ജിയോ ബേബി

Jeo Baby
Date of Birth: 
Saturday, 26 June, 1982
സംവിധാനം:7
കഥ:3
സംഭാഷണം:4
തിരക്കഥ:5

മലയാള ചലച്ചിത്ര സംവിധായകൻ. 1982 ജൂൺ 6- ന് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ ബേബി ജോർജ്ജിന്റെയും ഏലിക്കുട്ടിയുടെയും മകനായി ജനിച്ചു. അരുവിത്തറ സെന്റ് മേരീസ് എൽ പി സ്ക്കൂൾ, തീക്കോയി സെന്റ് മേരീസ് ഹൈസ്ക്കൂൾ, സെന്റ് പോൾസ് ഹൈസ്ക്കൂൾ മുന്നിലവ് എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യസം പൂർത്തിയാക്കി. പ്രീഡിഗ്രിമുതൽ ബി കോം വരെ സെന്റ് ജോർജ്ജ് കോളേജ് അരുവിത്തറയിലായിരുന്നു ജിയോയുടെ പഠനം.

ബികോമിന് പഠിയ്ക്കുന്ന സമയത്ത് 2001-ലാണ് ജിയോ ആദ്യമായി ഒരു ഷോർട്ട് ഫിലിം ചെയ്യുന്നത്. ഗ്രാഫിക് തൃശ്ശൂർ നടത്തിയ കേരളത്തിലെ ആദ്യത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആ സിനിമ പ്രദർശിപ്പിച്ചു. അവിടെവെച്ച് പിന്നീട് നടനും സംവിധായകനുമായി മാറിയസിദ്ധാർത്ഥ് ശിവയെ പരിചയപ്പെട്ടു.  2002-ലും കോളേജിൽ ഒരു ഷോർട്ട് ഫിലിം ചെയ്തു. അതിന്റെ ഛായാഗ്രാഹകൻ സിദ്ധാർത്ഥ് ശിവയായിരുന്നു. സിദ്ധാർത്ഥിന്റെ അച്ഛൻശിവപ്രസാദ് അദ്ധ്യാപകനായ ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് കമ്യൂണിക്കേഷനിൽ എം എ സിനിമ ആൻഡ് ടെലിവിഷൻ പഠനത്തിന് ജിയോ ബേബി ചേർന്നു. സിദ്ധാർത്ഥ് ശിവയുമായുള്ള സൗഹൃദം മൂലം അദ്ദേഹത്തിന്റെ അച്ഛൻ ശിവപ്രസാദ് സംവിധാനം ചെയ്ത ഈ സ്നേഹതീരത്ത് (സാമം) എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്യാൻ കഴിഞ്ഞു. എന്നാൽ സ്വവർഗ്ഗാനുരാഗികളെക്കുറിച്ചുള്ള ഷോർട്ട് ഫിലിം ചെയ്തതിന് ജിയോയെ കോളെജിൽ നിന്നും പുറത്താക്കി.  സിനിമാ പഠനകാലത്ത് ചില ഷോർട്ട് ഫിലിമുകൾക്കും മ്യൂസിക് വീഡിയോകൾക്കും സംഗീതം നൽകിയിരുന്നു. കോളേജിൽ നിന്നും പുറത്താക്കപ്പെട്ടതിനുശേഷം 2007- മുതൽ 2010 വരെ ജിയൊ പരസ്യ ചിത്രങ്ങൾക്ക്  സംഗീതം നൽകിയിരുന്നു. 

 2010 മുതൽ വീണ്ടും സിനിമയിലേയ്ക്ക് തന്നെ തിരിഞ്ഞു. മഴവിൽ മനോരമയ്ക്കുവേണ്ടി ഒരു ഫീച്ചർ ഫിലിമിൽ പ്രഭു രാധാകൃഷ്ണനൊടൊപ്പം സഹ സംവിധായകനായി പ്രവർത്തിക്കാൻ തുടങ്ങി. അതിനുശേഷം നി കൊ ഞാ ചാ എന്ന സിനിമയുടെ സംവിധാന സഹായിയായി. പിന്നീട് പൊട്ടാസ് ബോംബ് എന്ന സിനിമയുടെ സഹസംവിധായകനായി. അതിനുശേഷം രാവ് എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം എന്നിവയിൽ പങ്കാളിയായി. അതിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. 2014- ൽ കൂട്ടുകാരുമായി ചേർന്ന് ജിയോ ബേബി2 പെൺകുട്ടികൾ എന്ന സിനിമ നിർമ്മിയ്ക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ആ സിനിമ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വന്തമാക്കി. അമേരിക്ക, ബുസാൻ, സ്വീഡൻ, ടർക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തു. ( മികച്ച കുട്ടികളുടെ ചിത്രം- ബംഗ്ലാദേശ് ഓപ്പൺ ഫിലിം ഫെസ്റ്റിവൽ, മികച്ച വിദേശ ചിത്രം- ലൗ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ലോസാഞ്ചലസ്, വുമൺ ക്രിട്ടിക് സർക്കിൾ അവാർഡ് സോഷ്യലി റലവന്റ് ഫിലിം ഫെസ്റ്റിവൽ ന്യൂയോർക്ക് ).

