ഭദ്രൻ

Bhadran Mattel
Bhadran Director
ഭദ്രൻ മാട്ടേൽ
സംവിധാനം:14
കഥ:10
സംഭാഷണം:5
തിരക്കഥ:9

മലയാള ചലച്ചിത്ര സംവിധായകൻ.  1949 നവംബറിൽ കോട്ടയം ജില്ലയിലെ പാലയിൽ ജനിച്ചു. തോമസ് കുട്ടി എന്നായിരുന്നു യഥാർത്ഥ നാമം. തോമസ് മാട്ടേൽ, ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. പാലാ സെന്റ് തോമസ് സ്കൂൾ, ഡോൺ സ്കൂൾ, സെന്റ് ആൽബർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാലത്ത് ഭദ്രൻ സംഗീതം പഠിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന് അത് തുടർന്നുപോകാൻ കഴിഞ്ഞില്ല. കൊച്ചിൻ സെന്റ് ആൽബർട്ട് കോളേജിൽ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. 1974-ൽ ഹരിഹരൻ സംവിധാനം ചെയ്ത രാജഹംസം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ഭദ്രന്റെ തുടക്കം. തുടർന്ന് ഹരിഹരനോടൊപ്പം പന്ത്രണ്ട് സിനിമകളിൽ കൂടി പ്രവർത്തിച്ചു.

ഭദ്രൻ സ്വതന്ത്ര സംവിധായകാനാകുന്നത് 1982-ൽ എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയാണ്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഭദ്രൻ സംവിധാനം ചെയ്ത 13 സിനിമകളിൽ പത്തിലും മമ്മൂട്ടിയൊ,മോഹൻലാലോ ആയിരുന്നു നായകൻമാർ. ഭദ്രന്റെ സിനിമയായ സ്ഫടികം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്.

ഭദ്രന്റെ ഭാര്യ ടെസ്സി. മക്കൾ ടെറി, ജെറി, എമിലി.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ജൂതൻഎസ് സുരേഷ് ബാബു 2019
ഉടയോൻഭദ്രൻ 2005
വെള്ളിത്തിരഭദ്രൻ 2003
ഒളിമ്പ്യൻ അന്തോണി ആദംഭദ്രൻ 1999
യുവതുർക്കിഭദ്രൻ 1996
സ്ഫടികംഭദ്രൻ 1995
അങ്കിൾ ബൺപി ബാലചന്ദ്രൻ 1991
അയ്യർ ദി ഗ്രേറ്റ്മലയാറ്റൂർ രാമകൃഷ്ണൻ 1990
സിദ്ധാർത്ഥ 1988
ഇടനാഴിയിൽ ഒരു കാലൊച്ചഭദ്രൻ 1987
പൂമുഖപ്പടിയിൽ നിന്നെയും കാത്ത്ഭദ്രൻ 1986
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾകെ ടി മുഹമ്മദ് 1984
ചങ്ങാത്തംഭദ്രൻ 1983
എന്റെ മോഹങ്ങൾ പൂവണിഞ്ഞുഭദ്രൻ 1982

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചങ്ങാത്തം ഹോട്ടലിൽ കുടുംബമായി ഭക്ഷണം കഴിക്കുന്നയാൾഭദ്രൻ 1983
പ്രേംനസീറിനെ കാണ്മാനില്ല ഭദ്രൻലെനിൻ രാജേന്ദ്രൻ 1983
ദേവദൂതൻ പത്രപ്രവർത്തകൻസിബി മലയിൽ 2000

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മൈ സ്റ്റോറിരോഷ്നി ദിനകർ 2018