ദൃശ്യം 2

Released
Drishyam 2
Tagline: 
The Resumption
Drishyam 2
Drishyam 2

കഥാസന്ദർഭം: 

കൊല്ലപ്പെട്ടയാളുടെ മൃതദേഹം കിട്ടാത്തതിനാൽ കൊലക്കേസിൽ നിന്നു രക്ഷപ്പെട്ട തന്നെയും കുടുംബത്തെയും കുടുക്കാൻ  നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, വർഷങ്ങൾക്കുശേഷം,  മൃതദേഹാവശിഷ്ടങ്ങൾ  കണ്ടെടുത്ത പോലീസിനെ തോല്പിക്കാൻ,  മുൻകൂട്ടി തന്നെ  കരുക്കളും തന്ത്രവും മെനഞ്ഞ് കാത്തിരുന്ന സമർത്ഥനായ ഒരു നാട്ടിൻപുറത്തുകാരൻ്റെ  കഥ.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 19 February, 2021

Actors & Characters

Cast: 
ActorsCharacter
ജോർജുകുട്ടി
റാണി
അഞ്ജു
അനു
ഗീത പ്രഭാകർ
ഐ ജി തോമസ് ബാസ്റ്റിൻ
പ്രഭാകർ
സരിത
വിനയചന്ദ്രൻ
സാബു
ജോസ്
ജോസിന്റെ അമ്മ
രാജൻ
മേരി
സി ഐ ഫിലിപ്പ്
ഡി വൈ എസ് പി രഘുറാം
ജഡ്ജ്
അഡ്വ ശാന്തി
എസ് ഐ ആന്റണി
റാണിയുടെ അമ്മ
റാണിയുടെ സഹോദരൻ
ഫോറൻസിക് സർജൻ
അഡ്വ ജനാർദ്ദനൻ
സുലൈമാൻ
രഘു
തഹസീൽദാർ
ഡോ രഞ്ജിനി ദേവ്
ഡി ജി പി ജയകൃഷ്ണൻ
വിനയചന്ദ്രന്റെ മകൾ
പത്രോ
അസിസ്റ്റന്റ് സർജൻ 1
അസിസ്റ്റന്റ് സർജൻ 2
രമേശൻ
രമേശന്റെ ഭാര്യ
രമേശന്റെ മകൻ റിജു
ജ്യോതിഷ്
ബിനുരാജ്
രോഹിത്
അനുവിന്റെ സുഹൃത്ത് 1
അനുവിന്റെ സുഹൃത്ത് 2
അനുവിന്റെ സുഹൃത്ത് 3
അനുവിന്റെ സുഹൃത്ത് 4
അനുവിന്റെ സുഹൃത്ത് 5
അനുവിന്റെ സുഹൃത്ത് 6
തിയെറ്റർ സ്റ്റാഫ് 1
തിയെറ്റർ സ്റ്റാഫ് 2
ടീച്ചർ
ന്യൂസ്പേപ്പർ ഏജന്റ്
ഐ ജി യുടെ ഭാര്യ
റോയ്
റോയ് ടെ ഭാര്യ
റാണി വിഷൻ കേബിൾ ടിവി സ്റ്റാഫ്
സി സി ടി വി ടെക്കനീഷൻ
സോമൻ
ഓട്ടോ ഡ്രൈവർ 1
ഓട്ടോ ഡ്രൈവർ 2
ഓട്ടോ ഡ്രൈവർ 3
ഓട്ടോ ഡ്രൈവർ 4
ഓട്ടോ ഡ്രൈവർ 5
പോലീസുകാരൻ 1
പോലീസുകാരൻ 2
പോലീസുകാരൻ 3
പോലീസുകാരൻ 4
പോലീസുകാരൻ 5
രവി (പണിക്കാരിൽ ഒരാൾ )
പണിക്കാരൻ 2
പണിക്കാരൻ 3
കോടതിയിലെ ക്ലാർക്ക്
കോടതി സ്റ്റാഫ്
ശശി
ബൈക്ക് സെയിൽസ്മാൻ
മാർട്ടിൻ
പ്രതി
പാൽ സൊസൈറ്റി സ്റ്റാഫ്

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

ഈ സിനിമ ആമസോൺ പ്രൈമിൽ 2021 ഫെബ്രുവരി 19നു റിലീസ് ചെയ്തു.

കഥാസംഗ്രഹം: 

മുൻ ഐജി  ഗീത പ്രഭാകറിൻ്റെ  (ആശാ ശരത്)  മകൻ വരുൺ പ്രഭാകറിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണം, മതിയായ തെളിവുകൾ ഇല്ലാത്തതിനാലും വരുണിൻ്റെ മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനാലും,   പാതി വഴിയിൽ മുടങ്ങിയിട്ട് 6 വർഷങ്ങളായി.  ആ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ജോർജ്കുട്ടി (മോഹൻലാൽ) ഇപ്പോൾ തീയറ്റർ ഉടമയാണ്. കൂടാതെ പുതിയൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ്.

