കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ

കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ ഈ
കുഞ്ഞിക്കണ്ണിലിരുട്ടല്ലേ
എല്ലാ മുഖങ്ങളും കാണുന്നവരെ
എന്നോടു കരുണയില്ലേ
(കുഞ്ഞല്ലേ..)

ഇവളുടെ പ്രായത്തില്‍ നൂറുനൂറായിരം
ഇത്തിരിപ്പൂക്കൾ ചിരിക്കുമ്പോള്‍
കാലത്തുണര്‍ന്നവര്‍ പാലടയുണ്ണുമ്പോള്‍
കാണാത്ത കണ്ണുകള്‍ തുറക്കും ഇവള്‍
കൈനീട്ടി തെരുവിലിരിക്കും
ഒരു കാശൊരു കാശൊരു കാശുതരണേ
ഒരു പിടിച്ചോറിനുള്ള കാശു തരണേ

ഇവളുടെ കൂട്ടുകാര്‍ പാദസരം കെട്ടി
ഇതു വഴിയോടി നടക്കുമ്പോള്‍
വാര്‍മുടിപ്പൂമണം കാറ്റില്‍ പറക്കുമ്പോള്‍
വാവിട്ടിരുന്നവള്‍ കരയും
കണ്ണു പാവാട കൊണ്ടു തുടയ്ക്കും
ഒരു കാശൊരു കാശൊരു കാശു തരണേ
ഒരു പിടിച്ചോറിനുള്ള കാശു തരണേ
(കുഞ്ഞല്ലേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunjalle pinchukunjalle

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പാവങ്ങൾ പെണ്ണുങ്ങൾകെ ജെ യേശുദാസ്
ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്കെ ജെ യേശുദാസ്
തുറമുഖമേകെ ജെ യേശുദാസ്
പോകൂ മരണമേ പോകൂപി ജയചന്ദ്രൻ
ഒന്നാം പൊന്നോണപ്പൂപ്പടകെ ജെ യേശുദാസ്,പി സുശീല
പ്രതിമകൾ പ്രതിമകൾപി ജയചന്ദ്രൻ,പി മാധുരി
സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേകെ ജെ യേശുദാസ്
സ്വർണ്ണഖനികളുടെപി ലീല,പി സുശീല,പി മാധുരി
Submitted 15 years 3 months ago byജിജാ സുബ്രഹ്മണ്യൻ.