അഫ്സൽ

Afsal Ismail Mohamed
അഫ്സൽ ഇസ്മയിൽ മൊഹമദ്
സംഗീതം നല്കിയ ഗാനങ്ങൾ:1
ആലപിച്ച ഗാനങ്ങൾ:148

ചലച്ചിത്ര - ചലച്ചിത്രേതര പിന്നണിയിആലപനത്തിലും സ്റ്റേജുകളില്‍ കാണികളെ കൈയ്യിലെടുക്കുന്ന ഗായകന്‍ എന്ന നിലയിലും മലയാളി മനസ്സില്‍ പ്രത്യേക സ്ഥാനം ഉള്ള ആളാണ്‌ അഫ്സല്‍.  എറണാകുളം മട്ടാഞ്ചേരിയില്‍ ഇസ്മായിലിന്റെ 8 മക്കളില്‍  ഒരാളായാണ് അഫ്സലിന്‍റെ ജനനം.

രാപ്പകല്‍ എന്ന ചിത്രത്തില്‍ മോഹന്‍ സിതാരയുടെ സംഗീത സംവിധാനത്തില്‍ പാടിയ " പോകാതെ കരിയിലക്കാറ്റേ ", അലക്സ് പോളിന്റെ സംഗീത സംവിധാനത്തില്‍ " ഹലോ " എന്ന സിനിമയിലെ " മഴവില്ലിന്‍ നീലിമ കണ്ണില്‍ ".ലയണ്‍ എന്ന സിനിമയിലെ ദീപക്ദേവിന്റ്റെ " ചിരിമണി മുല്ലേ ".നമ്മള്‍ എന്ന ചിത്രത്തിലെ " എന്‍ കരളില്‍ താമസിച്ചാല്‍ ", കല്യാണ രാമന്‍ എന്ന ചിത്രത്തിലെ " കൈ തുടീ താളം " തുടങ്ങിയ പാട്ടുകള്‍ മലയാളികള്‍ ഏറെ ആസ്വദിച്ചവയാണ്.

രവീന്ദ്രന്‍ മാഷ്,ബേണി ഇഗ്നേഷ്യസ്,മോഹന്‍ സിത്താര,രാഘവന്‍ മാഷ്,ദക്ഷിണാമൂര്‍ത്തി സ്വാമി എന്നിവരുടെ ഒക്കെ അസ്സിസ്റ്റന്റ് ആയും റിഥം കമ്പോസര്‍, പ്രോഗ്രാമ്മര്‍ ആയും ജോലി ചെയ്തിട്ടുണ്ട് അഫ്സല്‍. സഹോദരന്‍ ഷക്കീറിനൊപ്പം റിഥം പ്രോഗ്രാമിംഗ് ചെയ്തതു കൊണ്ടാണ് ഈ അവസരം ലഭിച്ചത്.

2001 ലെ ഓണം റിലീസ് ആയ വല്യേട്ടന്‍ എന്ന സിനിമയിലൂടെയാണു അഫ്സല്‍ എന്ന ഗായകനെ മലയാള സിനിമയ്ക്കു ലഭിച്ചത്.പക്ഷേ നിര്‍ഭാഗ്യവശാല്‍ സിനിമ റിലീസ് ആയപ്പോള്‍ അതില്‍ ആ പാട്ട് ഉണ്ടായിരുന്നില്ല.അതിനു പിന്നാലെ സ്വര്‍ണ്ണ മെഡല്‍, ജഗതി ജഗദീഷ് ഇന്‍ ടൌണ്‍, ഹൌസ് ഓണര്‍ അങ്ങനെ കുറച്ചു ചിത്രങ്ങള്‍.എങ്കിലും അഫ്സല്‍ എന്ന ഗായകനെ മലയാളിക്ക് പ്രിയം കരനാക്കിയത് ഏകദേശം ഒരേ സമയത്ത് പുറത്തിറങ്ങിയ കല്യാണ രാമനും നമ്മളും ആണ്.രാക്ഷസിയും കൈ തുടി താളം തട്ടിയും അന്നത്തെ ചെറുപ്പക്കാര്‍ ചുണ്ടില്‍ മൂളി നടന്നു. സ്വപ്നക്കൂടിലെ ഇഷ്ടമല്ലെടാ എന്ന പാട്ട്  അന്നത്തെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു.

