ബാലാജി
മലയാള ചലച്ചിത്ര നടൻ. എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തറയിൽ ജനിച്ചു. ബാലകൃഷ്ണൻ എന്നതാണ് യഥാർത്ഥ നാമം. തമ്പി ഏലിയാസ് (പിൽക്കാലത്ത് പ്രശസ്തനടനായി മാറിയ രവീന്ദ്രൻ) എന്ന സുഹൃത്തുമൊത്ത് നിരവധി അമച്വർ നാടകങ്ങളിൽ വേഷമിട്ടുകൊണ്ടാണ് P.ബാലകൃഷ്ണൻ എന്ന കൗമാരക്കാരൻ അഭിനയകലയുടെ പടവുകളിലേക്ക് ചുവടുവെച്ചത്. യൗവനാരംഭത്തിൽത്തന്നെ ബോംബെയിലേക്ക് ചേക്കേറിയ ഇദ്ദേഹം ദീർഘകാലം Times of Indiaയിലെ ഉദ്യോഗസ്ഥനായിരുന്നു..
ബോംബെയിലെ കേരള സമാജവുമായി ബന്ധപ്പെട്ട എല്ലാ കലാ-സാംസ്കാരിക പരിപാടികളുടെയും മുഖ്യസംഘാടകനായി ഇദ്ദേഹം നിറഞ്ഞുനിന്നു. ബോംബെയിലെ ഒട്ടുമിക്ക കലാസമിതികളുടെയും നാടകങ്ങളിൽ ഇദ്ദേഹം പ്രധാന വേഷമിട്ടു. പിൽക്കാലത്ത് ചലച്ചിത്രരംഗത്ത് ശ്രദ്ധേയരായ ക്യാപ്റ്റൻ രാജു, വത്സലാമേനോൻ തുടങ്ങിയ പല പ്രമുഖരുമൊന്നിച്ച് ആ കാലയളവിൽ നിരവധി സ്റ്റേജുകളിൽ അഭിനയിച്ചു.1978- ൽ ബോംബെയിൽ വച്ച് ചിത്രീകരിച്ച പഞ്ചപാണ്ഡവർ (1980) എന്ന ചിത്രത്തിൽ നായകൻമാരായ ജയൻ, രാഘവൻ എന്നിവർക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിൽ ഇദ്ദേഹവും അഭിനയിച്ചിരുന്നു. പക്ഷെ നിർമ്മാതാക്കൾ തമ്മിലുള്ള തർക്കം കാരണം ആ ചിത്രം റിലീസായില്ല. ബാലാജിയുടെ ഭാര്യ മീനാക്ഷിയും ബോംബെയിലെ നാടക സമിതികളിൽ സജീവമായി ഉണ്ടായിരുന്ന ഒരു കലാകാരിയാണ്.
Times of India യിലെ ഉദ്യോഗത്തിൽനിന്നും വിരമിച്ചശേഷം ബാലാജി ചലച്ചിത്രരംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. M.T.യുടെ തിരക്കഥയിൽ വേണു സംവിധാനം ചെയ്തദയ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള രണ്ടാംവരവ്. തുടർന്ന്മില്ലേനിയം സ്റ്റാർസ്, തിളക്കം, വിനയപൂർവ്വം വിദ്യാധരൻ, സ്നേഹം, പ്രജ, കൃസ്ത്യൻ ബ്രദേൾസ്, അഭിയും ഞാനും, ലൗഡ്സ്പീക്കർ.. തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
ജയരാജ് സംവിധാനം ചെയ്ത ഭീഭത്സ, മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ചാന്ദ്നിബാർ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തു. BBC യുടെ Osteoporഠsis ഉൾപ്പെടെ നിരവധി ടെലിഫിലിമുകളിലും ബാലാജി അഭിനയിച്ചിട്ടുണ്ട്. മുംബൈയിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം ഇപ്പോഴും കലാരംഗത്ത് സജീവ്മാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പഞ്ചപാണ്ഡവർ (1980) | ശേഖർ കാവശ്ശേരി | 1980 | |
സ്നേഹം | ജയരാജ് | 1998 | |
ദയ | വേണു | 1998 | |
മില്ലെനിയം സ്റ്റാർസ് | ജയരാജ് | 2000 | |
വിനയപൂർവ്വം വിദ്യാധരൻ | കെ ബി മധു | 2000 | |
പ്രജ | ജോഷി | 2001 | |
തിളക്കം | ജയരാജ് | 2003 | |
ലൗഡ് സ്പീക്കർ | ബന്ധു | ജയരാജ് | 2009 |
ക്രിസ്ത്യൻ ബ്രദേഴ്സ് | ജോഷി | 2011 | |
കുട്ടീം കോലും | അജയ് കുമാർ | 2013 | |
അഭിയും ഞാനും | എസ് പി മഹേഷ് | 2013 |