എം മോഹനൻ

M Mohanan
എം മോഹനൻ
സംവിധാനം:6
കഥ:2
സംഭാഷണം:3
തിരക്കഥ:3

മലയാള ചലച്ചിത്ര സംവിധായകൻ. കണ്ണൂർ ജില്ലയിൽ ജനിച്ചു. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ സഹ സംവിധായകനായിട്ടാണ് മോഹനന്റെ തുടക്കം. പതിനാലു സിനിമകളിൽ സത്യൻ അന്തിക്കാടിന്റെ കൂടെ പ്രവർത്തിച്ചു. 2007-ൽ കഥ പറയുമ്പോൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് എം മോഹനൻ സ്വതന്ത്ര സംവിധായകനാകുന്നത്. വലിയ സാമ്പത്തിക വിജയം നേടിയ സിനിമ മറ്റു ഭാഷകളിലേയ്ക്കു കൂടി റീമെയ്ക്ക് ചെയ്തു. 2011-ൽ മാണിക്യക്കല്ല് എന്ന ചിത്രം സംവിധാനം ചെയ്തു. മാണിക്യക്കല്ലിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവഹിച്ചത് അദ്ദേഹം തന്നെയായിരുന്നു. 2011- ലെ  മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം എം മോഹനന് മാണിക്യക്കല്ലിലൂടെ ലഭിച്ചു. 916, മൈഗോഡ്, അരവിന്ദന്റെ അതിഥികൾ എന്നീ സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

എം മോഹനന്റെ ഭാര്യ ഷീന. മകൾ ഭവ്യതാര.

കഥ

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