കിലുക്കം

Released
Kilukkam
Kilukkam

കഥാസന്ദർഭം: 

തന്റെ പിതാവിനെ അന്ന്വേഷിച്ചു ഊട്ടിയിൽ വരുന്ന അനാഥയായ നന്ദിനി ടൂറിസ്റ്റ് ഗൈഡായ ജോജിയുടെ സഹായത്തോടെ പിതാവിനെ കണ്ടെത്തുന്നു

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
154മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 15 August, 1991
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ഊട്ടി

Kilukkam

Actors & Characters

Cast: 
ActorsCharacter
ജോജി
നന്ദിനി
നിശ്ചൽ
ജസ്റ്റിസ് പിള്ള
കിട്ടുണ്ണി
സമർ ഖാൻ
പിള്ളയുടെ സുഹൃത്തായ അഡ്വക്കേറ്റ്
പിള്ളയുടെ മകൻ
ഡോക്ടർ
സ്കൂൾ ടീച്ചർ (മുരളിയുടെ ഭാര്യ)
ചായക്കടക്കാരൻ പോറ്റി
പിച്ചാത്തി മുത്തു
സ്കൂൾ പ്യൂൺ
ലോട്ടറി വിൽപ്പനക്കാരൻ
പിള്ളയുടെ മകൾ
ഫോട്ടോഗ്രാഫർ
പിള്ളയുടെ മരുമകൻ
ഡ്രൈവർ ആന്റണി
പിള്ളയുടെ ബന്ധു
ഇൻസ്പെക്ടർ ജയന്ത്
പിള്ളയുടെ ബന്ധു
നാരായണൻ കുട്ടി
തിലകന്റെ ഭാര്യ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

Awards, Recognition, Reference, Resources

വിസിഡി/ഡിവിഡി: 
സൈന വീഡിയോസ്
അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
മോഹൻലാൽ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച നടൻ
1 991
ജഗതി ശ്രീകുമാർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച രണ്ടാമത്തെ നടൻ
1 991
എം ജി ശ്രീകുമാർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഗായകൻ
1 991
എസ് കുമാർ ISC
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഛായാഗ്രഹണം
1 991
എൻ ഗോപാലകൃഷ്ണൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ചിത്രസം‌യോജനം (എഡിറ്റിംഗ് )
1 991

