കെ ജയകുമാർ

K Jayakumar
K Jayakumar
Date of Birth: 
തിങ്കൾ, 6 October, 1952
എഴുതിയ ഗാനങ്ങൾ:159
സംവിധാനം:1
കഥ:1
സംഭാഷണം:1
തിരക്കഥ:1

കവി ഗാനരചയിതാവ്. 1952 ഒക്ടോബർ 6 -ന്  പ്രശസ്ത ചലച്ചിത്രസം‌വിധായകനായ എം. കൃഷ്ണൻ നായരുടെയും സുലോചനയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ചലച്ചിത്ര സംവിധായകനായ കെ. ശ്രീക്കുട്ടനും (കെ. ശ്രീകുമാർ), കെ. ഹരികുമാറും ഇദ്ദേഹത്തിന്റെ അനുജന്മാരാണ്. കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാർ 1978 -ൽ ഐ.എ.എസ്. നേടി. അസിസ്റ്റൻറ് കലക്റ്ററായി സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്റ്റർ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ എന്നീ പദവികളും ജയകുമാർ വഹിച്ചിട്ടുണ്ട്. 2002 മുതൽ 2007 വരെയുള്ള കാലത്ത് അദ്ദേഹം കേന്ദ്ര സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.

2012 മാർച്ച് 31 -ന് സംസ്ഥാനത്തെ മുപ്പത്തിയാറാമത്തെ ചീഫ് സെക്രട്ടറിയായി കെ. ജയകുമാർ ചുമതലയേറ്റു. അതിന് മുൻപ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. വിജിലൻസ്, ദേവസ്വം, അന്തർ സംസ്ഥാന നദീജലം, എന്നീ വകുപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവർത്തിച്ചുവന്നത്. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ, ശബരിമല മാസ്റ്റർ പ്ലാൻ ചെയർമാൻ, ശബരിമല സ്പെഷ്യൽ ഓഫിസർ, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേൽനോട്ടക്കാരൻ, സർക്കാർ പദ്ധതികൾ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയർമാൻ എന്നീ ചുമതലകളും ജയകുമാർ വഹിച്ചിരുന്നു. 2012 ഒക്ടോബർ 31 -ന് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച അദ്ദേഹം. 2012 നവംബർ 1 -നു തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറായി സ്ഥാനമേറ്റു.

വിദ്യാഭ്യാസകാലം മുതൽക്കേ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുള്ള ജയകുമാർ, 1973 -ൽ  പ്രസിദ്ധ നടി ഉർവ്വശി ശാരദ നിർമ്മിച്ച്‌ എം കൃഷ്ണൻ നായർ സംവിധാനം ചെയ്തഭദ്രദീപം എന്ന ചിത്രത്തില്‍ 'മന്ദാരമണമുള്ള കാറ്റേ...' എന്ന ഗാനം രചിച്ചുകൊണ്ട്‌ ചലച്ചിത്ര ഗാന രചനാരംഗത്തേയ്ക്ക്‌ കടന്നുവന്നു. 12 വർഷത്തിന് ശേഷം 1985 -ലാണ്  അടുത്ത ചിത്രം. പിന്നീട് ഔദ്യോഗിക തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ അദ്ദേഹം എണ്ണത്തിൽ കുറവെങ്കിലും ഗുണത്തിൽ മുന്നിട്ടുനിന്ന പാട്ടുകൾക്ക് തൂലിക ചലിപ്പിച്ചു. രവീന്ദ്രൻ, ജോൺസൺ എന്നീ സംഗീതസംവിധായകരുടെ  കൂടെയാണ് ജയകുമാർ കൂടുതൽ ഗാനങ്ങൾക്കുവേണ്ടി ഒന്നിച്ചത്. കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ ജയകുമാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർദ്ധവൃത്തങ്ങൾ, രാത്രിയുടെ സാദ്ധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്ത കൃതികളുടെയും പരിഭാഷകൾ ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളിൽ പെടുന്നു. വർണ്ണച്ചിറകുകൾ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്.

എൺപതിൽപരം മലയാള സിനിമകൾക്കു ഗാനരചന നിർവഹിച്ചു. ഒരു ചിത്രകാരൻ കൂടിയായ ജയകുമാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കുടജാദ്രിയിൽ കുടികൊള്ളും.., നീലക്കുറിഞ്ഞികൾ പൂക്കുന്ന.., സൗപർണ്ണികാമൃത  വീചികൾ.., ഹേ.... ഘനശ്യാമമോഹന കൃഷ്ണാ.., പാൽനിലാവിലെ.., ആഷാഢം .പാടുമ്പോൾ., മഞ്ഞിന്റെ മറയിട്ട.., ഇത്രമേൽ മണമുള്ള.. ( രവീന്ദ്രൻ), സായന്തനം നിഴൽ.., ചൂളം കുത്തും.., സൂര്യാംശുവോരോ.., മൂവന്തിയായ്.., സാരംഗി മാറിലണിയും.. (ജോൺസൺ), ചന്ദനലേപ സുഗന്ധം.., കളരിവിളക്ക് തെളിഞ്ഞതാണോ.. (ബോംബെ രവി) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങൾ. 

