ഇതിഹാസ

Released
Ithihasa

കഥാസന്ദർഭം: 

AD 1350 ഇൽ മറാഠ രാജവംശത്തിലെ രാജാവായിരുന്ന ഗജേന്ദ്ര ബലിയുടെ കൈവശമുണ്ടായിരുന്ന രണ്ടു വിശേഷപ്പെട്ട മോതിരങ്ങള്‍ 2014 ലെ രണ്ടു വ്യക്തികളുടെ കയ്യില്‍ എത്തിപ്പെടുന്നതാണ് കഥ. ശരീരങ്ങൾ തമ്മിൽ മാറ്റുവാൻ കഴിവുള്ള മോതിരങ്ങളെ ആധാരമാക്കിയുള്ള ഒരു കഥ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ഇതിഹാസയിലൂടെ ചെയ്തിരിക്കുന്നത്. 

സംഭാഷണം: 
സംവിധാനം: 
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
151മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 10 October, 2014

എ ആർ കെ മീഡിയയുടെ ബാനറിൽ നാവാഗതനായ ബിനു സദാനന്ദൻ സംവിധാനം ചെയ്ത  ചിത്രമാണ് ഇതിഹാസ. ഷൈൻ ടോം ചാക്കോ, ബാലു, അനുശ്രീ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജേഷ് അഗസ്റിൻ.

 

Actors & Characters

Cast: 
ActorsCharacter
ആൽവിൻ
വിക്കു
ജാനകി
ഇൻസ്പെക്ടർ സെബാസ്റ്റ്യൻ
ഫ്ലാറ്റിലെ താമസക്കാരൻ
സുരേഷ്
മാണിച്ചൻ
ശ്രേയയുടെ ആന്റി
ശ്രേയ
ആൻ
രാജാ വീർ പ്രവരസേന
ക്ലബ്ബിലെ മെമ്പർ
ജാനകിയുടെ അമ്മ
ജാനകിയുടെ മുത്തശി
രമേശൻ
സൈമൺ കെ എബ്രഹാം
ഗജേന്ദ്ര ബാലി
പോലീസ്

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
കലാ സംവിധാനം: 
അവലംബം: 
https://www.facebook.com/ithihasamovie

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • ബിനു സദാനന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
  • സംഘട്ടനരംഗങ്ങൾ അനുശ്രീ ഡ്യുപ്പ് ഇല്ലാതെയാണ് അഭിനയിച്ചിരിക്കുന്നത്.
  • ദി ഹോട്ട് ചിക്ക് എന്ന ഹോളിവുഡ് ചിത്രത്തിനെ ആധാരമാക്കിയാണു ഇതിന്റെ കഥയൊരുക്കിയിരിക്കുന്നത്.
കഥാസംഗ്രഹം: 