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യചിത്രങ്ങളിലൊന്നായി കിലുക്കം കണക്കാക്കപ്പെടുന്നു. ചിത്രത്തിലെ പല ഹാസ്യ രംഗങ്ങളും ടിവി ചാനലുകളിലെ ഹാസ്യ പരിപാടികളിൽ ആവർത്തിച്ചു പ്രക്ഷേപണം ചെയ്യാറുണ്ട്.
  • വില്ല്യം വൈലർ സംവിധാനം ചെയ്തു ഗ്രിഗറി പെക്കും ഓഡ്രേ ഹെപ്‌ബേണും അഭിനയിച്ചറോമൻ ഹോളിഡേ (1953) എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ അനുകരണമാണു കിലുക്കമെന്നു പൊതുവേ പറയാറുണ്ടെങ്കിലും ചില കഥാസന്ദർഭങ്ങളിലും രംഗങ്ങളിലും റോമൻ ഹോളിഡേയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടേയൊള്ളൂവെന്നു കാണാവുന്നതാണു. ഒരു രാജകുമാരി സാധാരണ ജീവിതം ആസ്വദിക്കാനായി വേഷം മാറി നടക്കുമ്പോൾ ഒരു പത്ര റിപ്പോർട്ടറേയും അയാളുടെ സുഹൃത്തായ ഫോട്ടോഗ്രാഫറേയും പരിചയപ്പെടുന്നതാണു റോമൻ ഹോളിഡേയുടെ കഥ.
  • ചിത്രം പൂർണ്ണമായും തന്നെ ഊട്ടിയിലും പരിസരപ്രദേശങ്ങളിലുമാണു ചിത്രീകരിച്ചിരിക്കുന്നതു. സിനിമയിലെ രംഗങ്ങൾക്കു സ്കാൻഡിനേവിയൻ ഭംഗി ലഭിക്കുന്നതിനായി ഔട്ട്ഡോർ രംഗങ്ങൾ ഭൂരിഭാഗവും വെളുപ്പാൻ കാലത്താണു ചിത്രീകരിച്ചതെന്നുപ്രിയദർശൻ ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി.
  • ഇതിന്റെ രണ്ടാം ഭാഗമായികിലുക്കം കിലുകിലുക്കം എന്ന പേരിൽ സന്ധ്യാ മോഹൻ സംവിധാനം ചെയ്തുവെങ്കിലും ചിത്രം കലാപരമായും വാണിജ്യപരമായും പരാജയമായിരുന്നു.മോഹൻലാൽ (അതിഥി വേഷം),ജഗതി ശ്രീകുമാർ,ഇന്നസെന്റ്,ശരത് സക്സേന എന്നിവർ രണ്ടാം ഭാഗത്തിലും അതേ വേഷങ്ങൾ തന്നെ അവതരിപ്പിച്ചു.
  • ചിത്രത്തിൽ ഫോട്ടോഗ്രാഫറായി അതിഥി വേഷത്തിൽ ചുരുക്കം രംഗങ്ങളിൽ മാത്രംജഗദീഷ് പ്രത്യക്ഷപ്പെടുന്നുണ്ട്. ജഗദീഷിനു കുറച്ചു കൂടി വലിയ റോളായിരുന്നു ചിത്രത്തിലുണ്ടായിരുന്നതെങ്കിലും ചിത്രത്തിന്റെ ദൈർഘ്യം കുറക്കുന്നതിനു വേണ്ടി ആ ഭാഗങ്ങൾ ഒഴിവാക്കുകയായിരുന്നു.
  • നന്ദിനി (രേവതി) പിള്ളക്കു (തിലകൻ) പാലു കൊടുക്കാൻ കിടപ്പു മുറിയിൽ വരുമ്പോൾ പിള്ള വായിക്കുന്നതായി കാണിക്കുന്ന പുസ്തകം മാരിയോ പുസോയുടെ ഗോഡ്‌ഫാദർ ആണു.
  •  ചിത്രം ഹിന്ദിയിലേക്കും (മുസ്ക്കുരാഹത്ത്) തെലുങ്കിലേക്കും (അല്ലാരി പിള്ള) റിമേക്കു ചെയ്തു.പ്രിയദർശൻ തന്നെ സംവിധാനം ചെയ്തു ഹിന്ദി ചിത്രത്തിൽരേവതി നായിക കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ചു. കോടി രാമകൃഷ്ണയാണു തെലുങ്കു ചിത്രം സംവിധാനം ചെയ്തതു. മുസ്ക്കുരാഹത്ത് പ്രിയദർശന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണു.
കഥാസംഗ്രഹം: 

ഊട്ടിയിൽ ട്രാവൽ ഗൈഡ്, പോർട്ടർ, കുതിരവണ്ടിയോടിക്കൽ തുടങ്ങിയ ജോലികളെല്ലാം ചെയ്താണു ജോജി (മോഹൻലാൽ) കഴിഞ്ഞുകൂടുന്നതു. സുഹൃത്തും ഫോട്ടോഗ്രാഫറുമയ നിശ്ചലിനോടൊപ്പമാണു (ജഗതി ശ്രീകുമാർ) ജോജിയുടെ താമസം. ഭാര്യയേയും മക്കളേയുമെല്ലാം ഒഴിവാക്കി ഊട്ടിയിൽ വിശ്രമജീവിതം നയിക്കുകയാണു റിട്ടയർ ജസ്റ്റിസ് പിള്ള (തിലകൻ). വേലക്കാരൻ കിട്ടുണ്ണി (ഇന്നസെന്റ്) മാത്രമാണു പിള്ളക്കു കൂട്ടിനുള്ളതു. മുൻകോപിയാണെങ്കിലും, ജോജിയുടെ മരിച്ചു പോയ അച്ഛനേയും അമ്മയേയും മറ്റുള്ളവരെയും പരിചയമുള്ളതു കൊണ്ട് ജോജിയോട് പിള്ള അടുപ്പം കാണിക്കാറുണ്ട്.

