കുഞ്ഞളിയൻ

Released
Kunjaliyan

കഥാസന്ദർഭം: 

മൂന്നു പെങ്ങന്മാരുടേയും അളിയന്മാരുടേയും ഒപ്പം നാട്ടുകാരുടേയും ബഹുമാനവും ആദരവും കിട്ടാൻ  50 കോടീയുടേ ലോട്ടറി അടിച്ചെന്ന നുണ പറഞ്ഞ് ഗൾഫിൽ നിന്നു നാട്ടിലെത്തുന്ന 'കുഞ്ഞളിയൻ' എന്നു വിളിക്കുന്ന ജയരാമൻ(ജയസൂര്യ)  എന്ന ചെറുപ്പക്കാരൻ, പിന്നീട് വീട്ടിലും നാട്ടിലും അനുഭവിക്കുന്ന പ്രശ്നങ്ങളുടെ നർമ്മാവിഷ്കാരം.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 6 January, 2012
വെബ്സൈറ്റ്: 
http://www.kunjaliyan.com
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പൊള്ളാച്ചി, ദുബായ്

Actors & Characters

Cast: 
ActorsCharacter
ജയരാമൻ
മായ
രമണൻ
ശ്യാമള
സുകുമാരൻ
പുഷ്പലത
വിശ്വൻ
പ്രമീള
വിക്രമകുറുപ്പ്
കനകാംബരം (വിക്രമക്കുറുപ്പിന്റെ ഭാര്യ)
മല്ലിക (വിക്രമക്കുറുപ്പിന്റെ ഭാര്യ)
പ്രേമൻ
വീരമണി (പഞ്ചായത്ത് പ്രസിഡണ്ട്)
വിനയൻ
സുരേഷ് വർമ്മ
സുധീന്ദ്രൻ
ശ്യാമളയുടെ മകൾ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

