സി ഐ പോൾ

C I Paul
Date of Birth: 
തിങ്കൾ, 21 August, 1944
Date of Death: 
Wednesday, 14 December, 2005

മലയാളചലച്ചിത്രനടൻ.  1944 -ൽ ജനിച്ചു. ആദ്യകാല രാഷ്ട്രീയ പ്രവർത്തകനായിരുന്ന സി ഐ പോൾ ഫാദർ വടക്കന്റെ കർഷകത്തൊഴിലാളി പാർട്ടിയിലെ അംഗമായി പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം അദ്ദേഹത്തിന് നാടകാഭിനയവും ഉണ്ടായിരുന്നു. വി എൽ  ജോസിന്റെ നാടകവേദികളിലൂടെയാണ് സി ഐ പോൾ അഭിനയ രംഗത്തേയ്ക്ക് കടന്നുവരുന്നത്. കലാനിലയത്തിന്റെ നാടകങ്ങളിലെ അഭിനയമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

 1967 ൽ റിലീസ് ചെയ്ത മാടത്തരുവി കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച "മാടത്തരുവി" എന്ന സിനിമയിലെ ഫാദർ ബെനഡിക്ട് ആയി അഭിനയിച്ചുകൊണ്ടാണ് സി ഐ പോൾ സിനിമാഭിനയരംഗത്തേക്കെത്തുന്നത്. സ്വഭാവനടനായിട്ടാണ് ആദ്യകാലത്ത് അഭിനയിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹം വില്ലൻ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും മികച്ചപ്രകടനം കാഴ്ച്ചവെച്ചു. 300 ന് അടുത്ത് സിനിമകളിൽ സി ഐ പോൾ അഭിനയിച്ചിട്ടുണ്ട്. മിഥുനം, ഡാർലിംഗ് ഡാർലിംഗ്... തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷക പ്രീതിനേടിയവയാണ്. നാടകവും സിനിമയും കൂടാതെ ധാരാളം ടി വി സീരിയലുകളിലും സി ഐ പോൾ അഭിനയിച്ചിട്ടുണ്ട്.

2005 ഡിസംബർ 14ന് ഹൃദയസ്തംഭനം മൂലം സി ഐ പോൾ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ നേരത്തെമരിച്ചിരുന്നു. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു.

 

* - ആധികാരികത ഉറപ്പാവേണ്ടതുണ്ട്

 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മാടത്തരുവിപി എ തോമസ് 1967
പാവപ്പെട്ടവൾപി എ തോമസ് 1967
വഴി പിഴച്ച സന്തതിഒ രാമദാസ് 1968
തോമാശ്ലീഹപി എ തോമസ് 1975
അംബ അംബിക അംബാലിക ശന്തനുപി സുബ്രഹ്മണ്യം 1976
വിടരുന്ന മൊട്ടുകൾപി സുബ്രഹ്മണ്യം 1977
ഒരു വർഷം ഒരു മാസം ക്ലീറ്റസ്ജെ ശശികുമാർ 1980
യൗവനം ദാഹംക്രോസ്ബെൽറ്റ് മണി 1980
ചന്ദ്രഹാസം ശേഖരൻബേബി 1980
ഇത്തിക്കര പക്കി സായ്പ്ജെ ശശികുമാർ 1980
കരിപുരണ്ട ജീവിതങ്ങൾ ഭാസ്കരൻജെ ശശികുമാർ 1980
തീനാളങ്ങൾ റോബർട്ട്ജെ ശശികുമാർ 1980
നിഴൽ‌യുദ്ധം ശേഖർബേബി 1981
വഴികൾ യാത്രക്കാർഎ ബി രാജ് 1981
കൊടുമുടികൾ യോഹന്നാൻജെ ശശികുമാർ 1981
വേലിയേറ്റം ദാമുപി ടി രാജന്‍ 1981
സംഘർഷം സന്ധ്യയുടെ അച്ഛൻപി ജി വിശ്വംഭരൻ 1981
തേനും വയമ്പും തോമസ്പി അശോക് കുമാർ 1981
വിഷം കെ പി കെ മേനോൻപി ടി രാജന്‍ 1981
അടിമച്ചങ്ങലഎ ബി രാജ് 1981
Submitted 14 years 5 months ago byKalyanikutty.
Contributors: 
Contribution
https://www.facebook.com/groups/m3dbteam/permalink/1367712829953964/