തൂവാനത്തുമ്പികൾ

Released
Thoovanathumbikal
Tagline: 
Dragonflies in the Spraying Rain
Thoovanathumpikal
Thoovanathumpikal
Thoovanathumpikal

കഥാസന്ദർഭം: 

നാട്ടിലും നഗരത്തിലും ദ്വന്ദ വ്യക്തിത്വം സൂക്ഷിക്കുന്ന ജയകൃഷ്ണന്റേയും അയാളുടെ ജീവിതത്തിലേക്കു കടന്നു വരുന്ന തികച്ചും വ്യത്യസ്തരായ രണ്ടു പെൺകുട്ടികളായ ക്ലാരയുടേയും രാധയുടേയും കഥ.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
153മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 31 July, 1987
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തൃശ്ശൂർ, ഒറ്റപ്പാലം.തൃശ്ശൂർ വടക്കുംനാഥന്റെ അമ്പലം, കേരള വർമ്മ കലാലയം, ഒറ്റപ്പാലം തീവണ്ടിയാപ്പീസ്, പീച്ചി അണക്കെട്ട്.

Actors & Characters

Cast: 
ActorsCharacter
ജയകൃഷ്ണൻ മേനോൻ
ക്ലാര
രാധ
ഋഷി
രാമനുണ്ണി നായർ
തങ്ങൾ
കാർത്ത്യായനിയമ്മ
മാലിനി
ബാബു (ബസ് മുതലാളി)
ഭാസ്ക്കരൻ മേനോൻ
മാധവൻ
മോനി ജെ ജോസഫ്
രഞ്ജിനി
രാധയുടെ അമ്മ
വർഗ്ഗീസ് (തേങ്ങാ കച്ചവടക്കാരൻ)
രാധയുടെ കോളേജിലെ വിദ്യാർഥി
ഡേവിഡേട്ടൻ
ത്രേസ്യ ജോസ്
രജിസ്ട്രാർ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് എഡിറ്റർ: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
ജി വേണുഗോപാൽ
ഫിലിം ക്രിട്ടിക്ക് അവാർഡ്
മികച്ച ഗായകൻ
1 987

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

മലയാളത്തിലെ"കൾട്ട് ക്ലാസിക്ക്" എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണിതു. സിനിമയിറങ്ങിയ കാലത്തു ബോക്സോഫീസിൽ വിജയം നേടിയെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട്പത്മരാജന്റെ ഏറ്റവും അധികം ജനപ്രീതി നേടിയ ചിത്രമായി പല ഓൺലൈൻ സർവേകളിലും തിരഞ്ഞെടുക്കപ്പെട്ടു.

പത്മരാജൻ തന്നെ എഴുതിയ"ഉദകപ്പോള" എന്ന ചെറു നോവലിനെ ആസ്പദമാക്കിയാണു ഇതിന്റെ കഥ രചിച്ചിരിക്കുന്നത്. ഉദകപ്പോളയിലെ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ സിനിമയിൽ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി എടുത്തിരിക്കുന്നു.

ചിത്രത്തിൽ മഴ ഒരു തീമായി വരുന്നുണ്ട്. ക്ലാരയുടെ കഥാപാത്രത്തെ മഴയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ക്ലാരയെ കാണുന്നതിനു മുമ്പ് ജയകൃഷ്ണൻ കത്തയക്കുമ്പോഴും ക്ലാരയെ ആദ്യുമായി കാണുമ്പോഴും ക്ലാര രണ്ടാമതു വരുന്നെന്നു പറഞ്ഞുള്ള ടെലിഗ്രാം ലഭിക്കുമ്പോഴുമെല്ലാം മഴ പെയ്യുന്നുണ്ട്. അതേ സമയം, ക്ലാര രണ്ടാമതു വരുമ്പോഴും അവസാന രംഗത്ത് വരുമ്പോഴും മഴ പെയ്യുന്നില്ല.

നായകൻ ദ്വന്ദ വ്യക്തിത്വം പ്രകടമാക്കുന്ന മലയാളത്തിലെ ആദ്യത്തെ ചിത്രമാണിതു. പിന്നീട് പല ചിത്രങ്ങളിലും ഇതു അനുവർത്തിച്ചിട്ടുണ്ട്. ഉദാ:ഉസ്താദ്,ബെസ്റ്റ് ആക്ടർ.

ചിത്രത്തിലെ രണ്ടു ഗാനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു."ഒന്നാം രാഗം പാടി" എന്ന ഗാനം പാടിയജി വേണുഗോപാലിനു മികച്ച ഗായകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. അതു പോലെജോൺസൺ നൽകിയ പശ്ചാത്തല സംഗീതവും ധാരാളം പ്രശംസ നേടി.

"ഒന്നാം രാഗം പാടി" എന്ന ഗാനത്തിലെ ഗാനരംഗങ്ങൾ ഗാനത്തിനായി ചിത്രീകരിച്ചവയല്ല. ചിത്രീകരണം കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുത്ത രംഗങ്ങൾ കണ്ടു അതിനു യോജിച്ച വരികൾ ഗാനരചയിതാവായ ശ്രീകുമാരൻ തമ്പി എഴുതുകയായിരുന്നു.

