കെ എൽ ശ്രീറാം

K L Sreeram
K L Sreeram-Singer
Date of Birth: 
Wednesday, 16 February, 1972
പാലക്കാട് ശ്രീറാം
Palakkad Sreeram
സംഗീതം നല്കിയ ഗാനങ്ങൾ:17
ആലപിച്ച ഗാനങ്ങൾ:25

1972 ഫെബ്രുവരി പതിനാറിന് ശ്രീമതി ജയലക്ഷ്മിയുടെയും ശ്രീ.കെ എസ് ലക്ഷ്മി നാരായണന്റെയും മകനായി പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്തുള്ള കാവശ്ശേരിയെന്ന ഗ്രാമത്തിൽ ജനനം.

കുട്ടിക്കാലത്ത് അമ്മയിൽ നിന്നും പിന്നീട് ശ്രീ.സുന്ദരേശ്വര ഭാഗവതരിൽ നിന്നും സംഗീത പാഠങ്ങൾ അഭ്യസിച്ചു.  സംഗീത ഉപകരണങ്ങളോടുള്ള താല്പര്യവും കഠിന പരിശീലനവും  ഗമകങ്ങളുടെയും കൈതാളങ്ങളുടെയുമൊക്കെ വിദ്വാനാക്കി മാറുന്നതിൽ അദ്ദേഹത്തെ സഹായിച്ചു. കർണാടിക് വോക്കൽ പ്രൊഫഷണൽ സംഗീതജ്ഞനും  ചലച്ചിത്ര പിന്നണി ഗായകനും, അറിയപ്പെടുന്ന പുല്ലാങ്കുഴൽ വിദഗ്ദനും കീബോർഡ് ആർട്ടിസ്റ്റുമാണ് അദ്ദേഹം.മൃദംഗമുൾപ്പടെ ഒന്നിലധികം സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും  കർണ്ണാടക-വെസ്റ്റേൺ സംഗീതങ്ങളെ ഫ്യൂഷനാക്കി അവതരിപ്പിക്കാനും വൈദഗ്ദ്യം നേടിയിട്ടുണ്ട്.നിരവധി തവണ കലാപ്രതിഭയായിരുന്ന കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം റാങ്കോടെ പൂർത്തിയാക്കിയതിനു ശേഷം മദ്രാസിലെത്തി. 1996 മുതൽ നിരവധി ചലച്ചിത്രങ്ങൾക്കും  സംഗീതസംവിധായകർക്കും വേണ്ടി പുല്ലാങ്കുഴൽ വാദകനായിരുന്നു ശ്രീറാം. എ ആർ റഹ്മാന്റെ പുതു ജനറേഷൻ സംഗീതജ്ഞരുടെ കൂട്ടത്തിലെത്തിയതോടെ ശ്രീറാമിന് സംഗീതത്തിലുണ്ടായിരുന്ന മറ്റ് പല കഴിവുകളും രംഗത്തെത്താൻ കാരണമായി. മേൽസ്ഥായിയിൽ പാടാനുള്ള ശ്രീറാമിന്റെ കഴിവ് വളരെ വിദഗ്ദമായി പല സിനിമകൾക്ക് വേണ്ടിയും റഹ്മാൻ ഉപയോഗപ്പെടുത്തിയിരുന്നു. റഹ്മാനൊപ്പം ഹാരിസ് ജയരാജും ഇളയരാജ,വിദ്യാസാഗർ,മണിശർമ്മ എന്ന് തുടങ്ങി തമിഴിലെയും തെലുങ്കിലെയും മിക്ക സംഗീതസംവിധായകരും ശ്രീറാമിനെ തങ്ങളുടെ ഇഷ്ടമുള്ളൊരു പാട്ടുകാരനാക്കി. നാലുവർഷത്തോളം ശ്രീ.ദക്ഷിണാമൂർത്തി സ്വാമിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ഏകദേശം നൂറോളം ചലച്ചിത്രഗാനങ്ങൾ തമിഴിലും തെലുങ്കിലുമായി ആലപിച്ചു. പാർത്താലേ പരവശം എന്ന ചിത്രത്തിൽ ശിവമണിയുടെ മേളത്തോടൊപ്പം ആലപിച്ച “ലവ് ചെക്ക്” എന്ന ഗാനം വളരെ വ്യത്യസ്തമായിരുന്നു.ശ്രീറാമിനെ ഏറ്റവുംശ്രദ്ധേയനാക്കിയത് പടയപ്പയുടെ ടൈറ്റില്‍ സോംഗ് ആണ്‌.സ്ലംഡോഗ് മില്യനയറില്‍ മധുമിതയോടൊപ്പമുള്ള ലിക്വിഡ് ഡാന്‍സ്, താജ് മഹലിലെ തിരുപ്പാച്ചി അറിവാളാ എന്നിവയും ശ്രീറാമിന് ശ്രദ്ധ നേടിക്കൊടുത്ത ഗാനങ്ങളാണ്.

