ദേവാനന്ദ്

Devanand
Date of Birth: 
Thursday, 9 August, 1973
പ്രതാപ് ചന്ദ്രന്‍ 
പ്രതാപ്
ആലപിച്ച ഗാനങ്ങൾ:37

ചലച്ചിത്ര പിന്നണിഗായകൻ. 1973 ആഗസ്റ്റില്‍ ജനനം , പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞനായ വൈക്കം വാസുദേവന്‍ നമ്പൂതിരിയാണു പിതാവ്. അമ്മ ശ്രീമതി ലീലാവതി. ജ്യേഷ്ഠന്‍ വൈക്കം ജയചന്ദ്രന്‍ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞനാണ്.

സ്കൂള്‍ കോളേജ് തലങ്ങളില്‍ ഗാനാലാപനത്തിനു നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. തരണി നാരായണന്‍ നമ്പൂതിരി രചിച്ച 'ശിവം' എന്ന ഭക്തിഗാന ആല്‍ബത്തില്‍ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതശിക്ഷണത്തില്‍ പത്ത്  പാട്ടുകള്‍ പാടിയാണു ദേവാനന്ദ് പ്രൊഫഷണല്‍ സംഗീതരംഗത്തേയ്ക്കു പ്രവേശിയ്ക്കുന്നത്. പിന്നീട് ശരത്ത് സംഗീതം ചെയ്തഓണംപൊന്നോണം എന്ന ആല്‍ബത്തില്‍ പാടി. 2000 -ല്‍ ഒ എന്‍ വിയുടെ രചനയില്‍ ദേവരാജന്‍ സംഗീതം ചെയ്ത 'ജ്വാല'യില്‍ പാടാനവസരം ലഭിച്ചു. 

പിതാവിന്റെ സഹപാഠിയും (RLV Music College 1961 Batch) സുഹൃത്തും ആയ കെ ജെ യേശുദാസാണ്  "ഇവനു കഴിവുണ്ടെന്നു തോന്നുകയാണെങ്കില്‍ മാത്രം എന്തെങ്കിലും അവസരം കൊടുക്കുക" എന്നു നിഷ്ക്കര്‍ഷിച്ച് ദേവാനന്ദിനെ വിദ്യാസാഗറിനു പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് 2002-ല്‍ മീശമാധവന്‍ എന്ന ഹിറ്റ് ചിത്രത്തില്‍ 'കരിമിഴിക്കുരുവിയെകണ്ടീല' എന്ന ഹിറ്റ് ഗാനവുമായി ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം. പിന്നീടുള്ള വര്‍ഷങ്ങളില്‍ ദിലീപ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയറാം, ടൊവിനോ തുടങ്ങി അനേകം നടന്മാര്‍ക്കു വേണ്ടി പാടി.
തമിഴ്, തെലുങ്ക് ഭാഷകളിലും പിന്നണി പാടിയിട്ടുണ്ട്.

പ്രതാപ് ചന്ദ്രന്‍ എന്ന പേരില്‍ കരിയര്‍ തുടങ്ങിയ അദ്ദേഹം "ക്ലാസ്സ്മേറ്റ്സ്" എന്ന സിനിമ മുതല്‍ ദേവാനന്ദ് എന്ന പേരു സ്വീകരിച്ചു.

ഭാര്യ: കീര്‍ത്തി, മക്കള്‍: ശ്രീശേഷ്‌, ശിവേഷ്

ഫേസ്ബുക്ക്പ്രൊഫൈൽ 
 

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ജ്വാല ജ്വാലദൂരദർശൻ പാട്ടുകൾഒ എൻ വി കുറുപ്പ്ജി ദേവരാജൻ
തിങ്കൾക്കുറിതൊട്ടും തുടുതുമ്പക്കുടമിട്ടുംഒരു മറവത്തൂർ കനവ്ഗിരീഷ് പുത്തഞ്ചേരിരവീന്ദ്രൻ 1998
പാട്ടുപഠിക്കണെങ്കിൽപ്രണയവർണ്ണങ്ങൾസച്ചിദാനന്ദൻ പുഴങ്കരവിദ്യാസാഗർ 1998
അമ്മനക്ഷത്രമേരണ്ടാം ഭാവംഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 2001
കരിമിഴിക്കുരുവിയെ കണ്ടീലാ (D)മീശമാധവൻഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർകാപി 2002
കാടിറങ്ങി ഓടി വരുമൊരുസി ഐ ഡി മൂസഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 2003
സൗപർണ്ണികസദാനന്ദന്റെ സമയംയൂസഫലി കേച്ചേരിമോഹൻ സിത്താര 2003
ഓടിക്കളിക്കുമ്പോൾ ഞാനോടുംസൗദാമിനിപി ഭാസ്ക്കരൻജെറി അമൽദേവ് 2003
അന്നക്കിളി നീയെന്നിലെഫോർ ദി പീപ്പിൾകൈതപ്രംജാസി ഗിഫ്റ്റ് 2004
തൊട്ടുരുമ്മിയിരിക്കാൻരസികൻഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 2004
സുഖമോ മായാസാന്ത്വനം - Dസിംഫണികൈതപ്രംദീപക് ദേവ് 2004
കൊഞ്ചെടി പെണ്ണെസിംഫണികൈതപ്രംദീപക് ദേവ് 2004
കുക്കു കുക്കു കുക്കു കുറുകും കുയിലേആലീസ് ഇൻ വണ്ടർ‌ലാൻഡ്ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 2005
ജിന്നിന്റെ കോട്ട കാണാന്‍ദൈവനാമത്തിൽഒ വി അബ്ദുള്ളറ്റി സി ഉമ്മര്‍ 2005
അറിയാതെ ഇഷ്ടമായിപാണ്ടിപ്പടചിറ്റൂർ ഗോപിസുരേഷ് പീറ്റേഴ്സ് 2005
അറിയാതെ ഇഷ്ടമായി(m)പാണ്ടിപ്പടചിറ്റൂർ ഗോപിസുരേഷ് പീറ്റേഴ്സ് 2005
ഒരു പടപ്പാട്ടിന്റെപൗരൻഗിരീഷ് പുത്തഞ്ചേരിരഘു കുമാർ 2005
വേനൽവനികയിൽആനച്ചന്തംപി സി അരവിന്ദൻജയ്സണ്‍ ജെ നായർ 2006
കാത്തിരുന്ന പെണ്ണല്ലേക്ലാസ്‌മേറ്റ്സ്വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾഹംസാനന്ദി,കല്യാണി 2006
എന്താണെന്നെന്നോടൊന്നുംഗോൾവയലാർ ശരത്ചന്ദ്രവർമ്മവിദ്യാസാഗർമോഹനം 2007