യദുവംശ യാമിനി

Film/album: 

യദുവംശ യാമിനി വനമോഹിനി
മണി നൂപുരമണിയുകയായി  (2)
മധുമാസ സന്ധ്യയും മലര്‍‌മേഘവും..
ഒരു മായാ യവനികയായി..
യദുവംശ യാമിനി വനമോഹിനി
മണി നൂപുരമണിയുകയായി
മധുമാസ സന്ധ്യയും മലര്‍‌മേഘവും..
ഒരു മായാ യവനികയായി..

പാതിരാ താര ദീപനാളങ്ങള്‍ താനേ പൂക്കുന്നുവോ
ദേവഗന്ധര്‍വ്വ വീണ പാടുന്ന നാദം കേള്‍ക്കുന്നുവോ (2)
പാല്‍ക്കടല്‍ത്തിരകളിളകുന്നു..പദപാരിജാത മഴ പൊഴിയുന്നു
പ്രണയഭാവലയമലിയുന്നു.. (2)
രമണീയമാവുന്നു യാമം...ആ ..
യദുവംശ യാമിനി വനമോഹിനി
മണി നൂപുരമണിയുകയായി

ആതിരാ തെന്നലീറനാം നിന്റെ മാറില്‍ ചായുന്നുവോ
ദേവഗാന്ധാര രാഗസിന്ദൂരലേപം ചാര്‍ത്തുന്നുവോ (2)
പേലവാംഗുലികള്‍ തഴുകുന്നു..പുതുപൂനിലാപ്പുടവയുലയുന്നു
നീല നീള്‍മിഴികളടയുന്നു..(2)
രമണീയമാവുന്നു യാമം..ആ

യദുവംശ യാമിനി വനമോഹിനി
മണി നൂപുരമണിയുകയായി
മധുമാസ സന്ധ്യയും മലര്‍‌മേഘവും..
ഒരു മായാ യവനികയായി..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
yaduvamsha yamini

Additional Info

Year: 
2001
Lyrics Genre: 

അനുബന്ധവർത്തമാനം

Submitted 10 years 10 months ago byNeeli.