താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sphadikam george
Sphadikam George-Actor
ജോർജ്ജ് ആന്റണി

മലയാള ചലച്ചിത്ര നടൻ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. ഒരു ഓയിൽ കമ്പനിയിൽ ഉണ്ടായിരുന്ന ഉയർന്ന ജോലി ഉപേക്ഷിച്ചതിനുശേഷമാണ് ജോർജ്ജ് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1993-ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് തുടക്കം. ആ വർഷം തന്നെ ചെങ്കോൽ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് ആറോളം സിനിമകളിൽ അഭിനയിച്ചതിനുശേഷം 1995-ൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി അഭിനയിച്ചതോടെയാണ് ജോർജ്ജ് പ്രശസ്തനാകുന്നത്. ആ സിനിമയോടുകൂടി അദ്ദേഹത്തിന് സ്ഫടികം ജോർജ്ജ് എന്ന പേര് ലഭിച്ചു.

 തുടർന്ന് മലയാള സിനിമകളിലെ പ്രധാന വില്ലൻമാരിലൊരാളായി സ്ഫടികം ജോർജ്ജ് മാറി. 120-ൽ അധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 2007--ൽ ഹലോ എന്ന സിനിമയിൽ സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നുമാറി കോമഡിറോൾ ചെയ്തുകൊണ്ട് അതും തനിയ്ക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. പിന്നീട് പല സിനിമകളിലും സ്ഫടികം ജോർജ്ജ് തമാശ വേഷങ്ങൾ ചെയ്തു. 2018- ൽ ഇറങ്ങിയ കാർബൺ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അച്ഛനായുള്ള ജോർജ്ജിന്റെ അഭിനയം പ്രേക്ഷക പ്രീതിനേടി.

സ്ഫടികം ജോർജ്ജിന്റെ ഭാര്യയുടെ പേര് ത്രേസ്യാമ്മ, ജോർജ്ജ് - ത്രേസ്യാമ്മ ദമ്പതികൾക്ക് അഞ്ച് മക്കളാണുള്ളത്. അവർ- അശ്വതി, അനു, അജൊ, അഞ്ജലി, അഞ്ജു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മുഖചിത്രം പരേഡ് സീനിലെ പോലീസ് ഓഫീസർസുരേഷ് ഉണ്ണിത്താൻ 1991
ചെങ്കോൽസിബി മലയിൽ 1993
കന്യാകുമാരിയിൽ ഒരു കവിത തിരുവട്ടാർ മണിവിനയൻ 1993
പക്ഷേമോഹൻ 1994
സ്ഫടികം പുലിക്കോടൻഭദ്രൻ 1995
തുമ്പോളി കടപ്പുറംജയരാജ് 1995
ദി പോർട്ടർപത്മകുമാർ വൈക്കം 1995
ശിപായി ലഹള ഇൻസ്പെക്ടർവിനയൻ 1995
സാദരം എസ് പിജോസ് തോമസ് 1995
രഥോത്സവംപി അനിൽ,ബാബു നാരായണൻ 1995
ഹൈവേ ഐ ജിജയരാജ് 1995
പുതുക്കോട്ടയിലെ പുതുമണവാളൻ ശ്രീധരനുണ്ണിറാഫി - മെക്കാർട്ടിൻ 1995
കാഞ്ഞിരപ്പള്ളി കറിയാച്ചൻജോസ് തോമസ് 1996
മാൻ ഓഫ് ദി മാച്ച് ഇൻസ്പെക്ടർ കൃഷ്ണകുമാർജോഷി മാത്യു 1996
സ്വർണ്ണകിരീടം സേതുരാമയ്യർവി എം വിനു 1996
കിംഗ് സോളമൻബാലു കിരിയത്ത് 1996
ദി പ്രിൻസ് രാജശേഖരൻസുരേഷ് കൃഷ്ണ 1996
കുടുംബ കോടതി ഇമ്പിച്ചി (പാര്‍വതിയുടെ സഹോദരന്‍ )വിജി തമ്പി 1996
അഴകിയ രാവണൻ സിനിമാനടൻകമൽ 1996
പടനായകൻനിസ്സാർ 1996
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.