“കടമിഴിയിൽ കമലദളം – തെങ്കാശിപ്പട്ടണം” , “പൊട്ടുകുത്തെടി –രാവണപ്രഭു” ,”ഇന്ദുമതി-രാക്ഷസരാജാവ്”  തുടങ്ങിയ മലയാള ഗാനങ്ങൾ ഹിറ്റായി മാറി. മഴമേഘപ്രാവുകൾ,മേൽവിലാസം ശരിയാണ് എന്നീ രണ്ട് മലയാളചിത്രങ്ങൾക്ക് ശ്രീറാം സംഗീതസംവിധായകനായിരുന്നു. നിരവധി സംഗീത ആൽബങ്ങൾ,പ്രശസ്തമായ റീമിക്സ്,ഫ്യൂഷൻ ആൽബങ്ങൾ എന്നിവ സംഗീതസംവിധാനം നിർവ്വഹിച്ച് പുറത്തിറക്കിയിട്ടുണ്ട്. ഹേർട്ട് ബീറ്റ്,സിൽക്ക് റൂട്ട് തുടങ്ങിയ ഫ്യൂഷൻ സംഗീതസംരംഭങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീറാം. ചലച്ചിത്രങ്ങൾക്ക് പുറമേ മറ്റ് റെക്കോർഡിംഗുകൾക്കും ജിംഗിളുകൾക്കുമൊക്കെ ശബ്ദവും സംഗീതസാന്നിധ്യവുമാണ്. ഏഷ്യാനെറ്റ്-കൈരളി-അമൃത തുടങ്ങി  മലയാളത്തിലെ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിലും വിധികർത്താവായിരുന്നു.സ്വന്തമായി ഒരു ഓഡിയോ കമ്പനി “സ്വരാർണവം” എന്ന പേരിൽ ആരംഭിച്ചു. സംഗീതജ്ഞയും വോക്കലിസ്റ്റുമായ ശ്രീമതി.ബേബിയാണ് ഭാര്യ. ഭരത്,അനഘ എന്ന് രണ്ട് കുട്ടികൾ.മകൻ ഭരത് "നവഗ്രഹ കീർത്തനങ്ങളുടെ" ഒരു ആൽബം പുറത്തിറക്കിയിട്ടുണ്ട്.പാലക്കാട് ശ്രീറാം എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു.

(കർണ്ണാടക സംഗീതജ്ഞൻ,പിന്നണിഗായകൻ,പുല്ലാങ്കുഴൽ വാദകൻ )

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മായാദേവകിയ്ക്ക്ചന്ദ്രനുദിക്കുന്ന ദിക്കിൽഎസ് രമേശൻ നായർവിദ്യാസാഗർ 1999
ഒരു ദീപം കാണാൻഇൻഡിപ്പെൻഡൻസ്എസ് രമേശൻ നായർസുരേഷ് പീറ്റേഴ്സ് 1999
കടമിഴിയിൽ കമലദളം[V2]തെങ്കാശിപ്പട്ടണംകൈതപ്രംസുരേഷ് പീറ്റേഴ്സ് 2000
കണിമലരായ്മഴമേഘപ്രാവുകൾഗിരീഷ് പുത്തഞ്ചേരികെ എൽ ശ്രീറാം 2001
സയ്യാ ഓ സയ്യാമഴമേഘപ്രാവുകൾഗിരീഷ് പുത്തഞ്ചേരികെ എൽ ശ്രീറാം 2001
ഇന്ദുമതി ഇതൾമിഴിയിൽരാക്ഷസരാജാവ്എസ് രമേശൻ നായർമോഹൻ സിത്താര 2001
ഇന്ദുമതീ(D)രാക്ഷസരാജാവ്വിനയൻമോഹൻ സിത്താര 2001
പൊട്ടു കുത്തെടീ പുടവ ചുറ്റെടീരാവണപ്രഭുഗിരീഷ് പുത്തഞ്ചേരിസുരേഷ് പീറ്റേഴ്സ് 2001
കടലും കടങ്ങളും താണ്ടുവാൻഉത്തമൻകൈതപ്രംജോൺസൺ 2001
ദൂരെയോ മേഘരാഗംമേൽ‌വിലാസം ശരിയാണ്ഗിരീഷ് പുത്തഞ്ചേരികെ എൽ ശ്രീറാംപന്തുവരാളി 2003
ധിന ധിന ധീംതനടൂ വീലർഗിരീഷ് പുത്തഞ്ചേരിഎം ജയചന്ദ്രൻദർബാരികാനഡ 2004
എന്നെയോർത്തു നെറ്റിയിലുഅച്ഛന്റെ പൊന്നുമക്കൾജോഫി തരകൻ 2006
ആ വഴിയീവഴിഅച്ഛന്റെ പൊന്നുമക്കൾജോഫി തരകൻ 2006
മാരിക്കാവടി ചൂടിയസമസ്തകേരളം പി ഒവയലാർ ശരത്ചന്ദ്രവർമ്മഎം ജയചന്ദ്രൻ 2009
കുമാരചെറിയ കള്ളനും വലിയ പോലീസുംഗിരീഷ് പുത്തഞ്ചേരിതേജ് മെർവിൻ 2010
ഓ തിങ്കൾ പക്ഷീതൽസമയം ഒരു പെൺകുട്ടിമുരുകൻ കാട്ടാക്കടശരത്ത്രസികരഞ്ജിനി 2012
ചിരിച്ചത് നീയല്ലതിരുവമ്പാടി തമ്പാൻഡോ മധു വാസുദേവൻഔസേപ്പച്ചൻഷണ്മുഖപ്രിയ,കാനഡ,ഹംസാനന്ദി,വസന്ത 2012
തേങ്ങും മേഘങ്ങൾഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ്വയലാർ ശരത്ചന്ദ്രവർമ്മബിജിബാൽ 2013
സന്ധ്യയുരുകുന്നു മഞ്ഞിതലിയുന്നുമുസാഫിർക്യാപ്റ്റൻ സുനീർ ഹംസഔസേപ്പച്ചൻ 2013
നേരം പോയേമണ്‍സൂണ്‍ഒ എൻ വി കുറുപ്പ്രാജീവ്‌ ഒ എൻ വി 2015