നമ്മള്‍ എന്ന പടത്തിലെ " രാക്ഷസീ " എന്ന ഒറ്റപ്പാട്ടോടെ ഫാസ്റ്റ്  നമ്പരുകളുടെ ഗായകന്‍ എന്ന ലേബല്‍ പതിഞ്ഞു പോയൊരു ഗായകന്‍ ആണു അഫ്സല്‍.അതില്‍ നിന്നൊരു മാറ്റം വന്നത്,തനിക്ക് മെലഡികളും നന്നായി ഇണങ്ങും എന്ന് തെളിയിക്കാന്‍ ലഭിച്ച പാട്ടുകള്‍ ആണ് വിസ്മയത്തുമ്പത്ത്, രാപ്പകല്‍ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍.

അഫ്സല്‍ കൂടുതലും ദിലീപിനു വേണ്ടി ആണു ശബ്ദം കൊടുത്തിരിക്കുന്നത്. കല്യാണരാമന്‍, ലയണ്‍, ജൂലൈ 4, റണ്‍ വേ, ഇന്‍സ്പെക്ടര്‍ ഗരുഡ് അങ്ങനെ കുറേ പടങ്ങള്‍.

ഭാര്യ : സിനിയും മുഹമ്മദ്, മുബീന, മുഹ്സീന, മിന്ന എന്നീ നാലു മക്കളും ഒരുമിച്ച് മട്ടാഞ്ചെരിയില്‍ താമസിക്കുന്നു.
ഫേസ്ബുക്ക് 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കിഡ്നി ബിരിയാണിമധു തത്തംപള്ളി 2015

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പ്രിയസഖീ എൻ പ്രണയിനീഇനിയെന്നുംഎം ജയചന്ദ്രൻ
ഹം ദും സമദുംഖൽബാണു ഫാത്തിമ
എന്റെ കാതിൽ എന്നുമെന്നുംഖൽബാണു ഫാത്തിമ
മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേഖൽബാണു ഫാത്തിമ
ലൈലേ ലൈലേ സ്വർഗ്ഗപ്പൂമയിലേഖൽബാണു ഫാത്തിമ
അപിയാക്കളിൽമാപ്പിളപ്പാട്ടുകൾ
അൽഹം ദു ഓതാൻമാപ്പിളപ്പാട്ടുകൾ
മുത്തുറസൂലിൻ നാട്മാപ്പിളപ്പാട്ടുകൾ
ക അബ കാണുവാൻമാപ്പിളപ്പാട്ടുകൾ
മാനോടും താഴ്വാരംഖൽബ് കണ്ട കിളി
റംസാൻ നിലാവിന്റെവൃന്ദാവനംഗിരീഷ് പുത്തഞ്ചേരിഡോക്ടർ സി വി രഞ്ജിത്ത്
കണ്ണിലമ്പുംവല്യേട്ടൻഗിരീഷ് പുത്തഞ്ചേരിമോഹൻ സിത്താര 2000
കൊഞ്ചടി കൊഞ്ച് - Mസുന്ദരപുരുഷൻകൈതപ്രംമോഹൻ സിത്താര 2001
എൻ കരളിൽ താമസിച്ചാൽനമ്മൾകൈതപ്രംമോഹൻ സിത്താര 2002
കൈ തുടി താളംകല്യാണരാമൻകൈതപ്രംബേണി-ഇഗ്നേഷ്യസ്വകുളാഭരണം 2002
തിങ്കളേ പൂത്തിങ്കളേകല്യാണരാമൻകൈതപ്രംബേണി-ഇഗ്നേഷ്യസ് 2002
ഇടിമിന്നലായ് കൊടിപറത്തിടാംജഗതി ജഗദീഷ്‌ ഇൻ ടൗൺഗിരീഷ് പുത്തഞ്ചേരിഷക്കീർ ജാക്സണ്‍ 2002
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാസ്വപ്നക്കൂട്കൈതപ്രംമോഹൻ സിത്താര 2003
മുല്ലപ്പൂവിൻ മൊട്ടേപട്ടണത്തിൽ സുന്ദരൻബി ആർ പ്രസാദ്മോഹൻ സിത്താര 2003
ആരുണ്ടിനിയാരുണ്ട്പുലിവാൽ കല്യാണംകൈതപ്രംബേണി-ഇഗ്നേഷ്യസ് 2003

പാട്ടുകളുടെ ശബ്ദലേഖനം

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലോകനാഥൻ ഐ എ എസ്പി അനിൽ 2005

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലോകനാഥൻ ഐ എ എസ്പി അനിൽ 2005

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ബൽ‌റാം Vs താരാദാസ്ഐ വി ശശി 2006