തൻ്റെ മകൾ അബദ്ധത്തിൽ കൊന്ന വരുണിൻ്റെ മൃതദേഹം, 2013 ആഗസ്റ്റ് 3 ന് രാത്രി,  പണി നടന്നു കൊണ്ടിരുന്ന രാജാക്കാട് പോലീസ്റ്റേഷൻ്റെ തറയിലാണ് താൻ കുഴിച്ചിട്ടതെന്ന രഹസ്യം ജോർജ്കുട്ടി ഒരാളോടുപോലും പറഞ്ഞിട്ടില്ല. എന്നാൽ, അന്നു രാത്രി അയാൾ  മൺവെട്ടിയുമായി പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നു പുറത്തേക്കു വരുന്നത് കണ്ട ഒരാളുണ്ടായിരുന്നു:  തൻ്റെ ഭാര്യാസഹോദരനെ കൊന്ന കേസിൽ പോലീസിനു പിടികൊടുക്കാതെ ഓടുന്നതിനിടയിൽ സ്റ്റേഷൻ കെട്ടിടത്തിൻ്റെ സമീപമെത്തിയ ജോസ് (അജിത് കൂത്താട്ടുകുളം). അയാളെ, പക്ഷേ, പിന്നീട്  പൊലീസ് പിടികൂടുന്നു.

ജോർജ്കുട്ടിയുടെ മകൾ അഞ്ജു  (അൻസിബ) പഴയ സംഭവത്തിൻ്റെ പേടിപ്പെടുത്തുന്ന ഓർമ്മകളിൽ നിന്ന് ഇനിയും മുക്തയായിട്ടില്ല. അതു കാരണം അപസ്മാര രോഗവും അവളെ പിടികൂടിയിട്ടുണ്ട്. മകളുടെ വിവാഹം നടക്കാത്തതിൽ ജോർജ്കുട്ടിയുടെ ഭാര്യ റാണി (മീന) ദുഃഖിതയാണ്. അയല്ക്കാരിയായ സരിതയാണ് (അഞ്ജലി നായർ) അവരുടെ ആശ്വാസം. 

ജോർജ്കുട്ടി പലപ്പോഴും വീട്ടിലുണ്ടാവാറില്ല. താനെഴുതി പ്രസിദ്ധീകരിച്ച ദൃശ്യം എന്ന നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി തിരക്കഥാകൃത്തായ വിനയചന്ദ്രനെ (സായ്കുമാർ) കാണുവാനും മറ്റുമായി അയാൾ ഇടയ്ക്കിടെ പോകും. അയാളില്ലാത്തപ്പോഴൊക്കെ  സരിത, റാണിക്ക് കൂട്ടുകിടക്കാൻ രാത്രിയിൽ വരാറുണ്ട്. തൻ്റെ ദുഃഖങ്ങൾ പറയുന്ന കൂട്ടത്തിൽ, അഞ്ജു വരുണിനെ കൊന്ന കാര്യം ഒരിക്കൽ റാണി അബദ്ധത്തിൽ  സരിതയോടു പറയുന്നു. 

ഗീതാ പ്രഭാകറിൻ്റെ ആവശ്യപ്രകാരം,  ജോർജ്കുട്ടിയുടെ കുടുംബത്തെ നിരീക്ഷിക്കാനും വരുണിൻ്റെ മൃതദേഹം എവിടെയാണ് കുഴിച്ചിട്ടതെന്ന് ജോർജ്കുട്ടിയിൽ നിന്ന് ചോർത്താനും, അവരുടെ സുഹൃത്തും IG യുമായ തോമസ് ബാസ്റ്റിൻ (മുരളി ഗോപി) നിയമിച്ച ഷാഡോ പൊലീസുകാരാണ് സരിതയും ഭർത്താവും.  ജോർജ്കുട്ടിയുടെ വീട്ടിൽ വോയ്സ് റെക്കോർഡറുകളും അവർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ബുദ്ധിമാനായ ജോർജ്കുട്ടി ആ രഹസ്യം റാണിയോടു പോലും പറയുന്നില്ല.

ഇതിനിടയിൽ, ജയിൽ മോചിതനായ ജോസ്,  സുലൈമാൻ്റെ (കോഴിക്കോട് നാരായണൻ നായർ) ചായക്കടയിൽ നടക്കുന്ന ചർച്ചകളിൽ നിന്ന്, പഴയ കഥകൾ അറിയുകയും താൻ ജോർജ്കുട്ടിയെ കണ്ട രാത്രിയിൽ അയാൾ  പോലീസ് സ്റ്റേഷൻ്റെ തറയിൽ   മൃതദേഹം കുഴിച്ചിടുകയായിരുന്നെന്ന് അനുമാനിക്കുകയും ചെയ്യുന്നു. ഗീത പ്രഭാകർ നല്കിയ പണത്തിനു പകരമായി അയാൾ ആ രഹസ്യം പോലീസിനു കൈമാറുന്നു. 

