കരുണ ചെയ്‌വാന്‍

Raaga: 
Film/album: 

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍...ആ  (2 )

ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍ (2)
മരുവുമഖില ദുരിതഹരണ ഭഗവന്‍
മരുവുമഖില ദുരിതഹരണ ഭഗവന്‍
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍...

ഉരുതരഭവസിന്ധൌ ദുരിതസഞ്ചയമാകും
തിരതന്നില്‍ മുഴുകുന്ന നരതതിക്കവലംബം (2)
മരതകമണിവര്‍ണ്ണന്‍.. ഹരിതന്നെയെന്നും തവ
ചരിതവര്‍ണ്ണനങ്ങളില്‍...
സകലമുനികള്‍ പറവതറിവനധുനാ....ആ
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍...ആ
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average:10(1 vote)
karuna cheyvan

Additional Info

Year: 
1982
Lyrics Genre: 

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആലാപനംകെ ജെ യേശുദാസ്,എസ് ജാനകി
മനസാ വൃഥാഎസ് ജാനകി
ആരോടു ചൊല്‍‌വേനെകെ ജെ യേശുദാസ്,വാണി ജയറാം
സിന്ദൂരാരുണ വിഗ്രഹാംഎസ് ജാനകി
അളിവേണീ എന്തുപി സുശീല
ഗുരുലേഖാ യദുവന്ദിബാലമുരളീകൃഷ്ണ
അദ്രീസുതാവരബാലമുരളീകൃഷ്ണ,കെ ജെ യേശുദാസ്,പി സുശീല
യാരമിതാ വനമാലീനാബാലമുരളീകൃഷ്ണ
ശ്രീ മഹാഗണപതിംബാലമുരളീകൃഷ്ണ
ആലാപനം (M)കെ ജെ യേശുദാസ്
മൂകാംബികേ പരശിവേഎസ് ജാനകി
സർവർത്തു രമണീയകലാനിലയം ഉണ്ണികൃഷ്ണൻ,കലാമണ്ഡലം സുകുമാരൻ
നിധിചാലാ സുഖമാബാലമുരളീകൃഷ്ണ
Submitted 10 years 7 months ago byNeeli.