AD 1350 ൽ അഹോം രാജവംശത്തിലെ രാജാവായിരുന്ന വീർ പ്രവരസേനയും മറാഠ രാജവംശത്തിലെ രാജാവായിരുന്ന ഗജേന്ദ്ര ബലിയും തമ്മിൽ ഏറ്റുമുട്ടി. വിജയം വീർ പ്രവരസേനക്കൊപ്പമായിരുന്നു. പരാജയം സമ്മാനിച്ച ബലി തന്റെ രാജഗുരു നൽകിയ ഇരട്ട മോതിരങ്ങളിൽ  ഒരു മോതിരം ഉപഹാരമായി വീർ പ്രവരസേനനെ അണിയിക്കുന്നു. അതോടെ അവരുടെ രൂപം തമ്മിൽ മാറുന്നു. പ്രവരസേനന്റെ രൂപം ലഭിച്ച ബലി, യഥാർത്ഥ പ്രവരസേനനെ കൊലപ്പെടുത്തുന്നു. പിന്നീടുള്ള കാലം ബലിക്ക് പ്രവരസേനനനായി ജീവിക്കേണ്ടി വരുന്നു. വർഷങ്ങൾക്കിപ്പുറം ഈ മോതിരങ്ങൾ പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കയാണ്. അത് അവിടെ നിന്നും സുരേഷ്, രമേഷ് എന്നീ രണ്ടു കള്ളന്മാർ മോഷ്ടിക്കുന്നു. പക്ഷേ അവരുടെ കയ്യിൽ നിന്നും അത് നഷ്ടപ്പെടുന്നു. അത് കിട്ടുന്നത് ആൽബി, വിക്കൂ എന്നീ പോക്കറ്റടിക്കാരുടെ കയ്യിലാണ്. ഒരേ മുറിയിൽ താമസിക്കുന്ന അവർ അന്നന്ന് കിട്ടുന്നതുകൊണ്ട് അടിച്ചുപൊളിച്ചു ജീവിക്കുന്നു. പ്രത്യേക ഉത്തരവാദിത്വമോ ലക്ഷ്യമോ ഇല്ലാതെ ജീവിക്കുമ്പോഴാണ് ഒരു മോതിരം ഇവരുടെ കയ്യിൽ വന്നു ചേരുന്നത്. അത് വിറ്റ്‌ പണക്കാരനാകാം എന്ന് ചിന്തിക്കുന്ന അവർ, മോതിരങ്ങൾ വിൽക്കാൻ കൊണ്ടു ചെല്ലുന്ന അവസരത്തിലാണ്, അതിനു കാര്യമായി വിലയൊന്നും കിട്ടില്ല എന്നറിയുന്നത്. നിരാശരാകുന്ന വിക്കു ആ മോതിരത്തിലൊരെണ്ണം കടലിൽ എറിയുന്നു.

ആ മോതിരം കടൽ തീരത്ത് നിന്നും കാശി എന്നൊരു കുട്ടിക്ക് കിട്ടുന്നു. പിന്നീട് ആ മോതിരം ആ കുട്ടിയുടെ കയ്യിൽ നിന്നും ഒരു ഷോപ്പിംഗ് മാളിൽ വച്ച് അബദ്ധവശാൽ നഷ്ടപ്പെടുകയും അത് ജാനകി എന്ന പെണ്‍കുട്ടിക്ക് ലഭിക്കുകയും ചെയ്യുന്നു. അവൾ ആ മോതിരം അണിയുന്നു. ആൽബിയുടെ കയ്യിലുണ്ടായിരുന്ന മോതിരം ആൽബിയും അണിയുന്നതോടെ അവരുടെ ശരീരം തമ്മിൽ മാറ്റപ്പെടുന്നു. ആൽബിയുടെ രൂപത്തിലുള്ള താൻ ജാനകി തന്നെയാണെന്ന് തന്റെ സുഹൃത്തുക്കളെ വിശ്വസിപ്പിക്കാൻ ജാനകിക്ക് കഴിയുന്നു. മെഡിക്കൽ സയൻസിൽ ഇത്തരത്തിൽ രൂപം മാറുവാനുള്ള ഒരു സാധ്യത ഇല്ലാ എന്ന് അവർ മനസ്സിലാക്കുന്നതോടെ അവർ വിഷമത്തിലാകുന്നു. അതേ സമയം ആൽബിയും തനിക്ക് സംഭവിച്ചതെന്ത് എന്നറിയാതെ കുഴയുന്നു. അവർ തമ്മിൽ കണ്ടുമുട്ടുന്നതോടെ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന രൂപമുള്ള മറ്റൊറാൾ ഉണ്ട് എന്നവർ തിരിച്ചറിയുന്നു. രൂപം തിരികെ ലഭിക്കാനുള്ള വഴികൾ അന്വേഷിക്കുന്നതിനിടയിൽ ജാനകിയെ അന്വേഷിച്ച് അമ്മയും അമ്മൂമ്മയും എത്തുന്നു. ജാനകിയുടെ നിർബന്ധത്തിനു വഴങ്ങി ആൽബി അവരുടെ മുന്നിൽ ജാനകിയായി അഭിനയിക്കുന്നു.