പോലീസ് സ്റ്റേഷൻ്റെ തറ കുഴിക്കുമ്പോൾ ലഭിക്കുന്ന  മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയിൽ വരുണിൻ്റെതാണെന്ന് സ്ഥിരീകരിക്കുന്നു. തുടർന്ന് അടുത്ത ദിവസം അമശിഷ്ടങ്ങൾ DNA ടെസ്റ്റിന് അയയ്ക്കുന്നു. ജോർജ്കുട്ടിയെ അറസ്റ്റ് ചെയ്ത്   കോടതിയിൽ ഹാജരാക്കുന്നു.  എന്നാൽ അതോടെ  കാര്യങ്ങൾ മാറിമറിയുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

DNA റിപ്പോർട്ടിൽ മൃതദേഹാവശിഷ്ടങ്ങൾ വരുണിൻ്റെതല്ലെന്ന് തെളിയുന്നു. ജോർജുകുട്ടി മോചിതനാവുന്നു. 

ഇതിനിടെ, അവിടെത്തുന്ന വിനയചന്ദ്രൻ,   ജോർജ്കുട്ടി തൻ്റെ സിനിമയ്ക്ക് നിർദ്ദേശിച്ച ക്ലൈമാക്സ് വെളിപ്പെടുത്തുന്നു. അതിൽ നിന്നും ഗീതയും ബാസ്റ്റിനും നടന്നതെന്തെന്ന് ഊഹിക്കുന്നു:

വർഷങ്ങൾക്കു മുൻപു തന്നെ, ഒരു സെമിത്തേരി ജീവനക്കാരനെ സ്വാധീനിച്ച്, വരുണുമായി സാമ്യമുള്ള, തലയടിച്ചു കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ ജോർജ്കുട്ടി സംഘടിപ്പിച്ചിരുന്നു. വരുണിൻ്റെ അവശിഷ്ടങ്ങൾ കിട്ടിയതറിഞ്ഞ അയാൾ അതു സൂക്ഷിക്കുന്ന സർക്കാർ ആശുപത്രിയിലെത്തുന്നു. അവിടുത്തെ സെക്യൂരിറ്റിയെ അയാൾ നേരത്തേ തന്നെ പരിചയപ്പെട്ടിരുന്നു. സെക്യൂരിറ്റിക്ക് മദ്യം നല്കി മയക്കിയ ശേഷം   താക്കോൽ എടുക്കുന്ന  ജോർജ്കുട്ടി  വരുണിൻ്റെ അവശിഷ്ടങ്ങൾക്കു പകരം തൻ്റെ കൈയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ അവിടെ വയ്ക്കുന്നു - പിറ്റേന്ന് DNA ടെസ്റ്റിന് കൊണ്ടുപോകാൻ പാകത്തിൽ.

കേസിൽ തോറ്റതിൻ്റെ പിറ്റേന്ന്  രാവിലെ ഒരു ചെറിയ  പായ്ക്കറ്റ് ഗീതയ്ക്ക് കിട്ടുന്നു. വരുണിൻ്റെ ഇനിയും നടക്കാത്ത മരണാനന്തരകർമ്മങ്ങൾക്കുള്ള   അസ്ഥിക്കഷണങ്ങളായിരുന്നു ആ പായ്ക്കറ്റിൽ.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
പ്രി-മിക്സിങ് എഞ്ചിനിയർ: 
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): 
ഫോളി ആർട്ടിസ്റ്റ്: 

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 
കോസ്റ്റ്യൂം/ആർടിസ്റ്റ്: 

Video & Shooting

സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 
ക്യാമറ സംഘം / സഹായികൾ: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 
മ്യൂസിക് കണ്ടക്റ്റർ: 
മ്യൂസിക് അറേ‌ഞ്ചർ: 
ഓർക്കെസ്ട്ര: 
ഗിറ്റാർ
വയലിൻ
വയലിൻ
വയലിൻ
വയലിൻ
വയലിൻ
വയലിൻ
വിയോള
വിയോള
വിയോള
വിയോള
വിയോള
വിയോള
വിന്റ്
ചെല്ലോ
കോൺട്രാ ബാസ്

Technical Crew

എഡിറ്റിങ്: 
ആനിമേഷൻ & VFX: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
അസിസ്റ്റന്റ് ക്യാമറ: 
അസോസിയേറ്റ് കലാസംവിധാനം: 
VFX പ്രൊഡക്ഷൻ ഹെഡ്: 
VFX സൂപ്പർവൈസർ: 
സബ്ടൈറ്റിലിംഗ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 
നിർമ്മാണ നിർവ്വഹണം: 
ഫിനാൻസ് കൺട്രോളർ: 
ലൊക്കേഷൻ മാനേജർ: 
ഫിനാൻഷ്യൽ മാനേജർ: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 
പി ആർ ഒ: 
ഫോക്കസ് പുള്ളേസ്: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഒരേ പകൽ

വിനായക് ശശികുമാർഅനിൽ ജോൺസൺസോനോബിയ സഫർ