കൃഷ്ണൻകുട്ടി
ഒരന്വേഷണത്തിന്റെ കഥയാണ് കൃഷ്ണൻകുട്ടിക്കു പറയാനുള്ളത്. സ്വന്തം പരാജയത്തിനു കാരണക്കാരനായ നാരായണമൂർത്തിയെ കണ്ടെത്താനുള്ള അന്വേഷണം.
Actors & Characters
Actors | Character |
---|---|
കഥ സംഗ്രഹം
അടിയന്തിരാവസ്ഥക്കാലത്ത് നിർമ്മാണം തുടങ്ങിയ ചിത്രം.
ടി വി ചന്ദ്രൻ സംവിധായകനെന്ന നിലയിൽ പ്രവർത്തിച്ച പ്രഥമചിത്രം.
ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ടി വി ചന്ദ്രന്റെ സുഹൃത്തും ചലച്ചിത്ര സംവിധായകനുമായ പവിത്രനായിരുന്നു ചെയ്തത്.
പടം റിലീസ് ചെയ്യാൻ പോയപ്പോൾ പ്രൊഡ്യൂസർ കൂടിയായ ചന്ദ്രനോട് ഫിലിം ചേംബർകാർ ഒരു കമ്പനിയുടെ പേരിൽ പടം റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് ഉടനെ ഒരു പേരിട്ടു- ഇല്ലായ്മ മൂവീസ്.
ചിത്രത്തിലെ നായകകഥാപാത്രമായ കൃഷ്ണൻകുട്ടിയെ അവതരിപ്പിച്ചത് ശ്രീ ടി വി ചന്ദ്രന്റെ ജ്യേഷ്ഠസഹോദരനായ സോമനായിരുന്നു
സ്വന്തം പരാജയത്തിന് (മോഹഭംഗത്തിനും) കാരണക്കാരൻ ഒരു കെ. നാരായണമൂർത്തിയാണെന്ന് കൃഷ്ണൻകുട്ടി വിശ്വസിക്കുന്നു. അയാളെ കൊന്ന് പകവീട്ടാൻ
കൃഷണൻകുട്ടി ഇറങ്ങിപ്പുറപ്പെടുന്നു. പലേടത്തും അയാൾ ചുറ്റിത്തിരിയുന്നു. പലരോടും അന്വേഷിക്കുന്നു. ആർക്കും നാരായണമൂർത്തിയെ അറിഞ്ഞു കൂടാ. അറിയാവുന്ന ചിലർ കാണിച്ചുകൊടുക്കുന്ന നാരായണമൂർത്തിയാകട്ടെ, കൃഷ്ണൻകുട്ടി അന്വേഷിക്കുന്ന ആളല്ലതാനും.
ഈ അന്വേഷണത്തിനിടയിൽ കൃഷ്ണൻകുട്ടി പലരുമായും ബന്ധപ്പെടുന്നു. നൈമിഷികമെന്ന് വിശേഷിപ്പിക്കാവുന്ന ബന്ധങ്ങളാണ് ഇവയെല്ലാം. അന്വേഷണ ത്വരയിൽ നിന്ന് കൃഷ്ണൻ കുട്ടിയെ പിന്തിരിപ്പിക്കാൻ ഒന്നിനും സാധിക്കുന്നില്ല.
ഒടുക്കം കൃഷണൻകുട്ടി തന്റെ ശത്രു നാരായണമൂർത്തിയെ കണ്ടുമുട്ടുന്നു.
സംഗീത വിഭാഗം
Attachment | Size |
---|---|
![]() | 102.3 KB |
![]() | 117.8 KB |
![]() | 72.89 KB |