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
കണ്ണേ കണ്മണിമഴമേഘപ്രാവുകൾഗിരീഷ് പുത്തഞ്ചേരിഎസ് ജാനകിനഠഭൈരവി 2001
മാമരക്കാവിൽ താമരപ്പൂവിൽമഴമേഘപ്രാവുകൾഗിരീഷ് പുത്തഞ്ചേരിഅനുരാധ ശ്രീറാം 2001
കണിമലരായ്മഴമേഘപ്രാവുകൾഗിരീഷ് പുത്തഞ്ചേരികെ എസ് ചിത്ര,കെ എൽ ശ്രീറാം 2001
മാമരക്കാവിൽ താമരപ്പൂവിൽ (യുഗ്മഗാനം)മഴമേഘപ്രാവുകൾഗിരീഷ് പുത്തഞ്ചേരിഹരിഹരൻ,അനുരാധ ശ്രീറാം 2001
മാമവ ജഗദീശ്വരാമഴമേഘപ്രാവുകൾപരമ്പരാഗതംകെ എസ് ചിത്രസരസ്വതിമനോഹരി 2001
കണ്ണേ കണ്മണി മുത്തേമഴമേഘപ്രാവുകൾഗിരീഷ് പുത്തഞ്ചേരികെ ജെ യേശുദാസ് 2001
പകലിൻ പടവിൽമഴമേഘപ്രാവുകൾ 2001
സയ്യാ ഓ സയ്യാമഴമേഘപ്രാവുകൾഗിരീഷ് പുത്തഞ്ചേരികെ എൽ ശ്രീറാം,ഡോ.ബേബി ശ്രീറാം 2001
വാടാമല്ലി പൂവും ചൂടിമേൽ‌വിലാസം ശരിയാണ്ഗിരീഷ് പുത്തഞ്ചേരിമധു ബാലകൃഷ്ണൻ 2003
കന്നിക്കാവടിയാടുംമേൽ‌വിലാസം ശരിയാണ്ഗിരീഷ് പുത്തഞ്ചേരിസുജാത മോഹൻ 2003
ദൂരെയോ മേഘരാഗംമേൽ‌വിലാസം ശരിയാണ്ഗിരീഷ് പുത്തഞ്ചേരികെ എൽ ശ്രീറാംപന്തുവരാളി 2003
നീലക്കുയിലേമേൽ‌വിലാസം ശരിയാണ്ഗിരീഷ് പുത്തഞ്ചേരിവിധു പ്രതാപ് 2003
പുഴ പാടുമീ പാട്ടിൽമേൽ‌വിലാസം ശരിയാണ്ഗിരീഷ് പുത്തഞ്ചേരിപി ജയചന്ദ്രൻസിന്ധുഭൈരവി 2003
താഴ്വാരം കുങ്കുമം ചോപ്പിച്ചമേൽ‌വിലാസം ശരിയാണ്ഗിരീഷ് പുത്തഞ്ചേരിരഞ്ജിനി ജോസ് 2003
ആത്തോരം കോലമിട്ട്സ്റ്റഡി ടൂർപൂവച്ചൽ ഖാദർസൈന്ധവി 2014
വദന ദ്യുതിമാതൃവന്ദനംഡോ.ബേബി ശ്രീറാംഡോ.ബേബി ശ്രീറാം 2015
തായേ യശോദാമാതൃവന്ദനംട്രഡീഷണൽ 2015