ജിയോ ബേബിയുടെ രണ്ടാമത്തെ സംവിധാന സംരംഭം 2016-ൽ  കുഞ്ഞു ദൈവം ആയിരുന്നു. മികച്ച ബാലതാരത്തിനുള്ള അറുപത്തിനാലാമത് ദേശീയ പുരസ്ക്കാരം, World fest Houston international film festivel, മികച്ച വിദേശ ചിത്രം സംവിധാനത്തിനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം, Love international film festival Lose angeles മികച്ച സംവിധായകൻ, മികച്ച സംഗീത സംവിധായകൻ  എന്നിവ കുഞ്ഞു ദൈവം നേടി. കുഞ്ഞു ദൈവം ഉൾപ്പെടെ ചില സിനിമകളിൽ ജിയൊ അഭിനയിച്ചിട്ടുണ്ട്. 2020 ൽ ടൊവിനോ തോമസിനെ നായകനാക്കി കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന സിനിമ സംവിധാനം ചെയ്തു. ഈ സ്നേഹതീരത്ത് എന്ന സിനിമ കൂടാതെ ഐൻകുഞ്ഞു ദൈവംഎടക്കാട് ബറ്റാലിയൻ 06 എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്, എന്നീ സിനിമകളിലെ ചില കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്തിട്ടുമുണ്ട്.

ജിയോ ബേബിയുടെ ഭാര്യബീനജിയോ അദ്ദേഹത്തിന്റെ സിനിമകളിൽ സജീവമാണ്. രണ്ടു മക്കളാണ് അവർക്കുള്ളത്.മ്യൂസിക്ജിയോ, കഥ ബീന. മകൻ മ്യൂസിക്ക് ജിയോ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന സിനിമയിൽ ടൊവിനോയുടെ കുട്ടിക്കാലം അവതരിപ്പിച്ചു.

വിലാസം- 

ജിയോ ബേബി - ചള്ളവയലിൽ, തലനാട് P O, കോട്ടയം - 686580

ഫേസ്ബുക്ക്   |  ഇമെയിൽ   |  വെബ്സൈറ്റ് 

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
കാതൽ - ദി കോർആദർശ് സുകുമാരൻ,പോൾസൺ സ്കറിയ 2023
ഫ്രീഡം ഫൈറ്റ്ഫ്രാൻസിസ് ലൂയിസ്,വിഷ്ണു കെ ഉദയൻ 2022
ശ്രീധന്യ കാറ്ററിംഗ് സർവീസ്ജിയോ ബേബി 2022
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കളജിയോ ബേബി 2021
കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്ജിയോ ബേബി 2020
കുഞ്ഞു ദൈവംജിയോ ബേബി 2018
2 പെണ്‍കുട്ടികൾജിയോ ബേബി 2016

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഈ സ്നേഹതീരത്ത് (സാമം)ശിവപ്രസാദ് 2004
കുഞ്ഞു ദൈവം പാസ്റ്റർജിയോ ബേബി 2018
കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് കള്ളുകുടിയൻജിയോ ബേബി 2020
എന്നിവർ മുരുഗൻസിദ്ധാർത്ഥ ശിവ 2021
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള സ്കൂട്ടര്‍ കത്തിക്കാന്‍ വരുന്ന ആള്‍ജിയോ ബേബി 2021
ഖോ-ഖോ മീനാക്ഷിയുടെ അച്ഛൻരാഹുൽ റിജി നായർ 2021
ശ്രീധന്യ കാറ്ററിംഗ് സർവീസ് സിബിജിയോ ബേബി 2022
ഫ്രീഡം ഫൈറ്റ് അണ്ണായി - റേഷൻകുഞ്ഞില മസിലാമണി,ജിയോ ബേബി,അഖിൽ അനിൽകുമാർ,ജിതിൻ ഐസക് തോമസ്,ഫ്രാൻസിസ് ലൂയിസ് 2022
പുലിമട അഗസ്റ്റിൻഎ കെ സാജന്‍ 2023
കടൽ മുനമ്പ്പ്രതാപ് ജോസഫ് 2023
പുരുഷ പ്രേതം - ദി മെയിൽ ഗോസ്റ്റ്കൃഷാന്ദ് 2023
കാതൽ - ദി കോർ കുട്ടായിയുടെ രണ്ടാനച്ഛൻജിയോ ബേബി 2023
എൻഡ് ഓഫ് ദി ഡേനോബിൻ കുര്യൻ,ബിബിൻ പുത്തേത്ത് 2023
കൊള്ളസൂരജ് വർമ 2023
ഇത്തിരി നേരംപ്രശാന്ത് വിജയ് 2023
ഇരുനിറംജിന്റോ തോമസ് 2024
പരാക്രമംഅർജുൻ രമേഷ് 2024
സ്വകാര്യം സംഭവ ബഹുലംനസീർ ബദറുദ്ദീൻ 2024
മന്ദാകിനി സാഗർവിനോദ് ലീല 2024
കള്ളംഅനു റാം 2024

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഇത്തിരി നേരംപ്രശാന്ത് വിജയ് 2023

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
പുരുഷ പ്രേതം - ദി മെയിൽ ഗോസ്റ്റ്കൃഷാന്ദ് 2023

അസോസിയേറ്റ് സംവിധാനം

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
നി കൊ ഞാ ചാഗിരീഷ് 2013

ശബ്ദം കൊടുത്ത ചിത്രങ്ങൾ