ഈ വഴിയേ നിലാവിളക്കുമേന്തി
ആ...
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ് വസന്തകാലമായി
ഈ വള്ളിക്കുടിലുകളില്‍
പൂമുല്ലത്തിരി തെളിയേ
ഒരേ കിനാവിലൂഞ്ഞാലാടാന്‍
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ് വസന്തകാലമായി
ഇരവിന്‍ നീലശാഖിയില്‍
വിരിയും പൂക്കൾ വാടിയോ
പകലിന്‍ ദേവദാരുവും
പവിഴം കോര്‍ത്തണിഞ്ഞുവോ
വെയിലിന്‍ നടവഴിയില്‍
വെള്ളില്‍ക്കുരുവി കൂടെവന്നു
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ് വസന്തകാലമായി
ഒരുനാള്‍ നിന്റെ മുന്നിലെന്‍
ഹൃദയം കാഴ്ചവെച്ചു ഞാന്‍
തരളം നിന്‍കരങ്ങളാല്‍
തഴുകി ഓമനിക്കവേ
പകരം പ്രിയതരമീ
ഗാനം മാത്രം നല്‍കിടാം ഞാന്‍
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ് വസന്തകാലമായി
ഈ വള്ളിക്കുടിലുകളില്‍
പൂമുല്ലത്തിരി തെളിയേ
ഒരേ കിനാവിലൂഞ്ഞാലാടാന്‍
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ് വസന്തകാലമായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ee vazhiye nilavilakkumenthi
Additional Info
Year:
1992
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
ഗാനം | ആലാപനം |
---|---|
കളഭക്കുറി ചാർത്തണ്ടേ | കെ ജെ യേശുദാസ് |
Submitted 4 years 10 months ago byshyamapradeep.