നന്ദനം

Released
Nandanam
Nandanam

കഥാസന്ദർഭം: 

ഗുരുവായൂരമ്പലത്തിനടുത്തുള്ള അമ്പലപ്പാട്ട് തറവാട്ടിലെ തറവാട്ടമ്മയാണ് ഉണ്ണിയമ്മ. അവരെക്കൂടാതെ കുറച്ച് പരിചാരകർ മാത്രമാണ് ആ വീട്ടിലുള്ളത്. അവരുടെ കൂട്ടത്തിൽ ബാലാമണിയോടാണ് ഉണ്ണിയമ്മയ്ക്ക് ഏറ്റവും അടുപ്പം കൂടുതലുള്ളത്. ഒരു ദിവസം ഉണ്ണിയമ്മയുടെ പേരക്കുട്ടിയായ മനു കുറച്ചു നാൾ തങ്ങാനായി അവിടെയെത്തുന്നു. ബാലാമണിയ്ക്കും മനുവിനും ഇടയിൽ ഒരടുപ്പം രൂപപ്പെടുന്നു.

Runtime: 
145മിനിട്ടുകൾ
റിലീസ് തിയ്യതി: 
തിങ്കൾ, 2 December, 2002

Actors & Characters

അതിഥി താരം: 
Cast: 
ActorsCharacter
മനു
ബാലാമണി
ഉണ്ണിയമ്മ
തങ്കം
ബാലൻ
കേശവൻ നായർ
കുമ്പിടി
ഗുരുവായൂരപ്പൻ
ശ്രീധരൻ
ഉണ്ണികൃഷ്ണൻ
വിശ്വൻ
ജാനു ഏടത്തി
ദാസൻ
കുഞ്ഞിരാമൻ
കേശുവമ്മാൾ
ശകുന്തള
മനുവിന്റെ മുറപ്പെണ്ണ്

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
രവീന്ദ്രൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച സംഗീതസംവിധാനം
2 002
കെ എസ് ചിത്ര
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഗായിക
2 002
ഗിരീഷ് പുത്തഞ്ചേരി
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഗാനരചന
2 002
നവ്യ നായർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച നടി
2 002

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • നടൻ പൃഥ്വീരാജിന്റെയും കോറിയോഗ്രാഫർ കൂടിയായ അരവിന്ദിന്റേയും  ആദ്യ ചിത്രം.
  • ഗായകൻ യേശുദാസ് ഇതിൽ ഒരു ചെറിയ റോളിൽ പ്രത്യക്ഷപ്പെടുന്നു.
  • ശീതൻ എന്ന പേരിൽ ഈ ചിത്രം തമിഴിലും നിർമ്മിക്കപ്പെട്ടു.
കഥാസംഗ്രഹം: 

ഗുരുവായൂരമ്പലത്തിനടുത്തുള്ള ' അമ്പലപ്പാട്ട് തറവാട്ടിലെ തറവാട്ടമ്മയാണ് ഉണ്ണിയമ്മ. അവിടെ അവരുടെ കാര്യങ്ങൾ നോക്കാനായി നിൽക്കുന്ന പരിചാരകയാണ് ബാലാമണി. ബാലാമണിയുടെ അകന്ന ബന്ധുവായ കേശവൻ നായരാണ് ബാലാമണിയെ ഉണ്ണിയമ്മയുടെ അടുത്തേക്കെത്തിക്കുന്നത്. തൻ്റെ ഇഷ്ട ദേവനായ ഗുരുവായൂരപ്പനെ എന്നും തൊഴാൻ കഴിയും എന്നു കരുതി അവിടെയെത്തിയ ബാലാമണിയ്ക്ക് പക്ഷേ , ഒരു ദിവസം പോലും അമ്പലത്തിൽ പോകാൻ പറ്റുന്നില്ല.

പരിചാരകരായി മൂന്ന് പേർ കൂടെ അവിടെയുണ്ടെങ്കിലും,  മിക്കവാറും ജോലികളെല്ലാം തന്നെ ബാലാമണി തന്നെയാണ് ചെയ്യുന്നത്. ഉണ്ണിയമ്മയാകട്ടെ ബാലാമണിയെ തന്റെ പേരക്കുട്ടിയെപ്പോലെയാണ് കാണുന്നത്. ബാലാമണി തിരിച്ചും ഒരു മുത്തശ്ശിയോടുള്ള അടുപ്പം അവരോട് കാണിക്കുന്നുണ്ട്.

