അമ്പിളി

Ambili
Ambili-Singer
Ambili-Singer
ആലപിച്ച ഗാനങ്ങൾ:181

ചലച്ചിത്ര പിന്നണിഗായിക. ആർ സി തമ്പിയുടെയും സുകുമാരിയമ്മയുടെയും മകളായി തിരുവനന്തപുരത്തു ജനിച്ചു.   സംഗീതത്തിൽ വളരെ അഭിരുചി ഉണ്ടായിരുന്ന അമ്മ ശ്രീ മലബാർ ഗോപാലൻ നായരുടെ ശിഷ്യ ആയിരുന്നു. ചെറുപ്പത്തിൽ തന്നെ, ഏകദേശം 3 വയസു മുതൽ പാട്ടിൽ അഭിരുചി പ്രകടിപ്പിച്ചു തുടങ്ങിയ അമ്പിളിയെ അമ്മയാണ്‌ ഏറ്റവും പ്രോത്സാഹിപ്പിച്ചിരുന്നത്‌. ആകാശവാണിയിൽ സംഗീതജ്ഞനായിരുന്ന ശ്രീ. എസ്‌. രത്നാകരന്റെ കീഴിൽ ചെറുപ്പം മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. സ്കൂൾ/കോളേജ്‌ യുവജനോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

  ചലച്ചിത്ര രംഗത്തു കടന്നു വരുന്നതിനായി മാതാപിതാക്കൾക്കൊപ്പം മദ്രാസിലേക്ക്‌ താമസം മാറ്റി. അവിടെ വച്ച്‌ ശ്രീ ദക്ഷിണാമൂർത്തിയുടെ ശിഷ്യയായി.1970-ൽ "കരാഗ്രേ വസതേ.. എന്നു തുടങ്ങുന്ന ശബരിമല ശ്രീധർമ്മ ശാസ്ത എന്ന ചിത്രത്തിലെ ഗാനമായിരുന്നു ആദ്യം. എങ്കിലും ശ്രദ്ധിക്കപ്പെട്ടത്‌1972-ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ "ഗുരുവായൂരപ്പ്ന്റെ തിരുവമൃതേത്തിന്... എന്ന ഗാനമാണ്‌. കുട്ടികളുടെതുപോലെയുള്ള ശബ്ദമായതിനാൽ ബേബി സുമതിക്കുവേണ്ടി കുറെ അധികം ഗാനങ്ങൾ അമ്പിളി ആലപിച്ചു.  "ഊഞ്ഞാലാ ഊഞ്ഞാലാ… എന്ന ആ മനോഹരമായ താരാട്ടു പാട്ട്‌വീണ്ടും പ്രഭാതം എന്ന സിനിമയ്ക്കുവേണ്ടി പാടി. പിന്നെ വളരെ ഹിറ്റായ ചോറ്റാനിക്കര അമ്മ എന്ന സിനിമയ്ക്കുവേണ്ടി പാടി. ഏകദേശം നൂറ്റിയൻപതോളം ഗാനങ്ങൾ ആലപിച്ച തിനുശേഷമാണ്‌ തേടിവരും കണ്ണുകളിൽ… എന്ന വളരെ പ്രശസ്തമായ ഗാനം അമ്പിളി പാടിയത്.

മലയാളം,തമിഴ്,ഹിന്ദി,ബംഗാളി ഭാഷകളിലായി മൂവ്വായിരത്തിലധികം ഗാനങ്ങൾ അമ്പിളി ആലപിച്ചിട്ടുണ്ട്.  മായമ്പൂ എന്നപേരിൽ ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങിയ അമ്പിളി ആ ട്രൂപ്പുമായി നിരവധി വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിയ്ക്കുന്നുണ്ട്. കൂടാതെ സംഗീത ആൽബങ്ങളും ഇറക്കുന്നുണ്ട്.

മലയാളം ഫിലിം ഡയറക്ടർ കെ ജി രാജശേഖരനാണ് അമ്പിളിയുടെ ഭർത്താവ്. രണ്ടു മക്കൾ- രാഘവേന്ദ്രൻ,രഞ്ജിനി.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവു വായിക്കുവാൻമാപ്പിളപ്പാട്ടുകൾഎസ് എ ജമീൽ
ലപനാച്യുതാനന്ദശബരിമല ശ്രീ ധർമ്മശാസ്താശങ്കരാചാര്യർവി ദക്ഷിണാമൂർത്തി 1970
മുദകരാത്ത മോദകംശബരിമല ശ്രീ ധർമ്മശാസ്താശങ്കരാചാര്യർവി ദക്ഷിണാമൂർത്തി 1970
പാർവണേന്ദു ചൂഡൻശബരിമല ശ്രീ ധർമ്മശാസ്താപി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തി 1970
ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്ത്ആഭിജാത്യംനാടോടിപ്പാട്ട്എ ടി ഉമ്മർ 1971
തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീആഭിജാത്യംപി ഭാസ്ക്കരൻഎ ടി ഉമ്മർ 1971
സംഗീതമേമിസ്സ് മേരിശ്രീകുമാരൻ തമ്പിആർ കെ ശേഖർ 1972
ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്ശ്രീ ഗുരുവായൂരപ്പൻഒ എൻ വി കുറുപ്പ്വി ദക്ഷിണാമൂർത്തി 1972
രാധികേശ്രീ ഗുരുവായൂരപ്പൻഒ എൻ വി കുറുപ്പ്വി ദക്ഷിണാമൂർത്തി 1972
ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാദർശനംവയലാർ രാമവർമ്മജി ദേവരാജൻ 1973
ഉത്തരമഥുരാപുരിയിൽഇന്റർവ്യൂവയലാർ രാമവർമ്മവി ദക്ഷിണാമൂർത്തിഷണ്മുഖപ്രിയ,ബിലഹരി,മായാമാളവഗൗള 1973
ചിരിക്കൂ ചിരിക്കൂ ചിത്രവർണ്ണപ്പൂവേപഞ്ചവടിശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻ 1973
കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേപാവങ്ങൾ പെണ്ണുങ്ങൾവയലാർ രാമവർമ്മജി ദേവരാജൻ 1973
കലയുടെ ദേവിഉദയംശ്രീകുമാരൻ തമ്പിവി ദക്ഷിണാമൂർത്തിബേഗഡ 1973
ഊഞ്ഞാലാ ഊഞ്ഞാലാവീണ്ടും പ്രഭാതംപി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തിഹരികാംബോജി 1973
പൊന്നോണക്കിളിക്കാറു കടക്കാൻനഗരം സാഗരംശ്രീകുമാരൻ തമ്പിജി ദേവരാജൻ 1974
ഒന്നാമന്‍ കൊച്ചുതുമ്പീതച്ചോളി മരുമകൻ ചന്തുപി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തി 1974
കുടകുമല കുന്നിമലതച്ചോളി മരുമകൻ ചന്തുപി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തി 1974
പൂന്തുറയിലരയന്റെ - pathosചീനവലവയലാർ രാമവർമ്മഎം കെ അർജ്ജുനൻ 1975
കണ്ണാ നിന്നെ തേടിവന്നൂചീഫ് ഗസ്റ്റ്ഒ എൻ വി കുറുപ്പ്എ ടി ഉമ്മർ 1975

നിശ്ചലഛായാഗ്രഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
കൃഷ്ണപ്പരുന്ത്ഒ രാമദാസ് 1979

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
കാബൂളിവാലസിദ്ദിഖ്,ലാൽ 1994