മോതിരം മോഷ്ടിച്ച രമേശും സുരേഷും അത് മോഷ്ടിക്കുവാൻ പ്രതിഫലം വാഗ്ദാനം ചെയ്തവരെ കണ്ട് അത് നഷ്ടപ്പെട്ടു എന്ന് പറയുന്നു. മറാഠ രാജ വംശത്തിലെ പിന്മുറക്കാരനാണ് ആ മോതിരം അന്വേഷിച്ച് വന്നത്. അയാൾ അവർക്ക് മോതിരങ്ങൾ വീണ്ടെടുക്കാൻ 48 മണിക്കൂർ സമയം നൽകുന്നു. ജാനകിയുടെ കൂട്ടുകാരി ശ്രേയയുടെ ബന്ധുവായ ഒരു ഡോക്ടറോട് അവർ കാര്യങ്ങൾ പറയുന്നു. അവർ ഡോ സൈമണ്‍ കെ എബ്രഹാമിനെ പരിചയപ്പെടുത്തുന്നു. അയാൾ അവരോട് സംസാരിക്കുന്നതിനിടയിൽ ജാനകിക്ക് ലഭിച്ച മോതിരത്തിന്റെ കാര്യം സംസാരിക്കുന്നു. മൊബൈലിൽ ജാനകി പകർത്തിയ മോതിരത്തിന്റെ ദൃശ്യം കാണുന്ന ആൽബി, തന്റെ കൈവശമുണ്ടായിരുന്ന മോതിരമാണത് എന്ന് തിരിച്ചറിയുന്നു. ആ മോതിരങ്ങളുടെ ചരിത്രം സൈമണ്‍ അവർക്ക് വിവരിക്കുന്നു. ആ മോതിരമണിഞ്ഞ് 15 ദിവസങ്ങൾക്കുള്ളിൽ അത് തിരിച്ച് മാറിയിട്ടിലെങ്കിൽ പിന്നീടവർക്ക് സ്വന്തം രൂപം തിരികെ ലഭിക്കില്ല എന്ന് പറയുന്നു. അവരുടെ ശരീരങ്ങൾ പരസ്പരം മാറിയിട്ട് അന്നേക്ക് പതിനഞ്ചാം ദിവസമായിരുന്നു. അവർ തങ്ങളുടെ വീട്ടിലെത്തി മോതിരങ്ങൾ പരസ്പരം മാറിയിടുവാൻ തീരുമാനിക്കുന്നു. മോതിരമെടുക്കാൻ വീട്ടിലെത്തുന്ന ആൽബി കാണുന്നത് വീട്ടിൽ കെട്ടിയിരിക്കുന്ന വിക്കുവിനെയാണ്. രമേഷും സുരേഷുമാണത് ചെയ്തതെന്നും അവർ അന്വേഷിക്കുന്നത് മോതിരമാണെന്നും മനസിലാക്കുന്നു. ആൽബി തന്റെ മോതിരം വീട്ടിൽ നിന്നും തപ്പിയെടുക്കുന്നു. വിക്കുവിൽ നിന്നും ജാനകിയുടെ ഫ്ലാറ്റ് മനസ്സിലാക്കുന്ന സുരേഷും രമേഷും ആൽബിയുടെ രൂപത്തിലുള്ള ജാനകിയെ തട്ടിക്കൊണ്ട് പോകുകയും, ആൽബിയോട് മോതിരവുമായി വന്നാൽ അവളെ മോചിപ്പിക്കാം എന്ന് പറയുകയും ചെയ്യുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