അങ്ങനെയിരിക്കേയാണ് ഉണ്ണിയമ്മയുടെ പേരക്കുട്ടി മനു കുറച്ചു ദിവസം തൻ്റെ അമ്മമ്മയ്ക്കൊപ്പം നിൽക്കാനെത്തുന്നത്. അമേരിക്കയിൽ ഉപരിപഠനത്തിന് പോകാനുള്ള പദ്ധതിയിലാണയാൾ. അതിന് മുമ്പ് കുറച്ചു ദിവസം മുത്തശ്ശിക്കൊപ്പം താമസിക്കാനാണയാൾ അവിടെയെത്തുന്നത്. പെട്ടെന്ന് മനുവിനെ കാണുന്ന ബാലാമണി അമ്പരന്നു പോകുന്നു കാരണം, താനൊരിയ്ക്കൽ തൻ്റെ വരനാകുമെന്ന് സ്വപ്നത്തിൽ കണ്ടിട്ടുള്ള അതേ മുഖമാണ് മനുവിൻ്റേത്.

പതിയെ മനുവും ബാലാമണിയും തമ്മിലടുക്കുന്നു. മനുവിൻ്റെ സാമീപ്യം ബാലാമണിയ്ക്ക് ഒരാശ്വാസമാകുന്നു. തൻ്റെ സങ്കടങ്ങളെല്ലാം അവൾ മനുവിനോട് പങ്കു വയ്ക്കുന്നു. അവർ തമ്മിലൊരുമിക്കാൻ തീരുമാനിക്കുന്നു. എന്നാൽ , അതിനിടയിൽ അവിടെയെത്തുന്ന മനുവിൻ്റെ അമ്മ , അയാളുടെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി ഉറപ്പിയ്ക്കുന്നു. മനു തൻ്റെ എതിർപ്പറിയിക്കുന്നുവെങ്കിലും അമ്മയുടെ തീരുമാനത്തെ ധിക്കരിക്കുന്നില്ല.

ഇതിനിടയിലാണ്  ഉണ്ണിയമ്മയുടെ അയൽക്കാരിയുടെ മകനായ ഉണ്ണി നാട്ടിലെത്തുന്നത്. ബാലാമണി അയാളുമായി ചങ്ങാത്തത്തിലാകുന്നു. മനുവുമായി ബാലാമണിയുടെ വിവാഹം നടക്കുമെന്നയാൾ ഉണ്ണി പ്രവചിക്കുന്നു. ബാലാമണി അതിനെ ചിരിച്ചു തള്ളുന്നു. പക്ഷേ , അധികം വൈകാതെ മനുവിൻ്റെ നിശ്ചയിച്ച വിവാഹം മുടങ്ങുന്നു. ഈ പ്രതിസന്ധി മറികടക്കാൻ, വിവാഹം കൂടാനെത്തിയ  അകന്ന ബന്ധത്തിലെ ഒരു പെൺകുട്ടിയുമായി  മനുവിൻ്റെ വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുന്നു.

ജാതകം നോക്കിയിട്ടേ തീരുമാനം എടുക്കാവൂ എന്ന് ഉണ്ണിയമ്മ നിലപാടെടുക്കുന്നു. മനുവിനെയും ബാലാമണിയേയും ഒന്നിപ്പിക്കാൻ ഇതൊരവസരമായി കാണുന്ന കേശവൻ നായർ കുമ്പിടി എന്ന കള്ളപ്പേരിൽ അവിടെ താമസിക്കുന്ന ഒരു തട്ടിപ്പുകാരനെക്കൊണ്ട് ജാതകം നോക്കിക്കുന്നു. കേശവൻ നായരുടെ നിർദ്ദേശപ്രകാരം ജാതകം ചേരില്ല എന്ന് പറയുന്നു. മറ്റൊരു ജ്യോത്സനെക്കൊണ്ട് നോക്കിക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നുവെങ്കിലും അയാൾക്ക് സ്ഥലത്തെത്താൻ കഴിയുന്നില്ല.

