പ്രണയം

Released
Pranayam

കഥാസന്ദർഭം: 

ഒരിക്കല്‍ പ്രണയബദ്ധരും വിവാഹിതരുമായിരുന്നവര്‍ അവര്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ് നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നു. വേര്‍ പിരിഞ്ഞെങ്കിലും അവര്‍ക്കുള്ളില്‍ പരസ്പരം പ്രണയമുണ്ടായിരുന്നു. പക്ഷെ, കണ്ടുമുട്ടിയപ്പോഴേക്കും  ഇരുവര്‍ക്കും വേറെ കുടുംബങ്ങളും ബന്ധങ്ങളുമുണ്ടായിക്കഴിഞ്ഞിരുന്നു. അപ്രതീക്ഷിത സമാഗമം ഇരു ഭാഗത്തേയും കുടുംബങ്ങളേയും ബന്ധങ്ങളേയും പലതരത്തില്‍ സ്വാധീനിക്കപ്പെടുന്നു.

 

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
Runtime: 
150മിനിട്ടുകൾ
റിലീസ് തിയ്യതി: 
Wednesday, 31 August, 2011
വെബ്സൈറ്റ്: 
www.pranayam.com
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ആദ്യ ഷെഡ്യൂൾ കൊച്ചിയിൽ തുടങ്ങിയ ബ്ലെസ്സിയും ടീമും പ്രണയത്തിന്റെ അവസാന ഷെഡ്യൂൾ ഗാനമുൾപ്പടെ കശ്മീരിലാണ് പൂർത്തിയാക്കിയതെന്ന് അറിയുന്നു.

Actors & Characters

Cast: 
ActorsCharacter
മാത്യൂസ്
അച്യുതമേനോൻ
ഗ്രേസ്
സുരേഷ്
അശ്വതി
മേഘ
ആഷ
സജി
അച്യുതമേനോന്റെ ചെറുപ്പകാലം
ഗ്രേസിന്റെ ചെറുപ്പകാലം

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
ബ്ലെസ്സി
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച സംവിധായകൻ
2 011

കഥ സംഗ്രഹം

കഥാസംഗ്രഹം: 

