പാതിരാപ്പൂവൊന്നു കൺ തുറന്നാൽ (ശോകം)
Music:
Lyricist:
Film/album:
പാതിരാപ്പൂവൊന്നു കൺ തുറന്നാൽ
പാഴിടി വെട്ടുന്നതെന്തിനാമോ
പാലൊളി ചന്ദ്രനെ മൂടിവയ്ക്കാനൊരു
കാർമുകിൽപോരുന്നതെന്തിനാമോ
കാർമുകിൽപോരുന്നതെന്തിനാമോ
(പാതിരപ്പൂ...)
മുത്തിക്കുടിച്ചു ഞാൻ ജീവിതത്തിൻ
മുന്തിരിനീരു മയങ്ങുവോളം
ഇത്തിരിദൂരം നടന്നിടുമ്പോൾ
ഇത്തളിർ പാദം കുഴഞ്ഞിടുമോ
ഇത്തളിർ പാദം കുഴഞ്ഞിടുമോ
(പാതിരപ്പൂ...)
സ്നേഹത്തിനേക്കാൾ മഹത്വമേറും
ത്യാഗമെന്നൊർത്തു ഞാൻ മാറിനിന്നു
ത്യാഗമെന്നൊർത്തു ഞാൻ മാറിനിന്നു
ത്യാഗമേ നിന്നെയും സ്വീകരിക്കാൻ
ലോകത്തിനില്ല ഹൃദയമെന്നോ
(പാതിരപ്പൂ....)
സ്നേഹിച്ചു നാം നട്ട മുല്ലവള്ളി
മോഹങ്ങൾ പൂവിട്ട രാഗവല്ലി
കാറ്റടിച്ചാലും കടലേറിയാലും
കാത്തുവളർത്തും നാം എന്നുമെന്നും
കാത്തുവളർത്തും നാം എന്നുമെന്നും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
pathirapoovonnu
Additional Info
Year:
1964
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 15 years 3 months ago byജിജാ സുബ്രഹ്മണ്യൻ.