പുണ്യാളൻ അഗർബത്തീസ്
തൃശൂർക്കാരനായ ജോയ് താക്കോൽക്കാരനു (ജയസൂര്യ) ചന്ദനത്തിരി ബിസിനസ്സാണ്. തൃശൂർ ദേവസ്വത്തിൽ നിന്ന് ആനപ്പിണ്ഡം സംഘടിപ്പിച്ച് ചന്ദനത്തിരിയുണ്ടാക്കി ‘പുണ്യാളൻ അഗർബത്തീസ്’ എന്ന പേരിൽ ബിസിനസ്സ് നടത്തി പച്ചപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോയ് താക്കോൽക്കാരൻ. ജീവിതം ആഘോഷമാക്കി മാറ്റുന്ന ചെറുപ്പക്കാരനും കൂടിയാണ് ജോയ്. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ മുന്നിൽ ജോയ് താക്കോൽക്കാരൻ രണ്ടു കാര്യങ്ങൾ വെളിപ്പെടുത്തുന്നു. അഗർബത്തീസ് ബിസിനസ്സ് വിജയിച്ചാൽ അംബാനിയുടെ ഭാര്യയെപ്പോലെ ജീവിക്കാം അതല്ലെങ്കിൽ ഒരു ഭ്രാന്തന്റെ ഭാര്യയെപ്പോലെ ജീവിക്കാം.
ജോയ് താക്കോൽക്കാരന്റെ ചന്ദനത്തിരി ബിസിനസ്സിന്റേയും പ്രതിബന്ധങ്ങളുടെയും രസകരമായ ആവിഷ്കാരമാണ് സിനിമ
Actors & Characters
Actors | Character |
---|---|
ജോയ് താക്കോൽക്കാരൻ | |
ഗ്രീനു | |
അഭയ് കുമാർ | |
വക്കീൽ | |
ജോണ്‍ താക്കോൽക്കാരൻ | |
ഗ്രേസി | |
ജഡ്ജി | |
പപ്പൻ | |
കെ സി മാത്യൂസ് | |
അനു | |
അയ്യപ്പൻ | |
ഹസ്സൻ മരയ്ക്കാർ | |
ഉഷ | |
മാഷ് | |
അമൽ | |
കൊല്ലൂർ ജയപ്രകാശ് | |
കഥ സംഗ്രഹം
* നടൻ ജയസൂര്യ ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാകുന്നു.
* നായക കഥാപാത്രത്തിനു പുറമേ ജയസൂര്യ ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നു.
* പ്രാഞ്ചിയേട്ടൻ & സെയ്ന്റ് എന്ന ചിത്രത്തിനു ശേഷം തൃശ്ശൂർ പട്ടണവും തൃശ്ശൂർ ഭാഷയും ഈ ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നു.
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 | ആശിച്ചവനാകാശത്ത്ന്നൊരാനേ കിട്ട്യേ | സന്തോഷ് വർമ്മ | ബിജിബാൽ | ജയസൂര്യ |
2 | പൂരങ്ങടെ പൂരമുള്ളോരു നാട് | സന്തോഷ് വർമ്മ | ബിജിബാൽ | പി ജയചന്ദ്രൻ |