പത്മരാജന്റെ സുഹൃത്തായിരുന്ന ഉണ്ണി മേനോൻ എന്ന വ്യക്തിയുടെ ജീവിതമാണു ജയകൃഷ്ണൻ എന്ന കഥാപാത്രത്തിനു പ്രചോദനമായതായി അറിയപ്പെടുന്നത്.

ഈ ചിത്രത്തിനു രണ്ടാം ഭാഗം പത്മരാജന്റെ മകൻ അനന്തപത്മനാഭൻ കഥയെഴുതിപ്രതാപ് പോത്തൻ സംവിധാനം ചെയ്യുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതു പിന്നീട് നടന്നില്ല.

കഥാസംഗ്രഹം: 

മണ്ണാറത്തൊടിയിലെ പരേതനായ ജസ്റ്റിസ് തമ്പുരാന്റെ ഒരേയൊരു മകനാണു ജയകൃഷ്ണൻ മേനോൻ (മോഹൻലാൽ). അമ്മ കാർത്ത്യായനിയമ്മയ്ക്കും (സുകുമാരി) വിധവയായ സഹോദരി മാലിനിക്കും (സുലക്ഷണ) ഒപ്പം കൃഷിയും കാര്യങ്ങളുമായി തറവാട്ടിൽ താമസിക്കുന്ന ജയകൃഷ്ണന്റെ പിശുക്ക് നാട്ടിൽ പ്രശസ്തമാണു. നാട്ടുകാരനും സുഹൃത്തുമായ റിഷിയോടൊപ്പം (അശോകൻ) നഗരത്തിലെത്തുന്ന ജയകൃഷ്ണനു അവിടെ മറ്റൊരു മുഖമാണുള്ളത്. പിമ്പായ തങ്ങൾ (ബാബു നമ്പൂതിരി), ബസ് മുതലാളിയായ ബാബു തുടങ്ങി ജയകൃഷ്ണനു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള സമ്പന്നരും ഗുണ്ടകളുമെല്ലാമടങ്ങിയ ഒരു വലിയ സൗഹൃദവലയം തന്നെ അയാൾക്കു നഗരത്തിലുണ്ട്.

ഒരു വീട്ടു ചടങ്ങിന്റെ ക്ഷണത്തിനായി ബന്ധുവായ രഞ്ജിനിയോടൊപ്പം (ജയലളിത) ജയകൃഷ്ണന്റെ വീട്ടിൽ വരുന്ന രാധയെ (പാർവ്വതി) അയാൾക്കിഷ്ടമാകുന്നു. അവൾ പഠിക്കുന്ന കോളേജിൽ പോയി ആ ഇഷ്ടം നേരിട്ടു പറയുന്നെങ്കിലും രാധയതു തള്ളിക്കളയുന്നു. ആദ്യമായി ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടപ്പോൾ അവളതു നിരസിച്ചതോടെ അയാൾ നിരാശനാകുന്നു. അതേ സമയം ജയകൃഷ്ണൻ താൻ കരുതിയതു പോലൊരു വ്യക്തിയല്ലെന്നു മനസ്സിലാക്കുന്ന രാധ, സഹോദരൻ മാധവനിൽ (ശ്രീനാഥ്) നിന്നും രഞ്ജിനിയിൽ നിന്നും അയാളെ പറ്റി കൂടുതൽ അറിയുകയും അയാളെ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ഇതിനിടെ തന്റെ രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന ക്ലാരയെ (സുമലത) അതിനു സഹായിക്കാനും വന്നാൽ തന്റെ കൂടെ തന്നെ നിൽക്കുമോയെന്നു കണ്ടുപിടിക്കാനുമായി തങ്ങൾ ജയകൃഷ്ണന്റെ സഹായം തേടുന്നു. ഇളയമ്മയുമായി വരുന്ന ക്ലാരയെ പുന്നൂസ് കോൺട്രാക്ടർ എന്ന കള്ളപ്പേരിൽ ജയകൃഷ്ണനെ തങ്ങൾ പരിചയപ്പെടുത്തുന്നു. ക്ലാരയുമായി കൂടുതൽ അടുക്കുന്ന ജയകൃഷ്ണൻ അവളെ വിവാഹം കഴിക്കാൻ വാഗ്ദാനം ചെയ്യുന്നു. ക്ലാര അപ്പോൾ സമ്മതിക്കുന്നെങ്കിലും ജയകൃഷ്ണൻ തങ്ങളുമായി സംസാരിക്കാൻ പോകുമ്പോൾ അവിടെ നിന്നും കടന്നു കളയുന്നു.

