അപർണ്ണ നായർ

Aparna Nair
Aparna Nair
Aparna Nair

മലയാള ചലച്ചിത്ര നടി. 1989 നവംബറിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് ജനിച്ചു. തേഞ്ഞിപ്പലം സെന്റ്പോൾസ് ഇ എം എച്ച് എസ് എസിലാണ് അപർണയുടെ വിദ്യാഭ്യാസം. മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2005-ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അപർണ നായർ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്.

 ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. 2009-ൽ മേഘതീർഥം എന്ന സിനിമയിലെ അപർണയുടെ അഭിനയം നിരൂപക പ്രശംസനേടി. കോക്ടെയിൽ എന്ന സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2009-ലാണ് അപർണയുടെ ആദ്യ തമിഴ് ചിത്രമായ Edhuvum Nadakkum റിലീസാകുന്നത്. ബ്യൂട്ടിഫുൾ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. മോഹൻലാലിനോടൊപ്പം ഛായാമുഖി എന്ന നാടകത്തിൽ അപർണ നായർ പാഞ്ചാലിയായി അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മയൂഖം നളിനിയുടെ സുഹൃത്ത്ടി ഹരിഹരൻ 2005
നിവേദ്യം ഹേമലതഎ കെ ലോഹിതദാസ് 2007
വിലാപങ്ങൾക്കപ്പുറംടി വി ചന്ദ്രൻ 2008
കോക്ക്ടെയ്ൽ ദേവിഅരുൺ കുമാർ അരവിന്ദ് 2010
കയംഅനിൽ കെ നായർ 2011
ബ്യൂട്ടിഫുൾ ജോണിന്റെ കൂട്ടുകാരിവി കെ പ്രകാശ് 2011
തട്ടത്തിൻ മറയത്ത് മെഹറു (അയിഷയുടെ സഹോദരി)വിനീത് ശ്രീനിവാസൻ 2012
സ്ട്രീറ്റ് ലൈറ്റ് ഹിമവി ആർ ശങ്കർ 2012
റൺ ബേബി റൺ ചാനൽ റിപ്പോർട്ടർജോഷി 2012
മുംബൈ പോലീസ് രാഖി - പോലീസ് ഓഫീസർറോഷൻ ആൻഡ്ര്യൂസ് 2013
പൈസ പൈസപ്രശാന്ത് മുരളി പത്മനാഭൻ 2013
ദി പവർ ഓഫ് സൈലൻസ് ലിജിവി കെ പ്രകാശ് 2013
ഇമ്മാനുവൽലാൽ ജോസ് 2013
ഹോട്ടൽ കാലിഫോർണിയ അസി. കലക്ടർ അനുഅജി ജോൺ 2013
സെക്കന്റ്സ് ടീനുഅനീഷ് ഉപാസന 2014
മസാല റിപ്പബ്ലിക്ക് ശ്രേയവിശാഖ് ജി എസ് 2014
@അന്ധേരിബിജു ഭാസ്കർ നായർ 2014
സെന്റ്‌മേരീസിലെ കൊലപാതകം പൂജഷിജോയ് എച്ച് എൻ 2015
മധുരനാരങ്ങ ഡോക്ടർസുഗീത് 2015
വന്യംസോഹൻ സീനുലാൽ 2016