻ എൻ പിഷാരടി 1963
മൂടുപടം കുഞ്ഞു കുഞ്ഞ്രാമു കാര്യാട്ട് 1963
അമ്മയെ കാണാൻ ബാലഗോപാലൻപി ഭാസ്ക്കരൻ 1963
ഭാർഗ്ഗവീനിലയം സാഹിത്യകാരൻഎ വിൻസന്റ് 1964
കുട്ടിക്കുപ്പായം സിദ്ദിഖ്എം കൃഷ്ണൻ നായർ 1964
മണവാട്ടി ബാബുകെ എസ് സേതുമാധവൻ 1964
തച്ചോളി ഒതേനൻഎസ് എസ് രാജൻ 1964
ആദ്യകിരണങ്ങൾ പാപ്പച്ചൻപി ഭാസ്ക്കരൻ 1964
തൊമ്മന്റെ മക്കൾ കുഞ്ഞച്ചൻജെ ശശികുമാർ 1965
കല്യാണ ഫോട്ടോ ഇൻസ്പെക്ടർ ജോൺജെ ഡി തോട്ടാൻ 1965
മായാവി മധുജി കെ രാമു 1965
അമ്മു ഭാസിഎൻ എൻ പിഷാരടി 1965
സുബൈദ അഹമ്മദ്എം എസ് മണി 1965
കാട്ടുപൂക്കൾ ഡോക്ടർ ജോണികെ തങ്കപ്പൻ 1965
മുറപ്പെണ്ണ് കേശവൻ കുട്ടിഎ വിൻസന്റ് 1965
പട്ടുതൂവാല ജോർജ്ജ്പി സുബ്രഹ്മണ്യം 1965
ജീവിത യാത്ര രാജൻജെ ശശികുമാർ 1965
സർപ്പക്കാട് ബാലചന്ദ്രൻജെ ഡി തോട്ടാൻ 1965
കളിയോടം വേണുപി സുബ്രഹ്മണ്യം 1965
പുത്രി ബാബുപി സുബ്രഹ്മണ്യം 1966

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരു യുഗസന്ധ്യമധു 1986

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
സതിമധു 1972
മാന്യശ്രീ വിശ്വാമിത്രൻമധു 1974
അക്കൽദാമമധു 1975
കാമം ക്രോധം മോഹംമധു 1975
അസ്തമയംപി ചന്ദ്രകുമാർ 1978
ശുദ്ധികലശംപി ചന്ദ്രകുമാർ 1979
പ്രഭാതസന്ധ്യപി ചന്ദ്രകുമാർ 1979
വൈകി വന്ന വസന്തംബാലചന്ദ്ര മേനോൻ 1980
ഗൃഹലക്ഷ്മിഎം കൃഷ്ണൻ നായർ 1981
അർച്ചന ടീച്ചർപി എൻ മേനോൻ 1981
ഞാൻ ഏകനാണ്പി ചന്ദ്രകുമാർ 1982
രതിലയംപി ചന്ദ്രകുമാർ 1983
ഉദയം പടിഞ്ഞാറ്മധു 1986
മിനിപി ചന്ദ്രകുമാർ 1995

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
സ്വാമി അയ്യപ്പൻപി സുബ്രഹ്മണ്യം 1975