കോഴിക്കോട് നാരായണൻ നായർ

Kozhikkod Narayanan Nair
കോഴിക്കോട് നാരായണൻ നായർ

മലയാള ചലച്ചിത്ര - നാടക നടൻ. കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിനടുത്തുള്ള കൊടൽ നടക്കാവ് എന്ന ഗ്രാമത്തിൽ ജനിച്ചു. കോഴിക്കോട് നാരായണൻ നായർ നാടകങ്ങളിലൂടെയാണ് തന്റെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. ധാരാളം നാടകവേദികളിൽ തന്റെ കഴിവുതെളിയിച്ചതിനുശേഷമാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്.

  1971 ൽ ആഭിജാത്യം എന്ന സിനിമയിലാണ് നാരായണൻ നായർ ആദ്യമായി അഭിനയിയ്ക്കുന്നത്. വില്ലൻ വേഷങ്ങളിലാണ് അദ്ധേഹം ആദ്യം അഭിനയിച്ചിരുന്നതെങ്കിലും പിന്നീട് കോമഡി റോളുകളിലേയ്ക്കും, കാരക്ടർ റോളുകളിലേയ്ക്കും മാറി. കാരണവർ വേഷങ്ങളിലാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായതും പ്രേക്ഷക പ്രീതിനേടിയതും. നൂറിലധികം സിനിമകളിൽ നാരയണൻ നായർ അഭിനയിച്ചിട്ടുണ്ട്. ഉത്സവപ്പിറ്റേന്ന്, ഭരതം, വാത്സല്യം,പട്ടാഭിഷേകം,ഹിറ്റ്ലർ... തുടങ്ങിയവയിലെ വേഷങ്ങൾ ശ്രദ്ധിയ്ക്കപ്പെട്ടവയാണ്. നാടകവും സിനിമയും കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആഭിജാത്യംഎ വിൻസന്റ് 1971
നിർമ്മാല്യംഎം ടി വാസുദേവൻ നായർ 1973
ഉത്തരായനംജി അരവിന്ദൻ 1975
ഗുരുദക്ഷിണ മാധവൻബേബി 1983
ഒളിയമ്പുകൾടി ഹരിഹരൻ 1990
പെരുന്തച്ചൻ മൂസ്അജയൻ 1990
ഭരതംസിബി മലയിൽ 1991
കമലദളംസിബി മലയിൽ 1992
അദ്വൈതം പൂക്കോയ തങ്ങൾപ്രിയദർശൻ 1992
കാഴ്ചയ്ക്കപ്പുറംവി ആർ ഗോപാലകൃഷ്ണൻ 1992
സദയംസിബി മലയിൽ 1992
സവിധം സുധയുടെ അച്ഛൻജോർജ്ജ് കിത്തു 1992
ഭൂമിഗീതം ശങ്കര മാരാർകമൽ 1993
വരംഹരിദാസ് 1993
മിഥുനം വില്ലേജ് ഓഫീസർപ്രിയദർശൻ 1993
വാത്സല്യംകൊച്ചിൻ ഹനീഫ 1993
എന്റെ ശ്രീക്കുട്ടിയ്ക്ക്ജോസ് തോമസ് 1993
സമാഗമംജോർജ്ജ് കിത്തു 1993
മായാമയൂരംസിബി മലയിൽ 1993
ദേവാസുരം ഇളയത് (വൈദ്യർ)ഐ വി ശശി 1993

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
വർഗ്ഗംഎം പത്മകുമാർ 2006
ദയവേണു 1998
കമ്മീഷണർഷാജി കൈലാസ് 1994