ഊട്ടിയിലെ പ്രധാന ഗുണ്ടാനേതാവാണു സമർ ഖാൻ (ശരത് സക്സേന). ജയിലിലായിരുന്ന സമർ പുറത്തിറങ്ങിയതിനു ശേഷം തന്നെ അറസ്റ്റ് ചെയ്ത ഇൻസ്പെക്ടർ ജയന്തിന്റെ (സന്തോഷ്) രണ്ടു കൈകളും വെട്ടിമാറ്റുന്നു.

ഊട്ടി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന നന്ദിനിയെ (രേവതി) കണ്ടുമുട്ടുന്ന ജോജി, സമ്പന്നയായ ടൂറിസ്റ്റാണെന്നു കരുതി ഊട്ടിയെല്ലാം ചുറ്റിക്കാണിക്കുകയും താമസിക്കാനായി ഒരു ഹോട്ടലിലാക്കുകയും ചെയ്യുന്നു. നന്ദിനി നൽകിയ പണമെല്ലാം ചിലവാക്കിക്കഴിയുമ്പോഴാണു അവൾ മാനസിക രോഗിയാണെന്നും കയ്യിൽ പണമില്ലെന്നും ജോജി മനസ്സിലാക്കുന്നതു. അതോടെ നന്ദിനിയുടെ ഉത്തരവാദിത്ത്വം ജോജിയുടെ ചുമലിലാകുന്നു. നിശ്ചൽ ആവശ്യപ്പെട്ട പ്രകാരം നന്ദിനിയെ ഒഴിവാക്കാൻ ജോജി ശ്രമിക്കുന്നെങ്കിലും അതിനു കഴിയുന്നില്ല. നന്ദിനിയുടെ ശല്യം സഹിക്കാതെ പാതിരാത്രിക്കു ജോജിയേയും അവളേയും നിശ്ചൽ വീട്ടിൽ നിന്നും പുറത്താക്കുന്നു. 

വെളുപ്പിനെ പോകുന്ന ട്രെയിനിൽ നന്ദിനിയെ കയറ്റിവിടാൻ ജോജി ഒരുങ്ങിയിരിക്കുമ്പോഴാണു നന്ദിനിയെ കാണാനില്ലെന്ന പത്രവാർത്തയുമായി നിശ്ചലെത്തുന്നതു. നന്ദിനിയെ കണ്ടുപിടിച്ചു കൊടുക്കുന്നവർക്കു പ്രതിഫലം ലഭിക്കുമെന്നു കണ്ട അവർ കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ പ്രതിഫല തുക വർദ്ധിക്കുമെന്നു കണക്കു കൂട്ടുന്നു. അതു വരെ നന്ദിനിയെ ആരും കണ്ടെത്താതിരിക്കാനായി മുടി വെട്ടി കണ്ണട വെപ്പിച്ചു അലക്കുകാരുടെ കോളനിയിൽ ജോജിയോടൊപ്പം താമസിപ്പിക്കുന്നു. നന്ദിനിയുടെ കുസൃതികൾ ജോജിക്കു ബുദ്ധിമുട്ടാകുന്നെങ്കിലും സാവധാനം അവനു അവളെ ഇഷ്ടമാകുന്നു. 