ദുബായിയിൽ ഒട്ടകങ്ങളെ മേയ്ക്കുക എന്നതായിരുന്നു ജയരാമന്റെ (ജയസൂര്യ) ജോലി. എന്തു ജോലി ചെയ്തും എങ്ങിനേയും സമ്പാദിക്കണമെന്നും പണക്കാരനായി നാട്ടിലേക്ക് ചെല്ലണമെന്നുമായിരുന്നു ജയരാമന്റെ ആഗ്രഹം.  അപ്രതീക്ഷിതമായി സാമ്പത്തിക മാന്ദ്യം വന്നതിനെത്തുടർന്ന് കമ്പനി പല സ്റ്റാഫിനേയും പിരിച്ചുവിടുന്ന നടപടിയിൽ ജയരാമനും ഉൾപ്പെട്ടു. മൂന്നു സഹോദരിമാർക്ക് കൂടി ഒരേയൊരു അനുജനായ ജയരാമനെ അളിയന്മാർ 'കുഞ്ഞളിയൻ' എന്നു വിളിച്ചിരുന്നു. നാട്ടിൽ പക്ഷെ ഒരു സ്ഥിര ജോലിയോ വരുമാനമോ ഇല്ലാത്തതുകൊണ്ട് ഓരോ സഹോദരിമാർക്കൊപ്പമായിരുന്നു കുഞ്ഞളിയനെന്ന ജയരാമൻ. പക്ഷെ ഓരോ അളിയന്മാരും ജോലിയില്ലാത്ത കുഞ്ഞളിയനെ പലപ്പോഴും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. ആ വേദന കൊണ്ടാണൂ ഗൾഫിൽ കഴിഞ്ഞ മൂന്നു മാസമായി ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ആത്മാർത്ഥമായി ജയരാമൻ ചെയ്തിരുന്നത്. നാട്ടിൽ തിരിച്ചെത്തുന്ന ജയരാമനെ വീട്ടുകാരും നാട്ടുകാരും ബഹുമാനിക്കാനും വില കല്പിക്കാനുമായി ജയരാമന്റെ സുഹൃത്ത് പ്രേമൻ (സുരാജ് വെഞ്ഞാറമൂട്) വലിയൊരു തന്ത്രം പ്രയോഗിക്കുന്നു. ജയരാമന്റ് എല്ലാ അളിയന്മാർക്കും പ്രേമൻ ഒരു കത്തയക്കുന്നു. ജയരാമനു ദുബായിയിൽ 50 കോടിയുടേ ലോട്ടറി അടിച്ചെന്നും ഇപ്പോൾ 50 കോടി ആസ്ഥിയുടെ കോടീശ്വരനാണൂ ജയരാമനെന്നും ആ കത്തിലൂടെ പ്രേമൻ തെറ്റിദ്ധരിപ്പിക്കുന്നു. പണത്തിനോട് ആർത്തിയുള്ള ജയരാമന്റെ പെങ്ങമ്മാരും ഭർത്താക്കന്മാരും കുഞ്ഞളിയനെ സ്വീകരിക്കാനും തങ്ങളുടെ കൂടെ താമസിപ്പിക്കാനും മത്സരിക്കുന്നു. മൂത്ത അളിയനായ രമണനും (വിജയരാഘവൻ) ഭാര്യ ശ്യാമള (ബിന്ദു പണിക്കർ)യും രണ്ടാമത്തെ അളിയനായ പോത്തു കച്ചവടക്കാരൻ സുകുമാരനും (ജഗദീഷ്) ഭാര്യ പുഷ്പലതയും(രശ്മി സോമൻ) ഇളയ അളിയനായ വിശ്വനും (അശോകൻ) ഭാര്യ പ്രമീളയും ഒപ്പം ജയരാമന്റെ അമ്മാവൻ വിക്രമകുറുപ്പും(മണിയൻ പിള്ള രാജു) ഭാര്യമാരായ കനകാംബരവും(കലാരഞ്ജിനി) മല്ലികയും (ഗീതാ വിജയൻ) ജയരാമനെ തങ്ങളുടെ കൂടെ താമസിപ്പിക്കാൻ എയർപോർട്ടിലെത്തി മത്സരം തുടങ്ങുന്നു. ആദ്യം രണ്ടാഴ്ച രമണന്റെ വീട്ടിൽ താമസിപ്പിക്കാമെന്നും പിന്നീട് ഓരോരുത്തരുടെ വീട്ടിൽ താമസിച്ചുകൊള്ളാമെന്നും അവർ ഒരു ധാരണയിലാകുന്നു. ഇതോടൊപ്പം ഗോപാലപുരം എന്ന ഗ്രാമവും ജയരാമനു സ്വീകരണം ഏർപ്പാടാക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് വീരമണി (ഹരിശ്രീ അശോകൻ) ജയരാമന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ നാട്ടിലെ വികസന പ്രവർത്തനത്തിനു ജയരാമന്റെ വക സംഭാവനകൾ പ്രഖ്യാപിക്കുന്നു. ഇതിനിടയിൽ ഗോപാലപുരത്തെ മായ (അനന്യ) എന്ന സോഷ്യൽ ആക്റ്റിവിസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ടുമായി ചില പ്രശ്നങ്ങൾ നടക്കുന്നു. മായ ഒരു നക്സലൈറ്റ് ആണെന്നും ഓരോ വികസന പരിപാടികളിലും തടസ്സം നിൽക്കുകയാണവർ എന്നും ജയരാമന്റെ വീട്ടൂകാരും പഞ്ചായത്ത് പ്രസിഡണ്ടും തെറ്റിദ്ധരിപ്പിക്കുന്നു. ജയരാമന്റെ 50 കോടീ സ്വന്തമാക്കാൻ അളിയന്മാർ തങ്ങളുടെ അനുജത്തിമാരെ ജയരാമനു വിവാഹം കഴിപ്പിക്കാനും ശ്രമിക്കുന്നു. ഈ ഊരാക്കുടുക്കിൽ നിന്നും ഏതുവിധേനയും രക്ഷപ്പെടണമെന്നു കരുതിയ ജയരാമൻ ഒരു രാത്രി ഒളിച്ചോടാൻ ശ്രമിക്കുന്നു. വഴിയിൽ വെച്ച് ഒരു സംഘം ജയരാജനെ തേടിയെത്തുകയും ജയരാജനു അടിച്ചെന്നു പറഞ്ഞ ലോട്ടറി കൈമാറിയാൽ 60 ലക്ഷം രൂപ തിരികെ തരാമെന്നും പറയുന്നു. തങ്ങളുടെ കയ്യിലുള്ള ബ്ലാക്ക് മണി പുറത്താക്കുകയാണവരുടെ ലക്ഷ്യം. ജയരാമനു അഡ്വാൻസ് ആയി ഒരു കോടി നൽകുകയും ചെയ്യുന്നു. ആ തുക മുഴുവനും ജയരാമൻ ഓരോ അളിയന്മാർക്കും പഞ്ചായത്തിലെ വികസനപ്രവർത്തനത്തിനുമായി വീതിച്ചു  നൽകുന്നു. ദിവസങ്ങൾക്ക് ശേഷം ആ സംഘം ലോട്ടറി വാങ്ങിക്കുവാൻ ജയരാമന്റെ അടുക്കലെത്തുന്നു. 

