ചാപ്പ
ക്രൂരമായ കൊളോണിയൽ അടിമത്തവ്യവസ്ഥയുടെ പച്ചയായ ജീവിതപ്പകർപ്പായിരുന്നു ഈ സിനിമ.
എല്ലാ ദിവസവും രാവിലെ ചാപ്പയ്ക്ക് വേണ്ടി പോയി പരാജയപ്പെട്ട്, വല്ലപോഴും മാത്രം ചാപ്പ കിട്ടി ജോലി ചെയ്തു കഷ്ടിച്ച് ജീവിച്ചുപോകുന്ന ഒരാളുടെ ജീവിതമായിരുന്നു ചാപ്പയുടെ പ്രമേയം.
Actors & Characters
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പി എ ബക്കർ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 982 |
കഥ സംഗ്രഹം
1930കളിലെ കൊച്ചി തുറമുഖത്തിലെ ഒരു സ്ഥലത്ത്, കൊടുംവെയിലിനെ വകവയ്ക്കാക്കാതെ തൊഴിലില്ലാത്ത ഒരുകൂട്ടം തൊഴിലാളികൾ ഒത്തുകൂടുന്നു, മൂപ്പൻ (മധ്യസ്ഥൻ) വന്ന് ചാപ്പ (ടോക്കൺ) എറിയുന്നതിനായി അവർ കാത്തിരിക്കുന്നു. അവരിൽ കുറച്ചുപേർക്ക് മാത്രമേ ആ ചാപ്പ ലഭിക്കുകയുള്ളൂ, അതുവഴി തുറമുഖത്ത് ഒരു ദിവസം ജോലി ചെയ്യാൻ അവർക്കാവും. ഈ ചാപ്പകൾ ലഭിക്കാനായി അവർക്ക് പരസ്പരം പോരാട്ടം തന്നെ നടത്തണം.
ഭാഗ്യവും ശക്തിയുമുള്ളവർക്ക് ചാപ്പ ലഭിക്കും, മറ്റുള്ളവർ നിരാശയോടെ അവരവരുടെ വീടുകളിലേക്ക് മടങ്ങുന്നു. അസീസ് എന്ന തൊഴിലാളി ഈ അത്യാചാരത്തിനെതിരെ ശബ്ദമുയർത്തുന്നു. ഇതാദ്യമായാണ് മൂപ്പനെതിരെ ഒരു ശബ്ദം. ഇതുകേട്ട തൊഴിലാഴികൾ തമ്മിൽ തമ്മിൽ കുശുകുശുക്കുന്നു.
ഇതിനെതിരെ മൂപ്പൻ അതിശക്തമായി പ്രതികരിക്കുന്നു. തൊഴിലാളികൾക്കുള്ള മനുഷ്യാവകാശം മാത്രമാണ് അസീസ് ആവശ്യപ്പെട്ടത് എന്ന വസ്തുത കണ്ടില്ലെന്നു നടിച്ച് മൂപ്പൻ അസീസിനെ ആ കൂട്ടത്തിൽ നിന്നു പുറത്താക്കുകയും മറ്റുള്ളവരോട് ഈ പ്രവൃത്തി പാടില്ല എന്ന് കട്ടായം പറയുകയും ചെയ്യുന്നു.
അസീസിനെപ്പോലെ മൂപ്പനെ ധിക്കരിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. മൂപ്പൻ അസീസിനെതിരെയുള്ള പ്രവൃത്തികൾ അവിടെ നിർത്തുന്നില്ല. അയാൾ അസീസിനെയും കുടുംബത്തെയും ഉപദ്രവിക്കുന്നു. അവർ പിന്നീട് ഒരുപാട് കഷ്ടപ്പെടുന്നു. തൻ്റെ സഹപ്രവർത്തകർക്ക് വേണ്ടി അസീസ് അവസാനം മൂപ്പനെ കൊല്ലുന്നു.
ഇരുപതു വർഷത്തെ ജയിൽവാസത്തിനു ശേഷം തിരികെയെത്തുന്ന അസീസ് തുറമുഖത്തിന്റെ വികസനവും തൊഴിലാളികളുടെ ജീവിതശൈലിയിലെ പുരോഗതിയും കണ്ട് അദ്ഭുതപ്പെടുകയാണ്. തൊഴിലാളികൾക്ക് വേണ്ടി ആദ്യമായി ശബ്ദമുയർത്തിയത് താനായിരുന്നല്ലോ എന്നോർത്ത് അയാൾക്ക് സന്തോഷം തോന്നുന്നു. കൂടുതൽ കൂടുതൽ സൗകര്യങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടി തൊഴിലാളികൾ ഇപ്പോഴും പ്രക്ഷോഭം നടത്തുന്നതായി അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുന്നു.
അസീസ് അറബിക്കടലിന്റെ തീരത്ത് മരിക്കുകയും അയാളുടെ സിരകളിലെ രക്തം ലോകം മുഴുവൻ പരക്കുകയും ചെയ്യുന്നു എന്നു സൂചിപ്പിച്ചു കൊണ്ട് ചിത്രം അവസാനിക്കുന്നു.
Video & Shooting
സംഗീത വിഭാഗം
Technical Crew
പബ്ലിസിറ്റി വിഭാഗം
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ, ബാനർ, എഡിറ്റർ വിവരങ്ങൾ |