ഐപ്പ് പാറമേൽ

Aypu Paramel
Aypu Paramel
കഥ:1

മലയാള ചെറുകഥാ ശാഖയ്ക്ക് തീര്ത്തും വിത്യസ്തമായ അനുഭവം നല്കിയ ചേറപ്പായി കഥകളുടെ രചയിതാവ് ഐപ്പ് പാറമേലൽ 1971 മുതല് സാഹിത്യ രംഗത്ത് സജീവമായിരുന്നു. നാടക രചനകളിലൂടെയായിരുന്നു തുടക്കം. മലയാളികളുടെ ഇഷ്ട താരങ്ങളായ പപ്പു, മാള അരവിന്ദന്, ടി ജി രവി, തൃശൂര് എല്സി തുടങ്ങി നിരവധിപേര് ഐപ്പ് പാറമേലിന്റെ നാടകങ്ങളിലിൽ അഭിനേതാക്കളായിരുന്നു. പിബാസ, ഛായം തേച്ചമുഖങ്ങളൾ തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രമുഖ നാടകങ്ങളായിരുന്നു. 1976-ലാണ് പാറമേല് ചെറുകഥാ സാഹിത്യത്തിലേക്ക് തിരിയുന്നത്. പേറപ്പായി കഥകള്, അന്നാമേരി അന്നാമേരി, നിശ്ചലമാം പുഴ, മേല്ക്കൂരയ്ക്ക് താഴെ തുടങ്ങി നിരവധി ചെറുകഥാ സമാഹാരങ്ങളും പുറത്തിറക്കി. ചേറപ്പായി കഥകൾ മലയാളികളെ ഏറെ രസിപ്പിച്ച ടെലിവിഷന് സീരിയലായി ദുരദര്ശനിൽ സംപ്രേഷണം ചെയ്തു. 1988-ല് പ്രസിദ്ധീകരിച്ചഇസബല്ലഎന്ന നോവലറ്റ് പിന്നീട് പ്രമുഖ സംവിധായകൻ  മോഹനന്റെ സംവിധാന മികവിൽ സൂപ്പര്ഹിറ്റ് സിനിമയായി. ചിത്രത്തിൽ ബാലചന്ദ്രമേനോനും സുമലതയുമായിരുന്നു പ്രധാന വേഷത്തിൽ അഭിനയിച്ചത്.ദേവാസുരം,അക്കരെ,ആലീസിന്റെ അന്വേഷണം തുടങ്ങി ചില സിനിമകളിലും ഇദ്ദേഹം അഭിനേതാവായും തിളങ്ങി. 2004 മെയ് 19-നായിരുന്നു മരണം. തൃശൂര്, കുന്നംകുളം, ചാവക്കാട് കോടതികളിലൽ മികവ് തെളിയിച്ച അഭിഭാഷകൻ കൂടിയായ ഐപ്പ് പാറമേലിനെ സാഹിത്യകാരനായി അധികമാരും തിരിച്ചറിഞ്ഞില്ല.

അവലംബം :TCVTHRISSUR

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അക്കരെ കലക്ടറുടെ റോളിൽകെ എൻ ശശിധരൻ 1984
ആലീസിന്റെ അന്വേഷണം പ്രിൻസിപ്പാൾടി വി ചന്ദ്രൻ 1989
ദേവാസുരം അമ്മാവൻഐ വി ശശി 1993

കഥ

ചിത്രം സംവിധാനം വര്‍ഷം
ഇസബെല്ലമോഹൻ 1988