രാധയുടെ വീട്ടിൽ നിന്നും വിവാഹാലോചന വന്നതിനെ തുടർന്നു ജയകൃഷ്ണൻ അവളെ കണ്ടു സംസാരിക്കുന്നു. തന്റെ പ്രേമാഭ്യർത്ഥന രാധ നിരസിച്ചതിനു ശേഷം ക്ലാരയെ കണ്ടു മുട്ടിയതും തുടങ്ങി എല്ലാ സംഭവങ്ങളും അവളോടു പറയുന്നു. സ്ഥലം വിട്ടുപോയ ക്ലാര ഇനി തിരികെ വരില്ലെന്നും വന്നാൽ തന്നെ ജയകൃഷ്ണനു മുമ്പുണ്ടായ അതേ വികാരമായിരിക്കില്ല ഇനിയുണ്ടാവുന്നതെന്നും അവൾ സമാധാനിപ്പിക്കുന്നു. പക്ഷേ, കാലം തെറ്റിപ്പെയ്ത മഴയുള്ള ഒരു ദിവസം താൻ വരുന്നെന്നും തന്നെ കാണാൻ റെയിൽവേ സ്റ്റേഷനിൽ വരണമെന്നും പറഞ്ഞുള്ള ക്ലാരയുടെ ടെലിഗ്രാം ജയകൃഷ്ണനു ലഭിക്കുന്നു. രാധയെ അറിയിക്കാതെ ജയകൃഷ്ണൻ ക്ലാരയെ കാണാൻ പോകുകയും അവരൊരുമിച്ചു കുറച്ചു ദിവസം കഴിയുകയും ചെയ്യുന്നു. ജയകൃഷ്ണനിൽ നിന്നും രാധയുടെ വിവരങ്ങളറിയുന്ന ക്ലാര, തന്നെ കണ്ട കാര്യങ്ങൾ രാധയോട് പറയേണ്ടെന്നും രാധയെ വിവാഹം കഴിക്കാനും ഉപദേശിക്കുന്നു. പക്ഷേ, ജയകൃഷ്ണൻ എല്ലാ വിവരങ്ങളും രാധയോട് പറയുന്നു. അവൾ, അയാളിനി ക്ലാരയെ കാണില്ലെന്ന വാക്കു വാങ്ങിക്കുകയും അതു തെറ്റിച്ചാൽ തങ്ങൾ തമ്മിലുള്ള ബന്ധം അവിടെ അവസാനിക്കുമെന്നും പറയുന്നു.

ജയകൃഷ്ണന്റേയും രാധയുടേയും വീട്ടുകാർ രാധയുടെ പഠിത്തം കഴിഞ്ഞാൽ അവരുടെ വിവാഹം നടത്താൻ തീരുമാനിക്കുന്നു. ജയകൃഷ്ണനും സുഹൃത്തുക്കളും കൂടെ അയാളുടെ തറവാടിനു മുന്നിൽ കുടിയേറ്റക്കാരനായി താമസിക്കുന്ന രാമനുണ്ണി നായരെ (ജഗതി ശ്രീകുമാർ) അവിടെ നിന്നും ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നു. രാധയുടെ പരീക്ഷയെല്ലാം കഴിഞ്ഞു വിവാഹം ഉറപ്പിക്കാനിരിക്കുമ്പോൾ ക്ലാര വീണ്ടും വരുന്നെന്നു ജയകൃഷ്ണനെ ടെലിഫോൺ ചെയ്തറിയിക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

<p>ജയകൃഷ്ണൻ വീണ്ടും ക്ലാരയെ കാണാൻ പോകുന്നെന്നറിയുന്നതോടെ വിവാഹ ചടങ്ങുകളുമായി മുന്നോട്ടു പോകാൻ രാധ സമ്മതിക്കുന്നില്ല. ക്ലാരയെ കാണാൻ പോകുന്നതിനു മുമ്പ് ഉറപ്പിനായി രജിസ്ട്രർ വിവാഹം ചെയ്യാമെന്നു ജയകൃഷ്ണൻ പറയുന്നെങ്കിലും താൻ മറ്റാരേയും വിവാഹം ചെയ്യില്ലെന്നും ക്ലാര വന്നു പോയതിനു ശേഷം മാത്രം മതി മറ്റു കാര്യങ്ങൾ എന്നും അവളയാളെ അറിയിക്കുന്നു. ക്ലാരയെ കാണാൻ ചെല്ലുന്ന ജയകൃഷ്ണൻ കാണുന്നത് ഭർത്താവ് മോനി ജെ ജോസഫും (സോമൻ) കുട്ടിയുമായി വരുന്ന ക്ലാരയെ ആണു. ജയകൃഷ്ണനു പിന്നാലെ ആരെയും അറിയിക്കാതെ അവിടെ വരുന്ന രാധയും ക്ലാരയെ കാണുന്നു. ജയകൃഷ്ണനു വിവാഹാശംസകൾ നൽകി ക്ലാര ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്നു പറഞ്ഞു യാത്രയാകുന്നു.</p>

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
ഗാനലേഖനം: 
റീ-റെക്കോഡിങ്: 

Technical Crew

എഡിറ്റിങ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 
അസിസ്റ്റന്റ് കലാസംവിധാനം: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
ഓഫീസ് നിർവ്വഹണം: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 
പബ്ലിസിറ്റി: 
Submitted 16 years 2 months ago bySiju.
Contribution Collection: 
ContributorsContribution
കഥാസാരവും കൗതുകങ്ങളും അഭിനേതാക്കളേയും സാങ്കേതിപ്രവർത്തകരേയും ചേർത്തു