ആദ്യത്തെ അറ്റാക്ക് വന്നതിനുശേഷം നാട്ടില്‍ മരുമകളോടും (അശ്വതി - നവ്യ നടരാജന്‍) കൊച്ചുമകളോടു(മേഘ- അപൂര്‍വ)മൊപ്പം തീരദേശ നഗരത്തിലെ ഫ്ലാറ്റില്‍ ഇനിയുള്ള കാലം ചിലവഴിക്കാം എന്നു കരുതി എത്തിയതാണ് അച്ച്യുതമേനോന്‍ (അനുപംഖേര്‍). പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങള്‍ അച്യുതമേനോനുണ്ട്. കാഴ്ച മങ്ങിത്തുടങ്ങുന്ന അച്യുതമേനോന്‍  ഒരു ദിവസം അപാര്‍ട്ട്സ്മെന്റിലെ ലിഫ്റ്റില്‍ വെച്ച് തന്റെ പൂര്‍വ്വ ഭാര്യ ഗ്രേസീ(ജയപ്രദ)നെ കണ്ടുമുട്ടുന്നു. നീണ്ട നാല്പതു വര്‍ഷത്തിനു ശേഷമുള്ള ആകസ്മികമായ ആ സമാഗമം അച്യുതമേനോനെ ഉലച്ചു കളഞ്ഞു. ലിഫ്റ്റില്‍ കുഴഞ്ഞു വീണ അച്യുതമേനോനെ ഗ്രേസ് തന്നെ ആശുപത്രിയിലെത്തിക്കുന്നു. മരുമകള്‍ അശ്വതിയുടെ അസാന്നിദ്ധ്യത്തില്‍ ആശുപത്രി അധികൃതര്‍ക്ക് അച്യുതമേനോന്റെ വിവരങ്ങള്‍ കൃത്യമായി നല്‍കുന്നത് ഗ്രേസ് ആണ് . പഴയ കാമുകനെ/ഭര്‍ത്താവിനെ അപ്രതീക്ഷിതമായി കണ്ട ഗ്രേസിനു ദിനചര്യകളില്‍ പതിവു തെറ്റുന്നു. ഗ്രേസിന്റെ ഭര്‍ത്താവ് മാത്യൂസ് (മോഹന്‍ലാല്‍) ശരീരം ഒരു വശം തളര്‍ന്ന് ഭാര്യാസഹായത്തോടെ ജീവിക്കുന്ന ഒരു റിട്ടയേര്‍ഡ് ഫിലോസഫി പ്രൊഫസറാണ്. ശരീരം പകുതി തളര്‍ന്നെങ്കിലും തികച്ചും പോസറ്റീവായി ജീവിതത്തെ കാണുന്ന ഉത്സാഹവാനും വിശാല ഹൃദയനുമായ മാത്യൂസ് ഗ്രേസിനോട് കാരണം തിരക്കുമ്പോള്‍ ഗ്രേസ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട പഴയ അച്യുതമേനോനെക്കുറിച്ച് പറയുന്നു. ഗ്രേസിന്റെ പൂര്‍വ്വ ജീവിതം അറിയാവുന്ന മാത്യൂസ് അതിനെ തികച്ചും അനുഭാവപൂര്‍വ്വം തന്നെ മനസ്സിലാക്കുന്നു. അച്യൂതമേനോനെക്കുറിച്ചുള്ള പൂര്‍ണ്ണവിവരം എങ്ങിനെ കിട്ടി എന്ന അശ്വതി(നവ്യ നടരാജന്‍) യുടെ ചോദ്യത്തിനു ഗ്രേസ്, അശ്വതിയുടെ ഭര്‍ത്താവ് സുരേഷ് (അനൂപ് മേനോന്‍) തന്റെ മകനാണെന്ന സത്യം പറയുന്നു. അച്യുതമേനോനെ സന്ദര്‍ശിക്കലും സംസാരിക്കലും നഗര ജീവികളായ അശ്വതിക്കും കുടുംബത്തിനും ഒപ്പം മാത്യൂസ് - ഗ്രേസ് ദമ്പതികളുടെ മക്കളായ സജി - ആഷ(നിയാസ് - ധന്യ മേരി വര്‍ഗ്ഗീസ്) ക്കും അസ്വസ്തതയുണ്ടാക്കുന്നു. ഇരുവര്‍ക്കും വിലക്കുകളേര്‍പ്പെടുത്താന്‍ മക്കള്‍ ശ്രമിക്കുന്നുവെങ്കിലും മൂവരും തമ്മില്‍ നല്ലൊരു സൌഹൃദബന്ധം ഉണ്ടാകുന്നു. ഈ പുതിയ സൌഹൃദത്തെ ആവോളം മദ്ധ്യവയസ്സു കഴിഞ്ഞ മാത്യൂസും അച്യുതമേനോനും ഗ്രേസും ആസ്വദിക്കുന്നു. അതിനിടയില്‍ പക്ഷെ, വിധി മറ്റൊരു തീരുമാനവുമായി വരുന്നു.

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

ഗാനലേഖനം: 

Technical Crew

എഡിറ്റിങ്: 
സ്പോട്ട് എഡിറ്റിങ്: 

Production & Controlling Units

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പാട്ടിൽ ഈ പാട്ടിൽ

കാപി
ഒ എൻ വി കുറുപ്പ്എം ജയചന്ദ്രൻശ്രേയ ഘോഷൽ
2

പാട്ടിൽ ഈ പാട്ടിൽ (M)

കാപി
ഒ എൻ വി കുറുപ്പ്എം ജയചന്ദ്രൻപി ജയചന്ദ്രൻ
3

മഴത്തുള്ളിപ്പളുങ്കുകൾ

ഒ എൻ വി കുറുപ്പ്എം ജയചന്ദ്രൻവിജയ് യേശുദാസ്,ശ്രേയ ഘോഷൽ
4

കളമൊഴികളായ

ഒ എൻ വി കുറുപ്പ്എം ജയചന്ദ്രൻശരത്ത്
5

ഇഫ് യു വാണ്ട് എ ലവർ

ലിയോനാർഡ് കോഹൻഎം ജയചന്ദ്രൻമോഹൻലാൽ