 മായയുടെ ഉദ്ദേശങ്ങൾ നല്ലതാണെന്ന് ജയരാമന് തോന്നുന്നതോടെ, ജയരാമൻ മായയുമായി അടുക്കുന്നു. അത് മായയുടെ മുറചെറുക്കൻ വിനയന് ഇഷ്ടപ്പെടുന്നില്ല. കുഞ്ഞളിയൻ കൈ വിട്ടു പോകുന്നത് കണ്ടപ്പോൾ, പരസ്പരം ഉടക്കി നിന്ന അളിയന്മാരും പെങ്ങന്മാരും ഒന്നിക്കുന്നു. അപ്പോഴാണു ഒരു കോടി രൂപ നൽകിയവർ ലോട്ടറി വാങ്ങാനായി വരുന്നത്. തനിക്ക് ലോട്ടറി അടിച്ചിട്ടില്ല എന്ന് ജയരാമൻ അവരോട് പറയുന്നു. ഒരാഴ്ചക്കുള്ളിൽ ഒരു കോടി രൂപ തിരികെ നൽകാൻ അവർ അവശ്യപ്പെടുന്നു. അവർ സംസാരിക്കുന്നത് കേൾക്കുന്ന വിനയൻ എല്ലാം നാട്ടുകാരോട് പറയും എന്ന് ജയരാമനെ ഭീഷണിപ്പെടുത്തുന്നു. അളിയന്മാർ ജയരാമനോട് അവരുടെ ഷെയർ ആവശ്യപ്പെടുന്നു. ജയരാമൻ മായയോട് കാര്യങ്ങൾ തുറന്ന് പറയുന്നു. ഒരു വലിയ കമ്പിനി ഗോപാലപുരത്ത് ഒരു കെമിക്കൽ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുന്നുവെന്നും അത് വന്നു കഴിഞ്ഞാൽ  പിന്നെ അധിക കാലം ആ ഗ്രാമം നിലനിൽക്കില്ല എന്നും മായ ജയരാമനോട് പറയുന്നു.  ഏറ്റെടുക്കാനായി ആ കമ്പനി ഇടനിലക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും മായ ഹൈക്കോടതിയിൽ നിന്നും വാങ്ങിയ സ്റ്റേ ഒഴിവായി കിട്ടിയാൽ അവർ എന്ത് വില നല്കിയും പണം ഏറ്റെടുക്കുമെന്നും മായ പറയുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രേമനെ അവർ പിടിക്കുന്നു. അവരെ കാണുന്ന മായ, ജയരാമന് പണം നൽകിയത് ഇടനിലക്കാരായി നിൽക്കുന്ന ആളുകളാണെന്ന് തിരിച്ചറിയുന്നു. ജയരാമൻ അവരുടെ എം ഡി സുരേഷ് വർമ്മയെ കാണുകയും നല്കിയ പണത്തിനു പകരമായി, സ്ഥലം ഏറ്റെടുത്തു കൊടുക്കാനും മായയെ കൊണ്ട് കേസ് പിൻവലിപ്പിക്കാനും സഹായിക്കണം എന്ന് സുരേഷ് വർമ്മ പറയുകയും ചെയ്യൂന്നു. എന്നാലയാൾ അതിനായി അഞ്ച് കോടി രൂപ ചോദിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് വീരമണി ഇത് ഒളിഞ്ഞു നിന്ന് കേൾക്കുന്നുവെങ്കിലും സുരേഷ വർമ്മയുടെ ആളുകൾ അയാളെ തടവിലിടുന്നു. അവരെ സ്ഥലത്തിന്റെ പ്രമാണങ്ങൾ നൽകേണ്ട ദിവസം, അവരെ കുടുക്കാൻ ജയരാമൻ പ്ലാനിടുന്നു. ആ ദിവസം ലോട്ടറിയുടെ അടുത്ത ഗഡു ലഭിക്കുമെന്ന് അളിയന്മാരെ അറിയിക്കുന്നതിനോടൊപ്പം അതിൽ പാതി അളിയന്മാർക്ക് കൊടുക്കുമെന്നും ജയരാമൻ അവരെ അറിയിക്കുന്നു. ഒളിഞ്ഞ് നിന്ന് ഇത് കേൾക്കുന്ന അളിയന്മാർ അവിടെ ചെന്ന് പണം മേടിക്കാൻ തീരുമാനിക്കുന്നു. നാട്ടുകാരെ കൊണ്ടുവരാനായി കമ്മീഷൻ നൽകാം എന്ന് പറഞ്ഞ് പ്രേമൻ ആളുകളെ ഇളക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