പിള്ളയുടെ മരുമകന്റെ (ദേവൻ) ആവശ്യപ്രകാരം അലക്കുകാരുടെ കോളനി ഒഴിപ്പിക്കാൻ വരുന്ന സമർ ഖാന്റെ അനുയായി കൂടിയായ പിച്ചാത്തി മുത്തുവിനെ (കൊല്ലം തുളസി) നന്ദിനി ഉപദ്രവിച്ചതിനെ തുടർന്നു ജോജിക്കു അവരുമായി വഴക്കു കൂടേണ്ടി വരുന്നു. ഇതറിയുന്ന നിശ്ചൽ സമർ ഖാൻ ഈ പ്രശ്നത്തിൽ ഇടപെട്ടാൽ കുഴപ്പമാകുമെന്നു മനസ്സിലാക്കി നന്ദിനിയെ ഉടൻ തന്നെ തിരിച്ചേൽപ്പിക്കാമെന്നു ജോജിയെ കൊണ്ട് സമ്മതിപ്പിക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കുന്ന നന്ദിനി തനിക്കു ഭ്രാന്തില്ലെന്നും തന്റെ പിതാവിനെ കണ്ടെത്തുന്നതിനായി ജോജിയുടെ സഹായം ലഭിക്കാനായി ഭ്രാന്ത് അഭിനയിക്കുകയായിരുന്നെന്നും ജോജിയോട് പറയുന്നു.

ഓർമ്മ വെച്ചതു മുതൽ അനാഥാലായത്തിലാണു നന്ദിനി വളർന്നതു. തന്റെ ചിലവുകളെല്ലാം വഹിക്കുന്ന ജസ്റ്റിസ് പിള്ളയാണു തന്റെ അച്ഛനെന്നു അവൾ മനസ്സിലാക്കുന്നു. മുതിർന്നതിനു ശേഷം അച്ഛനെ കാണാൻ പിള്ളയുടെ വീട്ടിൽ ചെല്ലുന്ന അവളെ പിള്ളയുടെ മകനും (ഗണേഷ്) മരുമകനും കൂടി മയക്കുമരുന്നു നൽകി ഭ്രാന്താശുപത്രിയിലാക്കുന്നു. അവിടെ നിന്നു രക്ഷപെട്ടു വരുന്ന അവളെയാണു ജോജി കണ്ടുമുട്ടുന്നതു. പിള്ളയുടെ മകനും മരുമകനും കൂടിയാണു നന്ദിനിയെ കാണാനില്ലെന്നു പറഞ്ഞു പത്രപരസ്യം നൽകിയതെന്നു മനസ്സിലാക്കിയ ജോജി അവളെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നു നിശ്ചലിനെ അറിയിക്കുന്നു. ജോജിയുമായി വഴക്കു കൂടുന്ന നിശ്ചൽ പിള്ളയുടെ മകനെ വിവരമറിയിക്കുന്നു. അതിനു മുമ്പ് തന്നെ നന്ദിനിയെ സഹായിക്കാമെന്നേൽക്കുന്ന ജോജി അവളെ തന്റെ അകന്ന ബന്ധുവാണെന്നു പറഞ്ഞു പിള്ളയുടെ വീട്ടിൽ വേലക്കാരിയായി നിർത്തുന്നു.

കിട്ടുണ്ണിക്കു ലോട്ടറിയടിച്ചെന്നു നന്ദിനി വിശ്വസിപ്പിച്ചതിനെ തുടർന്നു അയാൾ അവിടം വിട്ടുപോകുന്നു. തുടക്കത്തിൽ നന്ദിനിയും പിള്ളയും തമ്മിൽ വഴക്കാകുന്നെങ്കിലും പിന്നീട് പിള്ളക്കു ഒരപകടമുണ്ടാകുമ്പോൾ അവളുടെ സ്നേഹമസൃണമായ ശുശ്രൂഷയെ തുടർന്നു പിള്ളക്കു അവൾ മകളെപ്പോലാകുന്നു. ഇതിനിടെ കിട്ടുണ്ണിയും തിരികെയെത്തുന്നു. 

