പാർവണേന്ദു ചൂഡൻ

 

പാര്‍വ്വണേന്ദു ചൂഡന്‍ തന്നുടെ സ്മരണയാലെ
പര്‍വ്വതകുമാരി വലഞ്ഞു
വന്‍‌തപസ്സിലലിഞ്ഞുചേര്‍ന്നൊരു
ശംഭു തന്‍ പദപങ്കജത്തില്‍
ചിത്തമരാളമണഞ്ഞതുമൂലം
ഭക്തിയോടുവരപൂജതുടര്‍ന്നാള്‍
(പാര്‍വ്വണേന്ദുചൂഡന്‍  ....)

പാല്‍ക്കടലില്‍ പള്ളികൊണ്ടീടും പരം‌ പൊരുളിന്‍
കാല്‍ക്കലെത്തി ദേവഗണങ്ങള്‍
ശങ്കരന്‍‌ തന്‍ വന്‍‌തപസ്സിനു
ഭംഗമേകുവതിന്നു കൌശലം
ആരാഞ്ഞപ്പോള്‍ ലക്ഷ്മീപതിയുടെ
ആജ്ഞ കേട്ടു വരവായ് സുമബാണന്‍
(പാര്‍വ്വണേന്ദുചൂഡൻ....‍)

മല്ലനേത്ര രതിയുമായി ആവനാഴിയില്‍
മുല്ലമല്ലീശരങ്ങളുമായ്
ഭൃംഗപാളികളൂതിടും മൃദുശംഖ
മംഗളഘോഷമോടെ
ചെന്നുനിന്നു ജടാധരന്‍‌തന്‍
സന്നിധാനമതില്‍ മന്മഥദേവന്‍
(പാര്‍വ്വണേന്ദുചൂഡൻ.....‍)

പന്നഗഭൂഷണന്‍ ദേവദേവന്‍
കണ്ണുകള്‍ പൂട്ടി തപസ്സിരുന്നു (2)
കാമനടുത്തു മലരമ്പു കയ്യിലെടുത്തു
ശലഭങ്ങള്‍ ഗാനാമൃതമേകീ മധുപാനോത്സവമാടീ
നവസൂനങ്ങള്‍ മന്ദമരുത്തിലാടി
പൂത്ത കാനനം നന്ദനവാടിയായി
മാരന്‍ ഭഗവാന്റെ നേര്‍ക്കടുത്തു
മാറിടം നോക്കി ശരം തൊടുത്തു (2)
ദൃഷ്‌ടി തുറന്നു പുരഹരന്‍ പെട്ടെന്നുണര്‍ന്നു
നടക്കുന്ന കാമന്റെ കടുങ്കയ്യുകള്‍ കാലാരിയറിഞ്ഞു
ചുടുഭാവാഗ്നിയപ്പോള്‍ പടര്‍ന്നുകണ്ണില്‍ അതില്‍
പൂവമ്പന്‍ ഭസ്മമായ് വീണടിഞ്ഞു.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paarvanendu choodan

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഹരിശ്രീയെന്നാദ്യമായ്നാണു
ഉന്മാദിനികൾപി ലീല
ഹേമാംബരാഡംബരീപി ലീല
ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകംപി സുശീലാദേവി
അയ്യപ്പ ശരണംകെ ജെ യേശുദാസ്
ദർശനം പുണ്യ ദർശനംകെ ജെ യേശുദാസ്
ദ്യായേ ചാരു ജടാപി ജയചന്ദ്രൻ
എല്ലാം എല്ലാംകെ പി ബ്രഹ്മാനന്ദൻ,കെ ജി ജയൻ,കെ ജി വിജയൻ,കെ കെ ബാലൻ,എം ഹെൻറി,ആർ സി സുരേഷ്,എസ് ജോസഫ്,വൈക്കം ഗോപിനാഥ്,വി ടി അരവിന്ദാക്ഷമേനോൻ
കരാഗ്രേ വസതേനാണു
മധുരാപുര നായികേപി ലീല
ലപനാച്യുതാനന്ദപി ലീല,കെ ജെ യേശുദാസ്,അമ്പിളി,ലത രാജു,പി സുശീലാദേവി
മുദകരാത്ത മോദകംപി ജയചന്ദ്രൻ,അമ്പിളി,കെ പി ബ്രഹ്മാനന്ദൻ,കെ ജി ജയൻ,കെ ജി വിജയൻ,ലത രാജു,പി സുശീലാദേവി
നെയ്യിട്ട വിളക്ക്പി സുശീല
ഓം നമസ്തേ സർവ്വശക്താപി ജയചന്ദ്രൻ,കെ പി ബ്രഹ്മാനന്ദൻ,കേശവൻ നമ്പൂതിരി
ശരണം ശരണംകെ ജി വിജയൻ,കെ ജി ജയൻ
ശിവ രാമ ഗോവിന്ദാകെ ജെ യേശുദാസ്
ത്രിപുരസുന്ദരീ നടനംകെ ജി വിജയൻ,കെ ജി ജയൻ,കെ പി ബ്രഹ്മാനന്ദൻ,കെ കെ ബാലൻ,എം ഹെൻറി,ആർ സി സുരേഷ്,എസ് ജോസഫ്,വൈക്കം ഗോപിനാഥ്,വി ടി അരവിന്ദാക്ഷമേനോൻ
Submitted 15 years 4 months ago byജിജാ സുബ്രഹ്മണ്യൻ.