എ വി ഗോകുൽദാസ്

A V Gokuldas
Gokul das-m3db
ഗോകുൽദാസ്
ഗോകുൽ ദാസ്

തൃശൂർ സ്വദേശി. കെ എ വേലായുധൻ, ഭവാനി കെ എന്നിവരുടെ മകനായി 1972 മെയ് 31ന് ജനിച്ചു. തൃശൂരിലെ സർവ്വോദയം ഹൈസ്കൂൾ - ആരിയം പാടം, സെന്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിൽ സ്കൂൾ കോളേജ് പഠനം. തുടർന്ന് തൃശൂരിലെ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഫൈർ ആർട്സിൽ ബിരുദം പൂർത്തിയാക്കി. കലാസംവിധായകനായ പ്രേംജി വഴിയാണ് സിനിമയിലേക്കെത്തുന്നത്. പവിത്രൻ സംവിധാനം ചെയ്തകുട്ടപ്പൻ സാക്ഷി എന്ന സിനിമയിലൂടെ ആയിരുന്നു അത്.  പ്രശസ്ത കലാസംവിധായകനായ  സാബു സിറിളാണ് ഗോകുൽദാസിന്റെ ഗുരു. 2000ലെസായാഹ്നം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാവുന്നത്. തന്റെ ആദ്യ ചിത്രത്തിനു തന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച കലാസംവിധായകനെന്ന അവാർഡ് ഗോകുൽദാസ് കരസ്ഥമാക്കി. തുടർന്ന് 2006ൽതന്ത്രക്കും 2016ൽകമ്മട്ടിപ്പാടത്തിനും  മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭ്യമായി.

സുരഭിയാണ് ഗോകുൽദാസിന്റെ ഭാര്യ. നിരഞ്ജൻ, അബനീന്ദ്രൻ എന്നീ ആണ്മക്കളും ഭാര്യയുമൊത്ത് കൊച്ചിയിൽ താമസിക്കുന്നു.

ഗോകുൽദാസിന്റെ ഫേസ്ബുക്ക് വിലാസം  A V Gokuldas Gokul  | ഇമെയിൽ വിലാസംഇവിടെയുണ്ട്

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
തുടരുംതരുൺ മൂർത്തി 2025
തുറമുഖംരാജീവ് രവി 2023
ജിന്ന്സിദ്ധാർത്ഥ് ഭരതൻ 2023
അബ്രഹാം ഓസ്‌ലര്‍മിഥുൻ മാനുവൽ തോമസ്‌ 2023
നൻപകൽ നേരത്ത് മയക്കംലിജോ ജോസ് പെല്ലിശ്ശേരി 2023
ഡിയർ ഫ്രണ്ട്വിനീത് കുമാർ 2022
പാൽതു ജാൻവർസംഗീത് പി രാജൻ 2022
പടകമൽ കെ എം 2022
ബ്രോ ഡാഡിപൃഥ്വിരാജ് സുകുമാരൻ 2022
തല്ലുമാലഖാലിദ് റഹ്മാൻ 2022
നാരദൻആഷിക് അബു 2022
അജഗജാന്തരംടിനു പാപ്പച്ചൻ 2021
ആറാം പാതിരാമിഥുൻ മാനുവൽ തോമസ്‌ 2021
കുരുതിമനു വാര്യർ 2021
ചുരുളിലിജോ ജോസ് പെല്ലിശ്ശേരി 2021
ലൗഖാലിദ് റഹ്മാൻ 2021
ചെത്തി മന്ദാരം തുളസിആർ എസ് വിമൽ 2020
അഞ്ചാം പാതിരാമിഥുൻ മാനുവൽ തോമസ്‌ 2020
കോടതിസമക്ഷം ബാലൻ വക്കീൽബി ഉണ്ണികൃഷ്ണൻ 2019
9ജെനുസ് മുഹമ്മദ്‌ 2019

Production Designer

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രാവിൻകൂട് ഷാപ്പ്ശ്രീരാജ് ശ്രീനിവാസൻ 2025
അരിക്വി എസ് സനോജ് 2025
മലൈക്കോട്ടൈ വാലിബൻലിജോ ജോസ് പെല്ലിശ്ശേരി 2024
വിവേകാനന്ദൻ വൈറലാണ്കമൽ 2024
അജയന്റെ രണ്ടാം മോഷണംജിതിൻ ലാൽ 2024
തുറമുഖംരാജീവ് രവി 2023
കുമാരിനിർമ്മൽ സഹദേവ് 2022
കുരുതിമനു വാര്യർ 2021
ആണും പെണ്ണുംആഷിക് അബു,വേണു,ജയ് കെ 2021
ജോജിദിലീഷ് പോത്തൻ 2021
അപ്പോസ്തലൻകെ എസ് ബാവ 2020