കെ ജയകുമാറിന്റെ ഭാര്യയുടെ പേര് മീര. രണ്ടു മക്കൾ ആനന്ദ്, അശ്വതി.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
വർണ്ണച്ചിറകുകൾകെ ജയകുമാർ 1999

കഥ

ചിത്രം സംവിധാനം വര്‍ഷം
വർണ്ണച്ചിറകുകൾകെ ജയകുമാർ 1999

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വർണ്ണച്ചിറകുകൾകെ ജയകുമാർ 1999

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വർണ്ണച്ചിറകുകൾകെ ജയകുമാർ 1999

ഗാനരചന

കെ ജയകുമാർ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
അളകനന്ദാതീരം അരുണസന്ധ്യാനേരംദൂരദർശൻ പാട്ടുകൾവിദ്യാധരൻകെ എസ് ചിത്ര
വരമഞ്ഞൾ കുറി തൊട്ട്ദൂരദർശൻ പാട്ടുകൾജി ദേവരാജൻകെ എസ് ചിത്ര
രത്നാഭരണം ചാർത്തിദൂരദർശൻ പാട്ടുകൾജി ദേവരാജൻകെ ജെ യേശുദാസ്
ജീവനിൽ നീയെന്ന നീലിമപ്രണയത്തിന്റെ ദേവരാഗങ്ങൾജി ദേവരാജൻവിധു പ്രതാപ്
കൈയ്യിൽ കർപ്പൂരദീപവുമായ്ലളിതഗാനങ്ങൾകമുകറ പുരുഷോത്തമൻ
ഹേമന്തരാവിന്റെ ചില്ലയിൽ പൂവിട്ടൊരിന്ദുകലാദളം പോലെലളിതഗാനങ്ങൾകെ പി ഉദയഭാനുപട്ടണക്കാട് പുരുഷോത്തമൻ
മന്ദാരമണമുള്ള കാറ്റേഭദ്രദീപംഎം എസ് ബാബുരാജ്കെ ജെ യേശുദാസ് 1973
Neelakkurinjikal pookkunna veethiyilNeelakkadambuരവീന്ദ്രൻകെ എസ് ചിത്രDesha 1985
ഏതോ വസന്ത നിശ്വാസമോഅഴിയാത്ത ബന്ധങ്ങൾശ്യാംകെ ജെ യേശുദാസ് 1985
മാന്മിഴീ തേന്മൊഴീഅഴിയാത്ത ബന്ധങ്ങൾശ്യാംകെ ജെ യേശുദാസ്,കെ എസ് ചിത്ര 1985
കറുക തൻ കൈവിരൽഅഴിയാത്ത ബന്ധങ്ങൾശ്യാംഅമ്പിളിക്കുട്ടൻ 1985
ഒരേ സ്വരം ഒരേ നിറംഎന്റെ കാണാക്കുയിൽഎ ജെ ജോസഫ്കെ എസ് ചിത്ര 1985
മലരിതൾ ചിറകുമായ്എന്റെ കാണാക്കുയിൽഎ ജെ ജോസഫ്കെ ജെ യേശുദാസ് 1985
സായന്തനം നിഴൽ വീശിയില്ലഒഴിവുകാലംജോൺസൺകെ ജെ യേശുദാസ്,എസ് ജാനകി 1985
ചൂളം കുത്തും കാറ്റേഒഴിവുകാലംജോൺസൺലതിക,ആശാലത,പി വി ഷെറീൻ 1985
കുടജാദ്രിയിൽ കുടികൊള്ളും - Mനീലക്കടമ്പ്രവീന്ദ്രൻകെ ജെ യേശുദാസ്രേവതി 1985
ദീപം കൈയ്യിൽ സന്ധ്യാദീപംനീലക്കടമ്പ്രവീന്ദ്രൻകെ ജെ യേശുദാസ്,കെ എസ് ചിത്രശുദ്ധസാവേരി 1985
കുടജാദ്രിയില് കുടികൊള്ളും - Fനീലക്കടമ്പ്രവീന്ദ്രൻകെ എസ് ചിത്രരേവതി 1985
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽനീലക്കടമ്പ്രവീന്ദ്രൻകെ എസ് ചിത്രദേശ് 1985
നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽനീലക്കടമ്പ്രവീന്ദ്രൻകെ ജെ യേശുദാസ്മധ്യമാവതി 1985