ചിത്ര

Chithra
Date of Birth: 
Thursday, 25 February, 1965
Date of Death: 
Saturday, 21 August, 2021

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1965 ഫെബ്രുവരി 25ന് മാധവന്റെയും ദേവിയുടെയും മകളായി ജനിച്ചു. കൊച്ചി ഗവണ്മെന്റ് ഗേഴ്സ് സ്കൂളിലായിരുന്നു ചിത്ര ആദ്യം പഠിച്ചത്. റെയിൽവേയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന അച്ഛന് മൈലാപ്പൂരിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയതിനാൽ പിന്നീട് ICF Higher secondary school, ചെന്നൈയിൽ ആയിരുന്നു ചിത്ര പഠിച്ചത്. ആറുവയസ്സുള്ളപ്പോൾ അപൂർവരാഗങ്ങൾ എന്ന തമിഴ് ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽഭിനയിച്ചുകൊണ്ടാണ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. സിനിമയിൽ തിരക്കായതോടെ പത്താംക്ലാസ്സോടെ പഠനം അവസാനിപ്പിച്ചു. 

1983-ൽ ആട്ടക്കലാശം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായതോടെയാണ് ചിത്ര മലയാളത്തിൽ പ്രശസ്തയാകുന്നത്. ഒരു നല്ലെണ്ണയുടെ പരസ്യമോഡലായി നിന്നതിനാൽ ആ കാലത്ത് "നല്ലെണ്ണൈ ചിത്ര" എന്ന പേരിലും അറിയപ്പെട്ടിരുന്നു. തുടർന്ന് നൂറോളം മലയാളചിത്രങ്ങളിൽ ചിത്ര അഭിനയിച്ചു. പഞ്ചാഗ്നി,ഒരു വടക്കൻ വീരഗാഥ, അസ്ഥികൾ പൂക്കുന്നു,അമരം,ദേവാസുരം.. എന്നിവയിലെ ചിത്രയുടെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധനേടിയവയാണ്. തെലുങ്കു,കന്നഡ സിനിമകളിലും ചിത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, കൂടുതലും അഭിനയിച്ചത് മലയാളം, തമിഴ് സിനിമകളിലാണ്. സിനിമകൾ കൂടാതെ ചിത്ര സീരിയലുകളിലും അഭിനയിച്ചുവരുന്നു.

1990-ൽ ആയിരുന്നു ചിത്രയുടെ വിവാഹം. ഭർത്താവ് വിജയരാഘവൻ. ഒരു മകൾ മഹാലക്ഷ്മി.

2021 ഓഗസ്റ്റ് 21ന് അന്തരിച്ചു 

 

 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അനുഗ്രഹം വിദ്യാർത്ഥിനിമേലാറ്റൂർ രവി വർമ്മ 1977
വളർത്തുമൃഗങ്ങൾ സർക്കസ് താരംടി ഹരിഹരൻ 1981
നാൻസിസിംഗീതം ശ്രീനിവാസറാവു 1981
ആട്ടക്കലാശം മേരിക്കുട്ടിജെ ശശികുമാർ 1983
സന്ദർഭംജോഷി 1984
ഇവിടെ ഇങ്ങനെ രമജോഷി 1984
പാവം പൂർണ്ണിമ സുശീലബാലു കിരിയത്ത് 1984
മകൻ എന്റെ മകൻജെ ശശികുമാർ 1985
ഒടുവിൽ കിട്ടിയ വാർത്തയതീന്ദ്രദാസ് 1985
മാന്യമഹാജനങ്ങളേഎ ടി അബു 1985
വസന്തസേന നന്ദിനികെ വിജയന്‍ 1985
ആഴിബോബൻ കുഞ്ചാക്കോ 1985
പത്താമുദയം അമ്മിണിക്കുട്ടിജെ ശശികുമാർ 1985
ഒറ്റയാൻക്രോസ്ബെൽറ്റ് മണി 1985
ഉയരും ഞാൻ നാടാകെ രജനിപി ചന്ദ്രകുമാർ 1985
കഥ ഇതുവരെ സൂസിജോഷി 1985
അത്തം ചിത്തിര ചോതിഎ ടി അബു 1986
ഒന്ന് രണ്ട് മൂന്ന്രാജസേനൻ 1986
പഞ്ചാഗ്നി ശാരദടി ഹരിഹരൻ 1986
കാവേരിരാജീവ് നാഥ് 1986