കലാഭവൻ സാജൻ

Kalabhavan Sajan
kalabhavan-sajan-m3db.png
Date of Death: 
തിങ്കൾ, 19 June, 2017

സാജൻ ടി ജോൺ എന്ന കലാഭവൻ സാജൻ എറണാകുളത്തുള്ള കോതമംഗലത്ത് 1967 ൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ അനുകരണകലയിൽ ആകൃഷ്ടനായ ഇദ്ദേഹം യുവാവായപ്പോൾ കലാഭവനിൽ ചേർന്നു.

കലാഭവനിൽ ആബേലച്ചന്റെ പ്രിയ ശിഷ്യന്മാരിലൊരാളായിരുന്ന ഇദ്ദേഹം ദിലീപിന്റെയും കലാഭവൻ മണിയുടേയുമൊക്കെ ബാച്ചിലെ അംഗമായിരുന്നു.

കലാഭവനിൽ നിന്നും പുറത്തിറങ്ങിയ ശേഷം സിനിമകളിൽ ചെറിയ വേഷങ്ങളും കോമഡി സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോവുകയായിരുന്ന ഇദ്ദേഹത്തെ നടൻ സുകുമാരന്റെ മരണമായിരുന്നു ചലച്ചിത്ര ഡബ്ബിങ്ങ് ലോകത്തേക്ക് എത്തിക്കുന്നത്. സുകുമാരന്റെ മരണത്തെതുടർന്ന് ഡബ്ബിങ് മുടങ്ങികിടന്ന ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചു കൊണ്ട് മലയാള ചലച്ചിത്ര രംഗത്തെ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റായി മാറി. തുടർന്ന് ഇരുപത്തഞ്ചോളം മലയാള ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദം നൽകി.

ചലച്ചിത്ര ഡബ്ബിങ്ങിനായി അടിമാലിയിൽ നിന്ന് തലസ്ഥാനത്ത് എത്തിയ അദ്ദേഹം ഡബ്ബിങ്ങ് ജോലികളുടെ അതിപ്രസരം കാരണം താമസം പിന്നെ തിരുവനന്തപുരത്തുതന്നെയാക്കി. പിന്നീട്
ഡബ്ബിങ്ങ് ജോലികൾ കുറഞ്ഞതിഞ്ഞാൽ കൂടുതൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ തിരുവല്ലം സ്റ്റാന്റിൽ ഓട്ടോക്കാരനായി. ആദ്യ കാലങ്ങളിൽ വാടകയ്ക്കായിരുന്നു ഓട്ടോ ഓടിച്ചിരുന്നതെങ്കിലും പിന്നീട് സ്വന്തമായി ഓട്ടോ വാങ്ങി.

അതിനിടയിൽ നട്ടെല്ലിനുവന്ന കാൻസർ അദ്ദേഹത്തിന്റെ ജീവിത്തിന്റെയും കുടുബത്തിന്റേയും താളം തെറ്റിച്ചു. ചികിത്സയ്ക്ക് ഭീമമായ ചിലവ് വന്നതിന്നാൽ മക്കളുടെ വിദ്യഭ്യാസ ചെലവിനും വീട്ടുചെലവിനും കുടുംബം ബുദ്ധിമുട്ടി. ഇതിനെ മറികടക്കുവാൻ ഭാര്യക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകേണ്ടി വന്നതെല്ലാം അദ്ദേഹത്തെ മാനസീകമായി അലട്ടി. എന്നാൽ അതൊന്നും പറഞ്ഞ് മറ്റുള്ളവരെ വിഷമിപ്പിക്കാനോ നിരാശനായി ഇരിക്കനോ അദ്ദേഹം തയ്യാറായിരുന്നില്ല.

ഡബ്ബിങ്ങ് ആർട്ടിസ്റ്റ് അസോസിയേഷൻ/ചലച്ചിത്ര അക്കാദമി എന്നിവർ നൽകിയ പണമുപയോഗിച്ച് ചികിത്സ തുടർന്നുവെങ്കിലും ഇതെല്ലാം തികയാതെ വരികയുമുണ്ടായി. രോഗം മൂർദ്ധനാവസ്ഥയിൽ എത്തിയതിനെ തുടർന്ന്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇദ്ദേഹം 2017 ജൂൺ 19 ആം തിയതി അന്തരിച്ചു.

സിനിമാ നടനും മിമിക്രി കലാകാരനുമായ ഇദ്ദേഹത്തിന്റെ ഭാര്യ അനിതയാണ്/ആഷിഖ്/സാന്ദ്ര എന്നിവരാണ് മക്കൾ.

50 വയസ്സുള്ള ഇദ്ദേഹത്തെ അസുഖം ബാധിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ കിടക്ക ലഭ്യമല്ലാത്തതിനാൽ വാർഡിലെ തറയിൽ കിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത് അക്കാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മസനഗുഡി മന്നാഡിയാർജെ ഫ്രാൻസിസ് 2004

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ആടുപുലിയാട്ടംകണ്ണൻ താമരക്കുളം 2016
ഫയർമാൻദീപു കരുണാകരൻ 2015
അർദ്ധനാരിഡോ സന്തോഷ് സൗപർണിക 2012
സ്ട്രീറ്റ് ലൈറ്റ്വി ആർ ശങ്കർ 2012
നമുക്ക് പാർക്കാൻഅജി ജോൺ 2012
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻജി എം മനു 2009
പകൽഎം എ നിഷാദ് 2006
അച്ചുവിന്റെ അമ്മസത്യൻ അന്തിക്കാട് 2005
ജൂനിയർ സീനിയർജി ശ്രീകണ്ഠൻ 2005
താളമേളംനിസ്സാർ 2004
സൗദാമിനിപി ഗോപികുമാർ 2003
ക്രോണിക്ക് ബാച്ചിലർസിദ്ദിഖ് 2003
എന്റെ വീട് അപ്പൂന്റേംസിബി മലയിൽ 2003
ദേശംബിജു വി നായർ 2002
കായംകുളം കണാരൻനിസ്സാർ 2002
പ്രണയമണിത്തൂവൽതുളസീദാസ് 2002
ജഗതി ജഗദീഷ്‌ ഇൻ ടൗൺനിസ്സാർ 2002
ചതുരംഗംകെ മധു 2002
നീലാകാശം നിറയെഎ ആർ കാസിം 2002
കാട്ടുചെമ്പകംവിനയൻ 2002
Submitted 12 years 4 months ago byAchinthya.
Contributors: 
ContributorsContribution
https://www.facebook.com/groups/m3dbteam/permalink/1465791706812742/