<p>ജയരാമനും പ്രേമനും മായയുമൊത്ത് ആ ദിവസം ബംഗ്ലാവിൽ എത്തുന്നു. മായക്ക് കമ്പിനിയിൽ ജോലിയും മൂന്നു ശതമാനം കമ്മീഷനും അവർ ചോദിക്കുന്നു. ആ സമയം ജയരാമന്റെ അളിയന്മാർ അവിടെയെത്തുന്നതിനു പിറകെ നാട്ടുകാരും എത്തിച്ചേരുന്നു. സുരേഷ് വർമ്മയും കൂട്ടരും രജിസ്ട്രേഷൻ നടത്താൻ ധൃതി പിടിക്കുമ്പോൾ തന്റെ പെങ്ങന്മാർക്ക് ഭ്രാന്താണെന്നും അവരെ സൂക്ഷിക്കണമെന്നും ജയരാമൻ അവരോട് പറയുന്നു. ലോട്ടറിക്കാർ തരികിടയാണെന്നും, കാശ് നാട്ടുകാർക്ക് കൂടി വീതിച്ച് നൽകാനാണ് അവരുടെ പരിപാടിയെന്നും ജയരാമൻ അളിയന്മാരോട് പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് വീരമണി വഴി വാങ്ങിയ രേഖകൾ കാണിച്ച്, അത് കാശ് മുഴുവനായും ലോട്ടറിക്കാർ നാട്ടുകാർക്ക് നൽകുമെന്നുള്ള മുദ്രപത്രമാണെന്നും അത് കീറി കളയണമെന്നും ജയരാമൻ സൂത്രത്തിൽ അളിയന്മാരെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു.അതനുസരിച്ച് അവർ രേഖകൾ കീറുന്നു, അതിനിടക്ക് ജയരാമന്റെ അളിയൻ പണവുമായി ഓടുന്നു. പണം വീണ്ടെടുക്കാനായി കമ്പിനിക്കാരും പിറകെ ഓടുന്നു. അവർ തമ്മിൽ പണത്തിനായി അടി തുടങ്ങുന്നു. ആ അടിക്കിടയിൽ കെട്ടിയിട്ടിരിക്കുന്ന വീരമണിയെ അവർ കണ്ടെത്തുന്നു. ജയരാമൻ ഫാക്ടറിയെ കുറിച്ചും അതിനു പിറകിലെ തട്ടിപ്പിനെ കുറിച്ചും നാട്ടുകാരോട് പറയുന്നതോടെ ഇടനിലക്കാർക്ക് നിൽക്കക്കള്ളിയില്ലാതാവുന്നു. നാട്ടുകാർ അതോടെ ഒന്നിക്കുകയും കമ്പിനിയിൽ നിന്നും ജയരാമൻ വാങ്ങിയ പണം അവർ തിരികെ നൽകും എന്ന് പറയുകയും ചെയ്യുന്നു. നാടിനെ അപകടത്തിൽ നിന്ന് രക്ഷിക്കാനായിരുന്നു മായയുടെ ശ്രമം എന്ന് ജയരാമൻ എല്ലാവരോടും തുറന്നു പറയുന്നു. വിജയം ആ വിജയം അവർ ആഘോഷിക്കുന്നു.</p>

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
ലെയ്സൺ ഓഫീസർ: 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
ടൈറ്റിൽ ഗ്രാഫിക്സ്: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ

വയലാർ ശരത്ചന്ദ്രവർമ്മഎം ജി ശ്രീകുമാർകെ ജെ യേശുദാസ്,സുജാത മോഹൻ
2

ആടാടും പാടാടും....പാടാടും പിന്നെ ആടാടും

ബീയാർ പ്രസാദ്എം ജി ശ്രീകുമാർകെ കെ നിഷാദ്,അഖില ആനന്ദ്
3

കുഞ്ഞളിയാ മണി പൊന്നളിയാ കാണാൻ വല്ലതെ കൊതിച്ചു പോയി

അനിൽ പനച്ചൂരാൻഎം ജി ശ്രീകുമാർഅഫ്സൽ,റിമി ടോമി
4

ചെമ്പഴുക്ക

വയലാർ ശരത്ചന്ദ്രവർമ്മഎം ജി ശ്രീകുമാർകെ ജെ യേശുദാസ്
Submitted 13 years 3 months ago bynanz.
Contribution Collection: 
ContributorsContribution
പ്രധാന വിവരങ്ങൾ ചേർത്തു