ആ വിവാഹവും നടക്കാത്ത സാഹചര്യത്തിൽ, ബാലാമണിയും മനുവും തമ്മിൽ ഇഷ്ടത്തിലാണെന്ന വിവരം മനുവിൻ്റെ അമ്മ ബന്ധുക്കളെ അറിയിക്കുന്നു. പക്ഷേ , ബന്ധുക്കൾ അത് സമ്മതിക്കുന്നില്ല. ബാലാമണിയെ വീട്ടിൽ നിന്ന് പറഞ്ഞു വിടാൻ എല്ലാവരും കൂടി തീരുമാനിക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

ബാലാമണിയെ പുറത്താക്കാൻ കഴിയില്ലെന്നും, മനുവുമായുള്ള അവളുടെ വിവാഹം നടത്തണമെന്നും ഉണ്ണിയമ്മ നിലപാടെടുക്കുന്നതോടെ ബന്ധുക്കളും അതിന് സമ്മതിയ്ക്കുന്നു. 

വിവാഹത്തിന് ശേഷം ഉണ്ണിയെ കാണാൻ അയൽ വീട്ടിലെത്തുന്ന ബാലാമണി കാണുന്നത് മറ്റൊരാളെയാണ്. ഉടനെ ഗുരുവായൂരമ്പലത്തിലേക്ക് പോകുന്ന അവരെ, പക്ഷെ, കാവൽക്കാർ കടത്തിവിടുന്നില്ല. തൊഴാൻ പറ്റാതെ തിരിച്ചു പോകും വഴി ബാലാമണി കാണുന്നത് കൃഷ്ണ വേഷത്തിൽ അമ്പലനടയിൽ നിൽക്കുന്ന ഉണ്ണിയെ ആണ്. ഉണ്ണിയുടെ രൂപത്തിൽ വന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു എന്നവൾ അദ്ഭുതത്തോടെ  മനസ്സിലാക്കുന്നു.

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

ചമയം: 
മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 
കാസറ്റ്സ് & സീഡീസ്: 
ഓർക്കെസ്ട്ര: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 

Production & Controlling Units

ഓഫീസ് നിർവ്വഹണം: 
ലെയ്സൺ ഓഫീസർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ശ്രീല വസന്തം

യമുനകല്യാണി
ഗിരീഷ് പുത്തഞ്ചേരിരവീന്ദ്രൻകെ ജെ യേശുദാസ്
2

ആരും ആരും കാണാതെ (F)

ശുദ്ധധന്യാസി
ഗിരീഷ് പുത്തഞ്ചേരിരവീന്ദ്രൻസുജാത മോഹൻ
3

ഗോപികേ ഹൃദയമൊരു

മധ്യമാവതി
ഗിരീഷ് പുത്തഞ്ചേരിരവീന്ദ്രൻകെ ജെ യേശുദാസ്
4

മനസ്സിൽ മിഥുന മഴ

ജോഗ്
ഗിരീഷ് പുത്തഞ്ചേരിരവീന്ദ്രൻഎം ജി ശ്രീകുമാർ,രാധികാ തിലക്
5

മൗലിയിൽ മയിൽപ്പീലി ചാർത്തി

മോഹനം
ഗിരീഷ് പുത്തഞ്ചേരിരവീന്ദ്രൻകെ എസ് ചിത്ര
6

കാർമുകിൽ‌വർണ്ണന്റെ ചുണ്ടിൽ

ഹരികാംബോജി
ഗിരീഷ് പുത്തഞ്ചേരിരവീന്ദ്രൻകെ എസ് ചിത്ര
7

ആരും ആരും കാണാതെ (D)

ശുദ്ധധന്യാസി
ഗിരീഷ് പുത്തഞ്ചേരിരവീന്ദ്രൻപി ജയചന്ദ്രൻ,സുജാത മോഹൻ
Submitted 16 years 1 month ago byജിജാ സുബ്രഹ്മണ്യൻ.
Contribution Collection: 
ContributorsContribution
പോസ്റ്റർ ചേർത്തു (with logo)