ഹരിശ്രീ യൂസഫ്

Harisree Yusuf
Harisree Yusuf
സംവിധാനം:1
തിരക്കഥ:1

 ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ ജനിച്ചു.  ഉപ്പ സഹകരണ ബാങ്കിലെ പ്യൂണായിരുന്നു. ചെറുപ്പത്തിൽ യൂസഫ് കല്യാണവീടുകളിൽ പാടാൻ പോകുമായിരുന്നു. പത്താം ക്‌ളാസ് കഴിഞ്ഞ് അമ്പലപ്പറമ്പുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിയ്ക്കാൻ തുടങ്ങി. പിന്നീട് പല പ്രൊഫഷണൽ ട്രൂപ്പുകളുടെ ഭാഗമായി, അങ്ങിനെ ഹരി ശ്രീ ട്രൂപ്പിലെത്തിയതോടെ ഹരിശ്രീ യൂസഫ് എന്ന പേരിലറിയപ്പെടാൻ തുടങ്ങി.

ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തും തുടക്കമിട്ടു, മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ ഡ്യൂപ്പ് ചെയ്തിട്ടായിരുന്നു യുസഫ് പ്രശസ്തനായത്. ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ അഭിനയിച്ചു. ഹലോ ദുബായ്ക്കാരൻ എന്ന സിനിമയിലൂടെ ഹരിശ്രീ യൂസഫ് സംവിധായകനായി. സിനിമയുടെ തിരക്കഥ രചിച്ചതും യൂസഫായിരുന്നു.

ഹരിശ്രീ യൂസഫിന്റെ ഭാര്യ ബാരിഷ. മൂന്നു മക്കൾ അഫ്സൽ, ആസിഫ്, ആദിൽ. 

 

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഹലോ ദുബായ്ക്കാരൻഹരിശ്രീ യൂസഫ് 2017

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഫ്രണ്ട്സ്സിദ്ദിഖ് 1999
സ്ട്രീറ്റ് ലൈറ്റ് സാജൻവി ആർ ശങ്കർ 2012
സൗണ്ട് തോമവൈശാഖ് 2013
കസിൻസ് വികാരിയച്ഛൻവൈശാഖ് 2014
നമസ്തേ ബാലികെ വി ബിജോയ്‌ 2015
രാഗ് രംഗീലയൂസഫ്‌ മുഹമ്മദ്‌ 2015
എ ടി എം (എനി ടൈം മണി)ജെസ്പാൽ ഷണ്‍മുഖൻ 2015
കട്ടപ്പനയിലെ ഋത്വിക് റോഷൻ ബാർബർനാദിർഷാ 2016
ഹലോ ദുബായ്ക്കാരൻഹരിശ്രീ യൂസഫ്,ബാബുരാജ് ഹരിശ്രീ 2017
പ്രശ്ന പരിഹാര ശാലഷബീർ യെന 2019
മ്യാവൂ ചന്ദ്രേട്ടൻലാൽ ജോസ് 2021
ഗോഡ് ബ്ലെസ്സ് യൂവിജീഷ് വാസുദേവ് 2022
ഇനി ഉത്തരം ജാനകിയുടെ അമ്മാവൻസുധീഷ് രാമചന്ദ്രൻ 2022

തിരക്കഥ എഴുതിയ സിനിമകൾ

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
അമർ അക്ബർ അന്തോണിനാദിർഷാ 2015