മോതിരവുമായി എത്തുന്ന ആൽബി കാണുന്നത് കെട്ടിയിട്ടിരിക്കുന്ന രമേഷിനെയും സുരേഷിനേയുമാണ്. ജാനകിയെ മോതിരം തേടി വന്നവർ തട്ടിക്കൊണ്ടു പോയി എന്ന് അവർ പറയുന്നു. ആൽബിക്ക് അവരുടെ ഫോണ്‍ കിട്ടുന്നു. മോതിരവുമായി ചെല്ലുന്ന ആൽബി അത് ഒരു തവണ മാറ്റി അണിയാൻ തങ്ങളെ അനുവദിക്കണമെന്ന് അവരോട് പറയുന്നു. എന്നാൽ അത് സമ്മതിക്കാതെ അവർ ആൽബിയെ അടിച്ച് വീഴ്ത്തി പോകുവാൻ തുടങ്ങുന്നു. വിക്കു അയാളുടെ കാലുപിടിച്ച് അപേക്ഷിക്കുന്നുവെങ്കിലും അവരത് സമ്മതിക്കാതെ പോകുന്നു. അതിനിടയിൽ വിക്കു അയാളുടെ പോക്കറ്റിൽ നിന്നും മോതിരം അടിച്ചു മാറ്റിയിരുന്നു. ആ മോതിരം മാറ്റിയിടുന്ന അവർക്ക് തങ്ങളുടെ പഴയ രൂപം തിരകെ ലഭിക്കുന്നു. മോതിരം നഷ്ടപ്പെട്ടു എന്നറിയുന്ന അവർ തിരികെ വരുമ്പോൾ ആൽബി അവരെ നേരിടുന്നു. വിക്കു പോലീസിനെ വിളിക്കുന്നു. പോലീസെത്തി അവരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ മോതിരങ്ങൾ ആൽബിയും ജാനകിയും കൈമാറുന്നു. മോതിരങ്ങൾ വീണ്ടും മ്യൂസിയത്തിൽ എത്തുന്നു.

Audio & Recording

സൗണ്ട് എഫക്റ്റ്സ്: 
ഓഡിയോഗ്രാഫി: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
സൌണ്ട് എഞ്ചിനിയർ: 

ചമയം

ഹെയർസ്റ്റൈലിസ്റ്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സംഘട്ടനം: 
അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 
ക്യാമറ യൂണിറ്റ്: 
ക്യാമറ സംഘം / സഹായികൾ: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 
ഗാനലേഖനം: 
കാസറ്റ്സ് & സീഡീസ്: 
റീ-റെക്കോഡിങ്: 
ഓർക്കെസ്ട്ര: 
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
സ്റ്റുഡിയോ: 
ഡി ഐ സ്റ്റുഡിയോ: 
സെൻസർ സ്ക്രിപ്റ്റ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
നിർമ്മാണ നിർവ്വഹണം: 
ഫിനാൻസ് കൺട്രോളർ: 

സെക്കന്റ് യൂണിറ്റ്

സെക്കന്റ് യൂണിറ്റ് ക്യാമറ: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 
സ്റ്റിൽ അസിസ്റ്റന്റ്: 
ഫോക്കസ് പുള്ളേസ്: 

Mess

മെസ്: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കന്നിമലരേ കണ്ണിനഴകേ

ബി കെ ഹരിനാരായണൻദീപക് ദേവ്നജിം അർഷാദ്,ദീപക് ദേവ്,ഗായത്രി സുരേഷ്
2

അമ്പട ഞാനേ

ബി കെ ഹരിനാരായണൻദീപക് ദേവ്ദീപക് ദേവ്,സന്നിധാനന്ദൻ
3

ജീവിതം മായപ്പമ്പരം

ബി കെ ഹരിനാരായണൻദീപക് ദേവ്റോണി ഫിലിപ്പ്,ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി),ദീപക് ദേവ്
4

ഇത് പൊളിക്കും

ബി കെ ഹരിനാരായണൻദീപക് ദേവ്ബാലു വർഗീസ്
Submitted 10 years 6 months ago byNeeli.
Contribution Collection: 
ContributorsContribution
added film page with main details
കഥാസാരവും കൂടുതൽ വിവരങ്ങളും ചേർത്തു