അകലെയാണെങ്കിലും

Film/album: 

അകലെയാണെങ്കിലും നീയെനിക്കെപ്പൊഴും
അരികിലുണ്ടായിരുന്നൂ
ഒരു വിയല്‍പ്പക്ഷിപോല്‍ ജാലകച്ചില്ലില്‍ നീ
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ
അകലെയാണെങ്കിലും നീയെനിക്കെപ്പൊഴും
അരികിലുണ്ടായിരുന്നൂ..
ഒരു വിയല്‍പ്പക്ഷിപോല്‍ ജാലകച്ചില്ലില്‍ നീ
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ

പാതിയടഞ്ഞ നിന്‍.. വാതിലിനപ്പുറം
ഏതോ വിഷാദാര്‍ദ്ര ഗീതം (2)
പേലവമാമൊരു മണ്‍ചെരാതിന്‍..
നിറ നീള്‍മിഴി നാളമായ് നീയും
ഓമലേ.. നിന്‍ മൃദുനിശ്വാസ നൂപുര
ധാരയില്‍.. ഞാന്‍ പെയ്തലിഞ്ഞു
ധാരയില്‍.. ഞാന്‍ പെയ്തലിഞ്ഞു

അകലെയാണെങ്കിലും നീയെനിക്കെപ്പൊഴും
അരികിലുണ്ടായിരുന്നൂ..
ഒരു വിയല്‍പ്പക്ഷിപോല്‍ ജാലകച്ചില്ലില്‍ നീ
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ

പേരറിയാത്ത മരത്തിന്റെ ചില്ലയില്‍..
പാടുന്നു ശാരികയിന്നും.. (2)
മാനത്തെയീറന്‍ മുകില്‍ത്തുമ്പിലേകാന്ത
യാമിനിതന്‍ മുടിപ്പൂവില്‍..
ആതിരേ.. നിന്‍ പ്രതിഛായകള്‍...
എന്നില്‍ ഞാന്‍ തേടുകയായിരുന്നെന്നോ
തേടുകയായിരുന്നെന്നോ..

അകലെയാണെങ്കിലും നീയെനിക്കെപ്പൊഴും
അരികിലുണ്ടായിരുന്നൂ..
ഒരു വിയല്‍പ്പക്ഷിപോല്‍ ജാലകച്ചില്ലില്‍ നീ
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ

(അകലെയാണെങ്കിലും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average:6(1 vote)
akaleyanenkilum

Additional Info

Year: 
2001

അനുബന്ധവർത്തമാനം

Submitted 10 years 1 day ago byNeeli.