ഒരു ദിവസം അവിടെയെത്തുന്ന പിള്ളയുടെ മകൻ നന്ദിനിയെ കാണുകയും അതോടെ പിള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കുകയും ചെയ്യുന്നു. പിള്ളയുടെ ഭാര്യയും മക്കളൂം അവിടെ വരികയും നന്ദിനിയെയാണോ അതോ അവരെയാണോ വേണ്ടതെന്നു തീരുമാനിക്കാൻ പിള്ളയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതിനെ തുടർന്നു നന്ദിനി അവിടം വിട്ടുപോകുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

പിള്ളയുടെ മരുമകന്റെ നിർദ്ദേശപ്രകാരം സമർഖാൻ നന്ദിനിയെ തട്ടിക്കൊണ്ടുപോകുന്നെങ്കിലും ജോജി അയാളെ കീഴ്പ്പെടുത്തി അവളെ രക്ഷിക്കുന്നു. പിറ്റേ ദിവസം എല്ലാവരെയും വിളിച്ചു വരുത്തുന്ന പിള്ള സത്യം വെളിവാക്കുന്നു. പിള്ളയുടെ സുഹൃത്തായ അഡ്വക്കേറ്റിനു (മുരളി) ഒരു വേശ്യയായ ദേവകിക്കുട്ടിയിൽ വിവാഹത്തിനു മുമ്പുണ്ടാകുന്ന മകളാണു നന്ദിനി. അയാളെ രക്ഷിക്കാനായാണു പിള്ള ആരെയും അറിയിക്കാതെ നന്ദിനിയെ വളർത്തിയിരുന്നതു. സത്യം മനസ്സിലാക്കുന്ന നന്ദിനി തനിക്കു മറ്റൊരച്ഛൻ ആവശ്യമില്ലെന്നു പറഞ്ഞു കൊണ്ട് അവിടം വിട്ടുപോകുന്നു. തിരികെ ഭ്രാന്താശുപത്രിയിലേക്കു പോകാൻ ട്രെയിനിൽ കയറുന്നെങ്കിലും തിരികെയിറങ്ങുന്ന നന്ദിനി ജോജിയുമായി കൂടിച്ചേരുന്നു.

Audio & Recording

ഡബ്ബിങ്: 
ശബ്ദം നല്കിയവർDubbed for
ഓഡിയോഗ്രാഫി: 

Video & Shooting

സംഘട്ടനം: 
വാതിൽപ്പുറ ചിത്രീകരണം: 

നൃത്തം

നൃത്തസംവിധാനം: 
അസിസ്റ്റന്റ് നൃത്തസംവിധാനം: 

Technical Crew

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
ലാബ്: 
അസിസ്റ്റന്റ് എഡിറ്റർ: 

Production & Controlling Units

ഓഫീസ് നിർവ്വഹണം: 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പനിനീർചന്ദ്രികേ

നീലാംബരി
ബിച്ചു തിരുമലഎസ് പി വെങ്കടേഷ്എം ജി ശ്രീകുമാർ
2

ഊട്ടിപ്പട്ടണം

ബിച്ചു തിരുമലഎസ് പി വെങ്കടേഷ്എം ജി ശ്രീകുമാർ,എസ് പി ബാലസുബ്രമണ്യം
3

കിലുകിൽ പമ്പരം

നീലാംബരി
ബിച്ചു തിരുമലഎസ് പി വെങ്കടേഷ്എം ജി ശ്രീകുമാർ
4

മീനവേനലിൽ

ബിച്ചു തിരുമലഎസ് പി വെങ്കടേഷ്എം ജി ശ്രീകുമാർ,കെ എസ് ചിത്ര
Submitted 16 years 1 month ago bydanildk.
Contribution Collection: 
ContributorsContribution
സിനിമ ചേർത്തു
കഥാസന്ദർഭം, കഥാസാരം, കൗതുകങ്ങൾ, കൂടുതൽ അഭിനേതാക്കൾ എന്നിവ ചേർത്തു.